സുഖമായി ഉറങ്ങാന്‍ കഴിയുന്നില്ലേ; വേഗത്തില്‍ ഉറങ്ങാന്‍ മൂന്ന് വഴികള്‍
ഊര്‍ജസ്വലതയോടെ ഒരു ദിനം തുടങ്ങാന്‍ രാത്രി നല്ല ഉറക്കം അനിവാര്യമാണ്. ഇന്നത്തെ കാലത്ത് ഗുണമേന്മയുള്ള ഉറക്കം ലഭിക്കുന്നവര്‍ വളരെക്കുറവാണ്. മണിക്കൂറുകളോളം കിടക്കയില്‍ കിടന്നിട്ടും ഉറക്കം ലഭിക്കാതെ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞുകിടന്ന് സമയം കളയുന്നവരും ഉണ്ട്. ജീവിത രീതിയിലെ താളപ്പിഴകളും ഭക്ഷണത്തിലെ പോരായ്മകളുമൊക്കെ ഉറക്കക്കുറവിന് കാരണങ്ങളാണ്.
പകല്‍ മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ടെന്‍ഷനും ക്ഷീണവും ജോലി ഭാരവും കാരണം രാത്രിയില്‍ ഉറങ്ങാന്‍ കഴിയാത്തത് ഇന്ന് സര്‍വസാധാരണമായ പ്രശ്‌നമായി മാറിയിട്ടുണ്ട്. പകല്‍ മുഴുവന്‍ അധ്വാനത്തിനു ശേഷം തലച്ചോറും ആന്തരാവയവങ്ങളുമെല്ലാം വിശ്രമിക്കുന്നത് നമ്മള്‍ ഉറങ്ങുമ്പോഴാണ്. നല്ല ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് അടുത്ത ദിവസത്തെ പ്രവര്‍ത്തനക്ഷമത കുറയ്ക്കും. ദേഷ്യം ഉള്‍പ്പെടെയുള്ള അസ്വസ്ഥതകള്‍ അനുഭവപ്പെടും. ഇതുകൂടാതെ പകല്‍ മുഴുവന്‍ ഉറക്കം തൂങ്ങുകയും ചെയ്യും. ഇത് ഒരു ദിവസം മുഴുവന്‍ നശിപ്പിക്കും.

ക്ഷീണം മാത്രമല്ല, നല്ല ഉറക്കത്തിന്റെ അടിസ്ഥാനം. എന്നും കൃത്യ സമയത്ത് ഉറങ്ങാന്‍ കഴിയണം. അതിനുള്ള സിഗ്‌നലുകള്‍ തലച്ചോറിന് ലഭിക്കണം. കണ്ണടച്ച് ഏറെ നേരം കിടന്നിട്ടും ഉറങ്ങാന്‍ കഴിയുന്നില്ലെങ്കില്‍ ഈ മൂന്ന് ഫലപ്രദമായ പരിഹാരങ്ങള്‍ പരീക്ഷിച്ചു നോക്കൂ. കണ്ണുകള്‍ അടച്ചാല്‍ ഉടനെ സുഖമായി ഉറങ്ങാന്‍ ഈ മാര്‍ഗങ്ങള്‍ ഫലപ്രദമാണെന്നു തെളിഞ്ഞിട്ടുണ്ട്.
രാത്രിയില്‍ പെട്ടെന്ന് ഉറങ്ങാന്‍ കഴിയുന്നില്ലെങ്കില്‍, ആദ്യം കട്ടിലില്‍ കിടന്ന് നാല് സെക്കന്‍ഡ് ശ്വസിക്കുക, തുടര്‍ന്ന് ആറ്, ഏഴ് സെക്കന്‍ഡ് നേരം ശ്വാസം പിടിച്ചുവയ്ക്കുക. ഇതിനു ശേഷം എട്ട് സെക്കന്‍ഡ് നേരം ശ്വാസം ഉള്ളിലേക്ക് എടുത്ത് പുറത്തുവിടുക. കുറച്ചു സമയത്തിനുള്ളില്‍ ഉറങ്ങിപ്പോവും.
രണ്ടാമത്തെ പരിഹാരം ഉറങ്ങുമ്പോള്‍ സോക്‌സ് ധരിക്കുക എന്നതാണ്. സോക്‌സ് ധരിക്കുന്നത് കാലുകള്‍ക്ക് ഇളം ചൂട് നല്‍കും. ഇത് ശരീരത്തെ തണുപ്പിക്കാനുള്ള സിഗ്‌നലുകള്‍ തലച്ചോറിന് നല്‍കും. ഇത് നല്ല ഉറക്കത്തിലേക്ക് നയിക്കുന്നു. കോട്ടണ്‍ സോക്‌സ് ധരിച്ച് ഉറങ്ങുന്ന ആളുകള്‍ക്ക് കൂടുതല്‍ സമയം ഉറങ്ങാന്‍ കഴിയുമെന്നും കണ്ടെത്തിയിട്ടുണ്ട്. രാത്രിയില്‍ ഇടയ്ക്ക് ഉണരുന്നതും ഒഴിവാക്കാനാകും.
ലാവെന്‍ഡര്‍ ഓയില്‍ മണക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്നു. ലാവെന്‍ഡറില്‍ ഒരാളുടെ തലച്ചോറുമായി വൈകാരികമായി ബന്ധിപ്പിക്കുന്ന ചില സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് സമ്മര്‍ദം കുറയ്ക്കുമെന്ന് പരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ഹൃദയമിടിപ്പ്, ബിപി, കൊളസ്‌ട്രോള്‍ നില എന്നിവയും കുറയുന്നു. ഉറങ്ങാന്‍ കഴിയുന്നില്ലെങ്കില്‍ ലാവെന്‍ഡര്‍ ഓയില്‍ ശ്വസിക്കുന്നത് നല്ലതാണ്.
ഇതുകൂടാതെ ഏറ്റവും പ്രധാനം കൃത്യസമയത്ത് ഉറങ്ങാനും എണീക്കാനും ശീലിക്കുകയാണ് ആരോഗ്യത്തിന് ഏറ്റവും നല്ലത്. ദിവസവും ഒരേ സമയത്ത്, ഒരേ സ്ഥലത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുക. അവധി ദിവസങ്ങളിലും ഈ രീതി തന്നെ പിന്തുടരുക. ഇത് പതിവായി തുടര്‍ന്നാല്‍ ഉറക്കം താനെ വരും. ഇളം ചൂടുള്ള പാല്‍ കുടിക്കുന്നതും നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. കുറഞ്ഞത് ഏഴു മണിക്കൂറെങ്കിലും ഉറക്കം ലഭിച്ചാല്‍ മാത്രമേ ശരീരത്തിന് മതിയായ വിശ്രമം ലഭിക്കൂ.












Click it and Unblock the Notifications