ഉര്‍ഫിക്ക് കിട്ടിയ വമ്പന്‍ പണി; ചുണ്ടിന്റെ വലിപ്പംകൂട്ടാനുള്ള ലിപ് ഫില്ലറുകള്‍ സുരക്ഷിതമോ? വിദഗ്ധര്‍ പറയുന്നത്
സോഷ്യല്‍ മീഡിയകളില്‍ വസ്ത്രധാരണത്തിന്റെ പേരില്‍ വലിയ ആക്ഷേപം കേട്ടിട്ടുള്ള റിയാലിറ്റി ഷോ താരവും മോഡലും ആണ് ഉര്‍ഫി ജാവേദ്. പലപ്പോഴും സുതാര്യമായ വസ്ത്രങ്ങള്‍ ധരിച്ച് ജനമധ്യത്തില്‍ എത്താന്‍ ധൈര്യം കാട്ടിയിട്ടുള്ള താരമാണിവര്‍. ഫാഷന്‍ ലോകത്ത് ശ്രദ്ധേയയാണെങ്കിലും അഭിനന്ദനങ്ങളേക്കാള്‍ ഉപരി വിമര്‍ശനങ്ങളാണ് ഉര്‍ഫി നേരിട്ടിട്ടുള്ളത്.
കഴിഞ്ഞ ദിവസം ഉര്‍ഫിയുടെ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചിരുന്നു. വല്ലാതെ വീര്‍ത്ത ചുണ്ടുകളും നീരുവച്ച മുഖവുമായുള്ള ഉര്‍ഫിയുടെ ചിത്രങ്ങള്‍ വളരെ പെട്ടെന്ന് വൈറലായി. കോസ്‌മെറ്റിക് സര്‍ജറിയുടെ ഭാഗമായി ചെയ്ത ലിപ് ഫില്ലറാണ് താരത്തിന് വമ്പന്‍ പണി കൊടുത്തത്.
ചികിത്സയിലെ പിഴവു മൂലം ചുണ്ടുകള്‍ വീര്‍ത്ത് വികൃതമായി. ലിപ് ഫില്ലറുകള്‍ ശരിയായ സ്ഥാനത്ത് അല്ലായിരുന്നുവെന്നും അതിനാല്‍ ഫില്ലറുകള്‍ ഡിസോള്‍വ് ചെയ്യാന്‍ തീരുമാനിച്ചതായും ഉര്‍ഫി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. നീര് വച്ച് ചുവന്ന മുഖത്തിന്റെയും ചുണ്ടിന്റെയും ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചതോടെ കൃത്രിമ സൗന്ദര്യ വര്‍ധക ചികിത്സകളുടെ അനന്തര ഫലങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമായി. ഇതുപോലുള്ള ശസ്ത്രക്രിയകള്‍ നടത്താന്‍ ഒരു നല്ല ഡോക്ടറെ സമീപിക്കണമെന്ന ഉപദേശവും തന്റെ ചിത്രങ്ങള്‍ക്കൊപ്പം ഉര്‍ഫി നല്‍കി.

ചുണ്ടുകള്‍ക്ക് തുടിപ്പും വലിപ്പവും തോന്നാനും ചുളിവുകള്‍ മായ്ക്കാനും കുത്തിവയ്പ്പിലൂടെ ചെയ്യുന്ന സൗന്ദര്യ വര്‍ധക ചികിത്സയാണ് ലിപ് ഫില്ലറുകള്‍. സെലിബ്രിറ്റികള്‍ തങ്ങളുടെ സൗന്ദര്യം വര്‍ധിപ്പിക്കാനായി ഈ ട്രീറ്റ്‌മെന്റ് തിരഞ്ഞെടുക്കാറുണ്ട്. സെലിബ്രിറ്റികള്‍ക്കു പിന്നാലെ സാധാരണക്കാരും ഇത്തരം ചികിത്സകള്‍ സ്വീകരിക്കുന്നുണ്ടെന്ന് സൗന്ദര്യ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. മുഖത്തിന്റെ വൈകല്യം പരിഹരിക്കാനും ഫില്ലറുകള്‍ ഉപയോഗിക്കും.
സമീപകാലത്ത് തലയില്‍ മുടി വച്ചുപിടിപ്പിക്കുന്ന ഹെയര്‍ ട്രാന്‍സ്‌പ്ലേറ്റേഷന്‍ ട്രീറ്റ്‌മെന്റ് നടത്തി ഗുരുരാവസ്ഥയിലായ ചിലരുടെ അനുഭവങ്ങളും പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തില്‍ കോസ്‌മെറ്റിക് സര്‍ജറികള്‍ എത്രത്തോളം സുരക്ഷിതമാണെന്ന ചര്‍ച്ചകള്‍ ഉയരുന്നുണ്ട്.
ലിപ് ഫില്ലര്‍ ട്രീറ്റ്‌മെന്റില്‍ ഹൈലൂറോണിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ശരീരത്തിലുള്ള ഒരു പ്രകൃതിദത്ത പദാര്‍ത്ഥമാണ് ഹൈലൂറോണിക് ആസിഡ്. ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും ചര്‍മത്തെ തിളക്കമുള്ളതാക്കി മാറ്റാനും യുവത്വം നിലനിര്‍ത്താനും ഹൈലൂറോണിക് ആസിഡ് അനിവാര്യമാണ്. എന്നാല്‍ പ്രായമാകുമ്പോള്‍ മുഖത്തിന്റെ മിനുസം നഷ്ടപ്പെടും. ഈ സാഹചര്യത്തില്‍ ഹെലൂറോണിക് ആസിഡ് കൃത്രിമമായി കുത്തിവയ്ക്കും.
ലിപ്പ് ഫില്ലര്‍ ട്രീറ്റ്‌മെന്റിലെ പിഴവ് സൃഷ്ടിക്കുന്ന ചില അപകടങ്ങള്‍ ഇവയൊക്കെയാണ്:
ചുണ്ടുകളുടെ സ്വാഭാവിക ഭംഗി നഷ്ടപ്പെടാന്‍ കാരണമാകും
മുഖത്ത് രക്തസ്രാവത്തിനും നീരു വയ്ക്കാനും കാരണമാകും
അണുബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
ജലദോഷത്തിനും അലര്‍ജിക്കും ചൊറിച്ചിലിനും കാരണമാകും.
കുത്തിവയ്പ്പുകള്‍ എടുക്കുമ്പാള്‍ സൂക്ഷിച്ചില്ലെങ്കില്‍ അന്ധത ഉണ്ടാകാന്‍ സാധ്യതയുണ്ട്.
വിദഗ്ധനായ ഡെര്‍മറ്റോളജിസ്റ്റ് ഈ ട്രീറ്റ്‌മെന്റ് ചെയ്യുമ്പോള്‍ അത് വേദനരഹിതമായിരിക്കുമെന്ന് ഡല്‍ഹിയിലെ ഫോര്‍ട്ടിസ് ഹോസ്പിറ്റല്‍ ക്ലിനിക്കല്‍ ഡെര്‍മറ്റോളജിസ്റ്റ് ഡോ. രശ്മി ശര്‍മ പറയുന്നു. ഒരു നല്ല ഡോക്ടര്‍ക്ക് എത്ര ഫില്ലറുകള്‍ ഇടണമെന്ന് കൃത്യമായി അറിയാന്‍ കഴിയും. ഉര്‍ഫിക്ക് സംഭവിച്ചത് ട്രീറ്റ്‌മെന്റിലെ പിഴവാണെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
വിദഗ്ധനായ ഡോക്ടര്‍ ലിപ് ഫില്ലറുകള്‍ ചെയ്യുമ്പോള്‍ പാര്‍ശ്വഫലങ്ങള്‍ പരമാവധി കുറഞ്ഞിരിക്കും. ഗര്‍ഭിണികളായ സ്ത്രീകളും 18 വയസില്‍ താഴെയുള്ളവരും ഇത് ഒഴിവാക്കുകയും വേണം. കോസ്‌മെറ്റിക് സര്‍ജറികള്‍ പലപ്പോഴും വിപരീത ഫലങ്ങള്‍ ഉണ്ടാക്കും എന്നുള്ളതിന്റെ മുന്നറിയിപ്പാണ് ഉര്‍ഫിക്ക് സംഭവിച്ചത്.












Click it and Unblock the Notifications