Get Updates
Get notified of breaking news, exclusive insights, and must-see stories!

വെറും ദഹനത്തിന് മാത്രമല്ല; രാവിലെ ഒരു ​ഗ്ലാസ് മഞ്ഞൾ വെള്ളം കുടിച്ചുനോക്കൂ, മാറ്റം കണ്ട് നിങ്ങൾ തന്നെ ഞെട്ടും

രാവിലെ ആരോ​ഗ്യകരമായ പാനീയങ്ങൾ കുടിച്ച് ദിവസം തുടങ്ങുന്നത് നമ്മുടെ ആരോ​ഗ്യത്തിന് മൊത്തത്തിൽ ​ഗുണം ചെയ്യും. ശരീരത്തെ പുനരുജ്ജീവിപ്പിക്കുന്നതിനും ശരീരത്തിന് ഊർജം നൽകുന്നതിനും ഇവ സഹായിക്കും. വളരെ ആരോഗ്യകരമായ പാനീയമാണ് മഞ്ഞൾ വെള്ളം. ‌അത് മാത്രമല്ല ഇത് ഒരു ഡിറ്റോക്സ് ഡ്രിങ്ക് ആയി പ്രവർത്തിക്കുകയും ചെയ്യും. അങ്ങനെ രോഗങ്ങളെ അകറ്റി നിർത്താൻ സഹായിക്കുന്നു.

വളരെ എളുപ്പത്തിൽ ഈ പാനീയം തയ്യാറാക്കാം. ചെറുചൂട് വെള്ളത്തിൽ മഞ്ഞൾ കലർത്തിയാണ് മഞ്ഞൾ വെള്ളം തയ്യാറാക്കുന്നത്. ആവശ്യമായ പോഷകങ്ങളുടെ മികച്ച ഉറവിടവും നിരവധി രോഗങ്ങൾക്കുള്ള ഫലപ്രദമായ പ്രതിവിധിയുമാണ് പാനീയം. ദിവസവും രാവിലെ മഞ്ഞൾ വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ചില ​ഗുണങ്ങളാണ് ഇവിടെ പറയുന്നത്.

മഞ്ഞൾ വെള്ളത്തിൻ്റെ ഗുണങ്ങൾ:

turmeric

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു: പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ മഞ്ഞൾ വെള്ളം സഹായിക്കും. ഇത് മഞ്ഞൾ വെള്ളത്തിന്റെ പ്രധാന ​ഗുണമാണ്. മഞ്ഞളിലെ പ്രധാന ഘടകമായ കുർക്കുമിന് പ്രതിരോധശേഷി ശക്തിപ്പെടുത്താനും രോഗത്തിനെതിരെ ശരീരത്തെ പ്രതിരോധിക്കാനുമുള്ള ആന്റി ഇൻഫ്ലമേറ്ററി ​ഗുണം ഉണ്ട്.

ഹൃദയാരോഗ്യം: മഞ്ഞൾ വെള്ളം കുടിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. മഞ്ഞളിലെ കുർക്കുമിൻ കണ്ടന്റ് ഹൃദ്രോഗത്തിന്റെ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും . ഈ ആൻ്റിഓക്‌സിഡൻ്റ് ഉള്ളപ്പോൾ രക്ത ധമനിയുടെ ലൈനിംഗ് അല്ലെങ്കിൽ എൻഡോതെലിയം മികച്ച രീതിയിൽ പ്രവർത്തിക്കുംന്നതാണ് . ഓക്‌സിഡേഷനും വീക്കവും കുറയ്ക്കാനും കുർക്കുമിൻ സഹായിക്കും.

മെച്ചപ്പെട്ട ദഹനം: മഞ്ഞൽ വെള്ളത്തിലെ കുർക്കുമിൻ എന്ന രാസവസ്തുവും അതിൻ്റെ ആൻറി -ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളും ദഹനം മെച്ചപ്പെടുത്തുന്നതിന് നല്ലതാണ് . കൂടുതൽ ഗ്യാസ്ട്രിക് ആസിഡ് ഉണ്ടാക്കാൻ ആമാശയത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇത് ദഹനം എളുപ്പമാക്കും. . മഞ്ഞൾ വെള്ളം കുടിക്കുന്നത് മികച്ച പിത്തരസം ഉൽപാദനത്തിന് സഹായിക്കും. ഇത് വഴി ദഹനം എളുപ്പമാക്കും.

ശാരീരിക അസ്വസ്ഥതകൾ തടയും: അതിരാവിലെ മഞ്ഞൾ വെള്ളം കുടിക്കുന്നത് ദഹനത്തിന് സഹായിക്കും. വയറുവേദന, മലബന്ധം, മറ്റ് ദഹന പ്രശ്നങ്ങൾ എന്നിവയിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും. ആന്റി ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ ഉള്ളതിനാൽ , പനി, ജലദോഷം എന്നിവയുൾപ്പെടെയുള്ള സീസണൽ രോഗങ്ങളുടെ ചികിത്സയിൽ മഞ്ഞൾ ഉപയോഗപ്രദമാണ്.

രക്തത്തിലെ പഞ്ചസാരയുടെ അളവ്; മഞ്ഞളിലെ പ്രധാന ഘടകമായ രക്തത്തിലെ ​ഗ്ലൂക്കോസിന്റെ അളവും പ്രമേഹവുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങളും കുറയ്ക്കാൻ കഴിഞ്ഞേക്കും. കൂടാതെ, ശരീരഭാരം തടയുന്നതിനും ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+