പനങ്കുല പോലുള്ള തലമുടിക്കായി വിലകൂടിയ ഷാംപൂ വേണ്ട; വീട്ടിലുള്ള ഈ ഈ പൂവ് മതി
മുടിയുടെ സംരക്ഷണത്തിന് ഇന്ന് വിപണിയിൽ ലഭ്യമാകുന്നത് പലവിധ രാസവസ്തുക്കൾ അടങ്ങിയ ഷാമ്പൂകളും ഓയിലുമാണ്. പായ്ക്കറ്റുകളിലും കുപ്പിയിലുമായി കടകളിൽ ഇരിക്കുന്ന കെമിക്കൽ അടങ്ങിയ ഷാമ്പൂവിന്റെ ഉപയോഗം മുടിക്ക് മാത്രമല്ല ആരോഗ്യത്തിനും ദോഷകരമാണ്. പലപ്പോഴും മുടിയുടെ സ്വാഭാവികമായ തിളക്കം നഷ്ടപ്പെടുത്താനും മുടി കൊഴിച്ചിലിനും കാരണമാകാറുണ്ട്. ഈ സാഹചര്യത്തിൽ, പാരമ്പര്യമായി നാം പിന്തുടരുന്ന പ്രകൃതിദത്തമായ മാർഗ്ഗങ്ങളാണ് നല്ലത്. അതിലൊന്നാണ് ചെമ്പരത്തി താളിയുടെ ഉപയോഗം. മുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.
ഇത് എളുപ്പത്തിൽ വീട്ടിൽ ലഭ്യമാകുന്ന ചേരുവകൾ ഉപയോഗിച്ച് ഉണ്ടാക്കാൻ സാധിക്കും.
ചേരുവകൾ
ഉലുവ
ചെമ്പരത്തി പൂവ്
ചെമ്പരത്തി ഇല
തയ്യാറാക്കുന്ന വിധം
ഉലുവ വിത്തുകൾ ഒരു രാത്രി വെള്ളത്തിൽ കുതിർത്തു വയ്ക്കാം. പിറ്റേ ദിവസം അതിലേയ്ക്ക് ചുവന്ന ചെമ്പരത്തിപ്പൂവിൻ്റെ ഇതളുകളും ചെമ്പരത്തിയുെടെ ഇലകളും ചേർക്കാം. ശേഷം നന്നായി തിളപ്പിച്ചെടുക്കാം. തിളച്ച മിശ്രിതം അരിച്ചെടുക്കാം. ഇതിലേയ്ക്ക് വിറ്റാമിൻ ഇ ക്യാപ്സ്യൂളും, കറ്റാർവാഴയുടെ ജെല്ലും ലഭ്യത അനുസരിച്ച് ചേർക്കാവുന്നതാണ്. അല്ലാതെയും ഉപയോഗിക്കാം.

ഉപയോഗിക്കേണ്ട വിധം
തലമുടി പല ഭാഗങ്ങളായി തിരിച്ച് ഈ മിശ്രിതം ശിരോചർമ്മത്തിലും മുടിയിഴകളിലും പുരട്ടി 5 മിനിറ്റ് മൃദുവായി മസാജ് ചെയ്യാം. 10 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
ഗുണങ്ങൾ
ഉലുവ
തലമുടിക്ക് അനുയോജ്യമായ മികച്ച ക്ലെൻസറാണ് ഉലുവ. തലമുടി വരണ്ടു പോകാതിരിക്കാൻ ഇത് സഹായിക്കും. കൂടാത മിനുസവും തിളക്കവുമുള്ള തലമുടി ഇതുപയോഗിക്കുന്നതിലൂടെ നേടാം.
ചെമ്പരത്തി ഇലയും പൂവും
മുടി പരിചരണത്തിന് ഏറെക്കാലമായി ഉപയോഗത്തിലിരിക്കുന്ന ഒന്നാണ് ചെമ്പരത്തിപ്പൂവ്. ഷാമ്പൂവിൻ്റെയും കണ്ടീഷ്ണറിൻ്റെയും ഗുണങ്ങൾ ഇത് നൽകും. മാത്രമല്ല മുടിയുടെ ആരോഗ്യത്തെയും മെച്ചപ്പെടുത്തും.
(ശ്രദ്ധിക്കുക: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. എല്ലാം ഉപയോഗിക്കുന്നതിന് മുൻപ് പാച്ച് ടെസ്റ്റ് ചെയ്യുക. ഏതെങ്കിലും തരത്തിൽ അലർജിയുള്ളവർ ഡോക്ടറുടെ നിർദേശം തേടുക.)












Click it and Unblock the Notifications