അടുക്കളയിൽ ഈ സാധനങ്ങൾ ഉണ്ടോ? സാമ്പത്തിക നഷ്ടം ഉറപ്പ്; വാസ്തു പ്രകാരം അടുക്കളയിൽ നിന്ന് ഒഴിവാക്കേണ്ട സാധനങ്ങൾ
ഒരു വീടിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒന്നാണല്ലോ വാസ്തു. വാസ്തു പ്രകാരമാണ് ഭൂരിഭാഗവും വീട് വെയ്ക്കുന്നത്. ഒരു വീട്ടിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് അടുക്കള. അടുക്കള പണിയുമ്പോൾ ദിശ തെറ്റാൻ പാടില്ല.
സമാധാനവും സന്തോഷവും പോസിറ്റിവിറ്റിയും വേണമെങ്കിൽ നമ്മുടെ അടുക്കളയുടെ വാസ്തു ശ്രദ്ധിക്കണം. വാസ്തുപ്രകാരമാണ് നിങ്ങളുടെ വീടെങ്കിൽ പകുതി ആശങ്ക തീർന്നു. വീട് പണിയുമ്പോൾ മാത്രം അല്ല, വീടിനകത്തെ സാധനങ്ങൾ സൂക്ഷിക്കുമ്പോഴും വാസ്തു നോക്കണം

പ്രത്യേകിച്ച് അടുക്കളയിൽ ചില സാധനങ്ങൾ സൂക്ഷിക്കുമ്പോൾ വാസ്തു നോക്കുക തന്നെ വേണം. അടുക്കളയിൽ സൂക്ഷിക്കാൻ പാടില്ലാത്ത ചില സാധനങ്ങൾ ഉണ്ട്. അബദ്ധത്തിൽ പോലും ഇവ അടുക്കളയിൽ സൂക്ഷിച്ചാൽ നിങ്ങൾക്ക് വലിയ നാശമായിരിക്കും വരാൻ പോകുന്നത്. നിങ്ങളുടെ സമാധാനം പോകൻ ഈ സാധനങ്ങൾ മാത്രം മതി. ആ സാധനങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
അടുക്കളയോട് ചേർന്ന് പൂജാമുറി പണിയരുത്: അടുക്കളയോട് ചേർന്ന് പൂജാമുറി പണിയുന്നത് നിങ്ങൾക്ക് ദോഷം ചെയ്യും. മാതാ അന്നപൂർണയുടെ സ്ഥലം ആണ് അടുക്കള, അഗ്നിദേവനും ഇവിടെ കുടികൊള്ളുന്നു. . അതിനാൽ, വാസ്തു പ്രകാരംഅടുക്കളയോട് ചേർന്ന് ഒരിക്കലും പൂജാമുറി പണിയാൻ പാടില്ല. അടുക്കളയിൽ പലതരത്തിലുള്ള ഭക്ഷണം പാകം ചെയ്യുമ്പോൾ ഉള്ളി, വെളുത്തുള്ളി എന്നിവയും ഭക്ഷണത്തിൽ ചേർക്കാറില്ലേ ഇത് ദോഷം ഫലം ചെയ്യുന്നു.
അടുക്കളയിൽ ഷുസും ചെരുപ്പ് ധരിച്ച് കയറരുത്: വാസ്തു പ്രകാരം അടുക്കളയിൽ ഷൂസും ചെരുപ്പും ധരിച്ച് കയറരുത്. ഇത് മോശം ഫലമാണ് ഉണ്ടാക്കുക. അണുക്കൾ അടുക്കളയിലേക്ക് എത്തുന്നു എന്ന് മാത്രമല്ല, മാതാ അന്നപൂർണ വസിക്കുന്ന ഇടത്തിലേക്ക് ചെരുപ്പും ഷൂസും ധരിച്ച് കയറുമ്പോൾ ദേവിയെ അപമാനിക്കുന്നത് പോലെയാണ്.
അടുക്കളയിൽ മരുന്നുകൾ സൂക്ഷിക്കരുത്: മരുന്ന് അടുക്കളയിൽ സൂക്ഷിക്കരുത്. പലപ്പോഴും ആളുകൾ മരുന്ന് അടുക്കളയിൽ സൂക്ഷിക്കാറുണ്ട്. ഇങ്ങനെ ചെയ്താൽ രോഗം കൂടാനാണ് സാധ്യത. ആരോഗ്യനില മോശമാവുകയും ചികിത്സയ്ക്കായി വൻതുക ചെലവിടേണ്ടി വരികയും ചെയ്യും, സാമ്പത്തികമായി തകരും
പഴകിയ മാവ്: പഴകയി മാവ് ഒരിക്കലും അടുക്കളയിൽ സൂക്ഷിക്കരുത്. മാവ് അരച്ച ശേഷം ദിവസങ്ങളോളം ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവർ ഉണ്ട് . ഇത് ദോഷം ചെയ്യും. ആരോഗ്യത്തിന് ഹാനികരം മാത്രമല്ല, ശനിയെയും രാഹുവിനെയും പ്രതികൂലമായി ബാധിക്കുന്നു. വേദഗ്രന്ഥങ്ങൾ പറയുന്നതനുസരിച്ച് കുഴച്ച മാവ് അടുത്ത ദിവസത്തേയ്ക്കായി സൂക്ഷിക്കുന്നത് ശരിയല്ല.
പൊട്ടിയ പാത്രങ്ങൾ: അടുക്കളയിലെ പാത്രങ്ങൾ പൊട്ടുന്നത് സാധാരണമാണ്. അത്തരത്തിൽ പാത്രങ്ങൾ പൊട്ടിയാൽ അവ അടുക്കളയിൽ വെയ്ക്കരുത്. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കും. സമ്പത്ത് ഇല്ലാതാകും.












Click it and Unblock the Notifications