Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാ​ഗ്യക്കേട് മാറാൻ തുളസിയില മതി; വീട്ടിൽ ഇങ്ങനെ ഉപയോ​ഗിച്ചുനോക്കൂ സാമ്പത്തിക പ്രശ്നങ്ങൾക്കും പരിഹാരമാകും

ജ്യോതി ശാസ്ത്രത്തിൽ തുളസിയിലയ്ക്ക് ഏറെ പ്രാധാന്യം ഉണ്ട്. പുണ്യസസ്യമായാണ് തുളസിയെ കണക്കാക്കുന്നത്. ഒരു വ്യക്തിയുടെ ജീവിതത്തിലെ ഭാ​ഗ്യങ്ങൾക്കും ദൗർഭാ​ഗ്യങ്ങൾക്കും തുളസിക്ക് സ്വാധീനമുണ്ട്.

നിങ്ങൾക്ക് വളരെ കഷ്ടകാലം നിറഞ്ഞ സമയം ആണെങ്കലും വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയമാണെങ്കിലും തുളസിയില കൊണ്ട് നിങ്ങൾക്ക് പ്രതിവിധി ഉണ്ടാക്കാം. അങ്ങനെ നിങ്ങൾക്ക് നിങ്ങളുടെ ജീവിതത്തിലേക്ക് ഐശ്വര്യവും സമാധാനവും കൊണ്ടുവരാം. നിങ്ങളുടെ ദൗർഭാ​ഗ്യങ്ങൾ പോലും ഭാ​ഗ്യമായി മാറും. വിശദമായി അറിയാം.

Tulsi

ഒരുപാട് കാലമായി ജീവിതത്തിൽ എന്തെങ്കിലും ചെയ്ത് തീർക്കാൻ അത്രമേൽ ആ​ഗ്രഹിച്ചിട്ടും പല പ്രതിസന്ധികൾ മൂലം നടക്കാതെ പോവുന്ന കാര്യങ്ങൾ പൂർത്തിയാക്കാൻ നിങ്ങൾക്ക് സാധിക്കും. അതിന് നിങ്ങൾ ചെയ്യേണ്ട കാര്യം മഹാവിഷ്ണുവിനേയും ലക്ഷിമി ദേവിയേയും തുളസിയില കൊണ്ട് ആരാധിക്കുക എന്നതാണ്. ഇതിനൊപ്പം തന്നെ തുളസിയിലയും പഞ്ചസാരയും കൊണ്ട് തയ്യാറാക്കി മധുരപലഹാരങ്ങൾ മുടങ്ങാതെ സമർപ്പിക്കണം.

നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും വേണമെങ്കിൽ നിങ്ങൾ ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യം രാവിലെ കുളി കഴിഞ്ഞ ശേഷം എല്ലാ ദിവസവും തുളസിയെ ആരാധിക്കുക. ഈ സമയത്ത് നിങ്ങൾ ലക്ഷ്മി ദേവിയെ മനസ്സിൽ ആലോചിക്കണം. എന്നും നിങ്ങളുടെ ജീവിതത്തിൽ നിർഭാ​ഗ്യവും ആശങ്കയും പ്രതിസന്ധികളും ആണെങ്കിൽ വ്യാഴാഴ്ച തുളസിയിലയോട് കൂടെ മധുരപലഹാരങ്ങൾ മഹാവിഷ്ണുവിന് സമർപ്പിക്കണം.

ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങളുടെ ജീവിതത്തിൽ നിന്ന് എല്ലാ ദൗർഭാ​ഗ്യവും നീങ്ങിപ്പോകും, മാത്രമല്ല നിങ്ങളുടെ നിർഭാ​ഗ്യം ഉടനടി ഭാ​ഗ്യമായി മാറുകയും ചെയ്യും. സന്തോഷം ഉള്ള ദാമ്പത്യ ജീവിതം ആണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ നിങ്ങൾ എന്നും രാവിലെ പൂജയിൽ വിഷ്ണുവിന് ചന്ദനത്തിലകും ലക്ഷ്മി ദേവിക്ക് കുങ്കുമവും പുരട്ടുക.

തുളസി ദളങ്ങൾ വഴിപാടായി സമർപ്പിക്കുന്നതും ​​ഗുണകരമാണ്. എന്നും നിങ്ങൾ ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങളുടെ ദാമ്പത്യം സമാധാനവും സന്തോഷവും നിറഞ്ഞതാകും.

എപ്പോഴും മൺപാത്രത്തിൽ സൂക്ഷിക്കുക. ഒരിക്കലും പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കരുത്. കഴിയുമെങ്കിൽ ഒരു തുളസി പാത്രത്തിൽ ചുണ്ണാമ്പും മഞ്ഞളും ചേർത്ത് 'ശ്രീകൃഷ്ണൻ' എന്ന് എഴുതുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+