Get Updates
Get notified of breaking news, exclusive insights, and must-see stories!

നിങ്ങൾ എത്ര മണിക്കാണ് കിടക്കാറ്, സോഫയിൽ കിടക്കാറുണ്ടോ? വാസ്തു ശ്രദ്ധിച്ചില്ലെങ്കിൽ ദുഃഖിക്കേണ്ടി വരും

നമ്മുടെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് വാസ്തു. സാധരാണ വീട് വെയ്ക്കുമ്പോൾ ആണ് സാധരണയായി വാസ്തു കാര്യമായി നോക്കാറുള്ളത്. എന്നാൽ ദൈന്യംദിന ജീവിതത്തിൽ വാസ്തു നമ്മളെ സ്വാധീനിക്കുന്നു. വീട്ടിൽ നമ്മൾ സാധനങ്ങൾ വാങ്ങുമ്പോഴും സൂക്ഷിക്കുമ്പോഴുമൊക്കെ വാസ്തുശാസ്ത്ര പ്രകാരം ആയിരിക്കാണം. നിങ്ങൾ വാസ്തുവും ഉറക്കവും തമ്മിൽ ബന്ധമുണ്ടെന്ന് അറിയാമോ?

പണ്ട് മുത്തശ്ശിമാർ ഒക്കെ ഇക്കാര്യം പറയുമായിരുന്നു. രാത്രി നേരത്തെ ഉറങ്ങുന്നതിനും അതിരാവിലെ എഴുന്നേൽക്കുന്നതിനും ആയുർവേദത്തിൽ ഒരു പൊതു പ്രാധാന്യമുണ്ട്. വാസ്തു ശാസ്ത്രത്തിൽ പോലും, ദീർഘനേരം ഉറങ്ങുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് പറയപ്പെടുന്നു. മാത്രമല്ല, വാസ്തു ശാസ്ത്രത്തിൽ, ഏത് ദിശയിൽ ഉറങ്ങണം, എന്നതിനും ചില നിയമങ്ങളും നൽകിയിട്ടുണ്ട്. ഈ നിയമങ്ങൾ എന്തൊക്കെ ആണെന്ന നോക്കാം.

sleep

പുരാണങ്ങൾ മുതൽ ജ്യോതിഷം വരെ, ഉറങ്ങുമ്പോൾ ദിശ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ് എന്ന് പറയുന്നു. എപ്പോഴും കിഴക്കോട്ടോ തെക്കോട്ടോ തലവെച്ച് ഉറങ്ങുക. അത് സമ്പത്തും പ്രായവും വർദ്ധിപ്പിക്കുന്നു. കൂടാതെ, പടിഞ്ഞാറ്, വടക്ക് ദിശകളിലേക്ക് അഭിമുഖമായി ഉറങ്ങരുത്. കാരണം അങ്ങനെ ചെയ്താൽ രോഗം കൂടാൻ സാധ്യതയുണ്ടെന്നാണ് പറയുന്നത്.

സൂര്യാസ്തമയത്തിന് ശേഷം മൂന്ന് മണിക്കൂർ കഴിഞ്ഞ് വേണം ഉറങ്ങാൻ, നേരത്തേയോ വൈകാനോ പാടില്ല. ഉറങ്ങുമ്പോൾ, നിങ്ങളുടെ തല ചുമരിൽ നിന്ന് കുറഞ്ഞത് മൂന്ന് കൈകൾ അകലെയായിരിക്കണം. വൈകുന്നേരം ഉറങ്ങുന്നതും ശുഭകരമായി കണക്കാക്കുന്നില്ല. കൂടാതെ, ഇത് നിങ്ങളുടെ ആരോഗ്യത്തിന് നല്ലതല്ല.

ഉറങ്ങുമ്പോൾ എന്ത് തെറ്റുകൾ ഒഴിവാക്കണം?

സോഫയിലോ കസേരയിലോ ഉറങ്ങുന്ന ശീലം പലർക്കും ഉണ്ട്. ആരോഗ്യം, വാസ്തു എന്നിവയുടെ കാഴ്ചപ്പാടിൽ ഇത് നല്ലതല്ല. കട്ടിലിൽ ഇരുന്നു ഭക്ഷണം കഴിക്കുന്നതും അശുഭകരമായി കണക്കാക്കപ്പെടുന്നു.

രാവിലെ എഴുന്നേറ്റയുടൻ മനസ്സിൽ സൂക്ഷിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?

രാവിലെ കിടക്കയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ, നിങ്ങൾ വലതു വശത്ത് നിന്ന് എഴുന്നേറ്റ് കിടക്കയിൽ നിന്ന് ഇറങ്ങുനന്താണ് നല്ലത്. കിടക്കയിൽ നിന്ന് പെട്ടെന്ന് എഴുന്നേൽക്കുന്നത് ഹൃദയത്തിൽ സമ്മർദ്ദം ചെലുത്തുന്നു, ഇത് ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു. അതിരാവിലെ എഴുന്നേറ്റു കുമ്പിട്ട് ഭൂമിയിൽ തൊടണം, എന്നിട്ട് പാദങ്ങൾ നിലത്തു വയ്ക്കണം എന്നാണ് വേദങ്ങൾ പറയുന്നത്. ഇതാണ് ഉറക്കവുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+