ജൂലൈയിൽ സുനാമിയോ? വൻ ദുരന്തം വരുന്നെന്ന് പുതിയ ബാബ വാംഗ, മുൻകാല പ്രവചനങ്ങൾ ഫലിച്ചു, ആശങ്കയിൽ ജപ്പാൻകാർ
വർഷങ്ങൾക്ക് മുൻപ് ബൾഗേറിയയിൽ ജീവിച്ചിരുന്ന അന്ധയായ ബാബ വാംഗയുടെ പ്രവചനങ്ങൾ ലോകത്തിന് പരിചിതമാണ്. യുദ്ധങ്ങളും ലോകാവസാനവും അടക്കം പ്രവചിച്ചിട്ടുളള ബാബ വാംഗയുടെ പ്രവചനങ്ങൾ അവരുടെ മരണത്തിന് വർഷങ്ങൾക്ക് ശേഷവും പുറത്ത് വരുന്നുണ്ട്. ജീവിച്ചിരിക്കുമ്പോൾ അവർ നടത്തിയ പ്രവചനങ്ങൾ ജോലിക്കാർ എഴുതി വെച്ചതാണ് എന്നാണ് പറയപ്പെടുന്നത്.
ബള്‍ഗേറിയയിലെ ബാബ വാംഗ മരിച്ച് പോയെങ്കിലും ജപ്പാനിലുണ്ട് ഒരു പുതിയ ബാബ വാംഗ- റിയോ താത്സുകി. ബാബ വാംഗയെ പോലെ തന്നെ ഞെട്ടിക്കുന്ന പ്രവചനങ്ങളാണ് ഈ പുതിയ പ്രവാചകയും നടത്തിയിരിക്കുന്നതും. അതില്‍ പലതും ഈ 2025ല്‍ സംഭവിക്കാന്‍ പോകുന്നവയാണത്രേ.

റിയോയുടെ ഏറ്റവും പുതിയ പ്രവചനം ഈ വര്‍ഷം ജപ്പാനില്‍ അതിശക്തമായ സുനാമി ഉണ്ടാകും എന്നതാണ്. ജൂലൈ 5ന് വലിയ ദുരന്തം സംഭവിക്കുമെന്ന് റിയോ പറയുന്നു. ഈ പ്രവചനം ജപ്പാനിലെ ടൂറിസം രംഗത്തെ പിടിച്ചുലച്ചിരിക്കുകയാണ്. സുനാമി പേടിച്ച് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുളള നിരവധി പേരാണ് ജപ്പാനിലേക്കുളള യാത്ര വേണ്ടെന്ന് വെച്ചിരിക്കുന്നത്. റിയോയുടെ പ്രവചനത്തിന് പിന്നാലെ ജപ്പാനിലേക്കുളള വിമാനയാത്രാ ബുക്കിംഗില്‍ 83 ശതമാനം ഇടിവ് വന്നതായാണ് കണക്ക്.
ബ്ലൂംബെര്‍ഗ് ഇന്റലിജന്‍സിന്റെ കണക്കുകള്‍ പ്രകാരം ഹോങ്കോങ്ങില്‍ നിന്ന് ജപ്പാനിലേക്കുളള വിമാനയാത്രാ ബുക്കിംഗില്‍ വര്‍ഷാവര്‍ഷം 50 ശതമാനം ഇടിവ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂണ്‍ അവസാനത്തിനും ജൂലൈ തുടക്കത്തിനും ഇടയിലുളള ബുക്കിംഗിലാകട്ടെ 83 ശതമാനം ഇടിവും വന്നിട്ടുണ്ട്. ഏപ്രില്‍-മെയ് അവധിക്കാലത്ത് ജപ്പാനിലേക്കുളള ബുക്കിംഗില്‍ 50 ശതമാനം കുറവ് വന്നിട്ടുണ്ടെന്ന് ഹോങ്കോങ്ങിലെ ട്രാവല്‍ ഏജന്‍സി വ്യക്തമാക്കുന്നു. സുനാമി പ്രവചനം കാരണം പലരും യാത്ര കാന്‍സല്‍ ചെയ്യുകയോ നീട്ടി വെക്കുകയോ ആണ് ചെയ്തിരിക്കുന്നത്.
പുതിയ ബാബ വാംഗയുടെ പ്രവചനങ്ങള്‍ക്ക് യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ലെങ്കിലും വലിയൊരു ശതമാനം ആളുകള്‍ ഈ പ്രവചനങ്ങള്‍ സംഭവിക്കുമെന്ന് ഭയക്കുന്നു. അതിന് കാരണം ഇവര്‍ നേരത്തെ നടത്തിയ ചില പ്രവചനങ്ങള്‍ ഫലിച്ചിട്ടുണ്ട് എന്നതാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. 2011ലെ തൊഹോകു ഭൂമികുലുക്കവും സുനാമിയും റിയോ പ്രവചിച്ചതാണെന്ന് പറയപ്പെടുന്നു. ഈ ദുരന്തത്തില്‍ 18,000 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. മാത്രമല്ല അതിനോട് ചേര്‍ന്ന് ഫുക്കുഷിമ ദൈച്ചി ന്യൂക്ലിയര്‍ ദുരന്തവും കൂടി ജപ്പാന് നേരിടേണ്ടി വന്നു.
അതേസമയം ജപ്പാന്‍ അധികൃതര്‍ റിയോ താത്സുകിയുടെ പ്രവചനങ്ങള്‍ തള്ളിക്കളയുകയാണ്. ഇത്തരം പ്രവചനങ്ങളെ വിശ്വാസത്തിലെടുക്കരുത് എന്നാണ് സര്‍ക്കാര്‍ ജനങ്ങളോട് ആവശ്യപ്പെടുന്നത്. അശാസ്ത്രീയമായ ഇത്തരം കാര്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രവചരിപ്പിക്കുന്നതിലൂടെ ജപ്പാനിലെ വിനോദസഞ്ചാരമേഖല പ്രതിസന്ധിയിലാകുന്നത് ഒരു ഗുരുതര പ്രശ്‌നമാണ്. ആശങ്കപ്പെടേണ്ട യാതൊരു കാര്യവും ഇല്ല. ജപ്പാനില്‍ നിന്ന് ആരും നാട് വിട്ടോടുന്നില്ല. ആളുകള്‍ ഇത്തരം അഭ്യൂഹങ്ങള്‍ തളളിക്കളഞ്ഞ് ജപ്പാനിലേക്ക് എത്തുമെന്നാണ് കരുതുന്നത് എന്ന് മിയാഗി ഗവര്‍ണര്‍ യോഷിഹിരോ മുറായ് പ്രതികരിച്ചു.
അതേസമയം രാജ്യത്ത് ഭൂകമ്പ സാധ്യത ഉളളതായി ഏപ്രിലില്‍ സര്‍ക്കാരിന്റെ ഒരു ടാസ്‌ക് ഫോഴ്‌സ് മുന്നറിയിപ്പ് നല്‍കിയിട്ടുളളതാണ്. പസഫിക് തീരത്ത് വന്‍ ഭൂകമ്പം ഉണ്ടായാല്‍ 298,000 മരണങ്ങള്‍ വരെ സംഭവിക്കാം എന്നാണ് മുന്നറിയിപ്പ്. അതേസമയം തന്റെ പ്രവചനങ്ങള്‍ അത്ര ഗൗരവത്തോടെ കാണേണ്ടതില്ലെന്നാണ് റിയോ താത്സുകിയും പറയുന്നത്.
റിയോ മുന്‍പ് നടത്തിയ ചില പ്രവചനങ്ങള്‍ നോക്കാം.
1. 1995ലെ കോബേ ഭൂകമ്പം
2. 2011ലെ തൊഹോകു ഭൂകമ്പവും സുനാമിയും
3. കൊവിഡ് 19 മഹാമാരി- ദ ഫ്യൂച്ചര്‍ ഐ സോ എന്ന പുസ്തകത്തിലാണ് ഒരു വൈറസ് മഹാമാരി 2020ല്‍ ഉണ്ടാകുമെന്ന് പറഞ്ഞിരിക്കുന്നത്
4. ഫ്രെഡ്ഡി മെര്‍കുറിയുടെ മരണം.












Click it and Unblock the Notifications