Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖം തിളങ്ങാന്‍ കസ്തൂരി മഞ്ഞള്‍; എന്നാല്‍ ചില ദോഷങ്ങളും ഉണ്ട്: ആരാണ് ഒഴിവാക്കേണ്ടത് ?

ഇന്ത്യക്കാരുടെ സൗന്ദര്യ സംരക്ഷണത്തില്‍ കസ്തൂരി മഞ്ഞളിന് പരമ്പരാഗതമായി വലിയ സ്ഥാനമുണ്ട്. ക്രീമുകളൊക്കെ കണ്ടുപിടിക്കുന്നതിന് മുന്‍പ് മുഖത്തിന്റെ നിറവും തിളക്കവും വര്‍ധിപ്പിക്കാന്‍ കസ്തൂരി മഞ്ഞളാണ് ഉപയോഗിച്ചിരുന്നത്. നിരവധി മലയാള ചലച്ചിത്ര ഗാനങ്ങളില്‍ മഞ്ഞള്‍ തേച്ച് കുളിക്കുന്നത് ചിത്രീകരിച്ചിട്ടുണ്ട്. ഉത്തരേന്ത്യന്‍ വിവാഹങ്ങളിലും മഞ്ഞളിന് വലിയ സ്ഥാനമുണ്ട്. വിവാഹത്തിനു മുന്നോടിയായുള്ള ഹല്‍ദി ചടങ്ങില്‍ വധുവിന് മഞ്ഞള്‍ അണിയിക്കുന്നത് വലിയ ആഘോഷമായിട്ടാണ് നടത്തുന്നത്.

കസ്തൂരി മഞ്ഞള്‍ പതിവായി പുരട്ടുന്നത് മുഖക്കുരു, ചര്‍മ്മത്തിലെ പാടുകള്‍ എന്നിവ അകറ്റാനും നിറം മെച്ചപ്പെടുത്താനും സഹായിക്കുന്നു. എന്നാല്‍ ഇതിന് ചില പാര്‍ശ്വഫലങ്ങളുണ്ടെന്നത് പലര്‍ക്കും അറിയില്ല. സെന്‍സിറ്റീവ് ചര്‍മ്മം ഉള്ളവര്‍ കസ്തൂരി മഞ്ഞള്‍ മുഖത്ത് പുരട്ടുന്നത് ചൊറിച്ചിലിന് കാരണമാകും. മുഖക്കുരു ഉണ്ടെങ്കില്‍ ചര്‍മം ചുവന്ന് തടിക്കാനും ചൊറിച്ചിലിനും സാധ്യതയുണ്ട്. അതിനാല്‍, മഞ്ഞള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് തൊലിപ്പുറത്ത് ഒരു ചെറിയ അളവില്‍ പുരട്ടി ടെസ്റ്റ് നടത്തുക.

turmeric

കസ്തൂരി മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന ഒരു പ്രകൃതിദത്ത ഘടകമാണ് കുര്‍ക്കുമിന്‍. ഇത് ചര്‍മ്മത്തിന് മഞ്ഞ നിറം നല്‍കുന്നു. ഒരു ചടങ്ങിനോ പരിപാടിക്കോ മറ്റോ പോകാനുണ്ടെങ്കില്‍ അതിന് തൊട്ടു മുന്‍പ് മഞ്ഞള്‍ പുരട്ടുന്നത് ഒഴിവാക്കുക. കാരണം മഞ്ഞ നിറം മുഖത്ത് നിന്ന് പെട്ടെന്ന് മായില്ല. ചിലപ്പോള്‍ ചര്‍മത്തിന്റെ സ്വാഭാവിക നിറം ലഭിക്കാന്‍ ദിവസങ്ങളെടുത്തേക്കാം.

ചര്‍മ്മത്തിലെ ഈര്‍പ്പം ഇല്ലാതാക്കാനും കസ്തൂരി മഞ്ഞളിന് ശേഷിയുണ്ട്. കസ്തൂരി മഞ്ഞളില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. പതിവായി മഞ്ഞള്‍ ഉപയോഗിക്കുന്നത് ചര്‍മ്മത്തിന്റെ സ്വാഭാവിക ഈര്‍പ്പം ഇല്ലാതാക്കും. ഇത് ചര്‍മ്മത്തെ വരണ്ടതാക്കും. മുഖക്കുരുവിനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.

കസ്തൂരി മഞ്ഞള്‍ ഉപയോഗിക്കുന്നത് ആരാണ് ഒഴിവാക്കേണ്ടത്?

സോറിയാസിസ് പോലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ കസ്തൂരി മഞ്ഞള്‍ ഒരു കാരണവശാലും പുരട്ടരുത്. കാരണം അത് ചര്‍മ്മ പ്രശന്ങ്ങള്‍ വഷളാക്കും. എപ്പോഴും പ്രകൃതിദത്തമായ കസ്തൂരി മഞ്ഞള്‍പ്പൊടി ഉപയോഗിക്കുക. വിപണിയില്‍ ലഭ്യമാകുന്ന കസ്തൂരി മഞ്ഞളില്‍ മായം കലരാനുള്ള സാധ്യതയുണ്ട്. ഇത് ചര്‍മം ചുവന്ന് തടിക്കാന്‍ കാരണാകും.

കസ്തൂരി മഞ്ഞള്‍ പേസ്റ്റ്

ഒരു പാത്രത്തില്‍ ഒരു നുള്ള് മഞ്ഞളും ഒരു ടീസ്പൂണ്‍ തൈരും തേനും ചേര്‍ത്ത് പേസ്റ്റ് ഉണ്ടാക്കുക. ഇത് ആഴ്ചയില്‍ രണ്ടു തവണ മുഖത്ത് പുരട്ടുക. ഈ പേസ്റ്റ് ചര്‍മ്മത്തിന് അനുയോജ്യമാണോ എന്നറിയാന്‍ പുരട്ടുന്നതിന് മുമ്പ് തൊലിപ്പുറത്ത് ഒരു ടെസ്റ്റ് നടത്തുക.

മഞ്ഞളില്‍ പ്രകൃതിദത്തമായ സൗന്ദര്യ സംരക്ഷണ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടെങ്കിലും എല്ലാവര്‍ക്കും ഒരേ ഫലം കിട്ടുമെന്ന് പ്രതീക്ഷിക്കരുത്. അതിനാല്‍, മുഖത്ത് പുരട്ടുന്നതിനു മുമ്പ് മഞ്ഞളിന്റെ ഗുണങ്ങളെയും ദോഷങ്ങളെയും കുറിച്ച് അറിഞ്ഞിരിക്കുക. അമിതമായി ചര്‍മത്തില്‍ പുരട്ടുന്നതിന് പകരം മിതമായി ഉപയോഗിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+