Get Updates
Get notified of breaking news, exclusive insights, and must-see stories!

പേഴ്സിൽ ഈ 4 സാധനങ്ങൾ സൂക്ഷിച്ചുവെയ്ക്കൂ.. പണം വന്നുചേരും വരുമാനം കൂടും

പണം സമ്പാദിക്കാൻ ആണ് നമ്മൾ ജോലി ചെയ്യുന്നത്. പണം ഉണ്ടാക്കുമെങ്കിലും ആ പണം പലവഴി ചെലവായി പോകും. പേഴ്സിൽ പണം വെച്ച കാര്യം മാത്രമേ ഓർമയുണ്ടാകൂ, എല്ലാം ഉടൻ ചെലവാകും. എത്ര സമ്പാദിച്ചാലും അതിൽ നിന്ന് സേവിം​ഗ്സായി മാറ്റിവെയ്ക്കാൻ ഒന്നും ഉണ്ടാവില്ല.

എന്ത് കൊണ്ടാ‌ണ് ഇത്തരം ഒരു അവസ്ഥ ഉണ്ടാവുന്നത് എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ച് നോക്കിയിട്ടുണ്ടോ? ചില വാസ്തു ദോഷം കാരണമാകും നിങ്ങളുടെ കയ്യിൽ പണം ബാക്കിയില്ലാത്തത്.

vastu

വാസ്തു പ്രകാരം ചില പരിഹാരം ചെയ്താൽ ഈ പ്രശ്നം പരിഹരിക്കാം. നിങ്ങളുടെ പേഴ്സിലാണ് ചില കാര്യങ്ങൾ ചെയ്യേണ്ടത്. ഉനി പറയുന്ന ചില സാധനങ്ങൾ നിങ്ങൾ പേഴ്സിൽ സൂക്ഷിച്ചാൽ നിങ്ങൾ നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങൾ ഇല്ലാതാവും, വരുമാനം വർദ്ധിക്കുകയും ചെയ്യും. ആ സാധനങ്ങൾ എന്താണെന്ന് നോക്കാം.

ലക്ഷ്മി ദേവിയുടെ ചിത്രം: ലക്ഷ്മി ദേവി സമ്പത്തിന്റെ ​ ദേവതയാണ്. വാസ്തുശാസ്ത്രം പറയുന്നത് അനുസരിച്ച് ലക്ഷ്മി ദേവിയെ സമ്പത്തിൻറെ ദേവത എന്നാണ് വിളിക്കുന്നത്. വാസ്തു ശാസ്ത്രമനുസരിച്ച്, സമ്പത്ത് നേടാൻ ആഗ്രഹിക്കുന്ന ഒരാൾ ലക്ഷ്മി ദേവിയുടെ ഇരിക്കുന്ന ഭാവത്തിലുള്ള ചിത്രം പേഴ്സിൽ സൂക്ഷിക്കണം. ഇങ്ങനെ ചെയ്‌താൽ പണത്തിന് ഒരിയ്ക്കലും ക്ഷാമം ഉണ്ടാകില്ല

സ്വർണം, വെള്ളി നാണയങ്ങൾ

ആദ്യം സ്വർണം, വെള്ളി നാണയങ്ങൾ ആദ്യം ലക്ഷ്മി ദേവിയുടെ പാദങ്ങളിൽ വയ്ക്കുക, ശേഷം അത് നിങ്ങളുടെ പേഴ്സിൽ സൂക്ഷിക്കുക. ഇപ്രകാരം ചെയ്യുന്നതിലൂടെ നിങ്ങളുടെ പേഴ്സ് ഒരിക്കലും കാലിയാകില്ല, എപ്പോഴും പണം ഉണ്ടാകും

കുറച്ച് അരി മണികൾ പേഴ്സിൽ സൂക്ഷിക്കാം

വാസ്തു ശാസ്ത്ര പ്രകാരം, കുറച്ച് അരി മണികൾ പേഴ്സിൽ സൂക്ഷിക്കുന്നത് നല്ലതാണ്. ഇങ്ങനെ ചെയ്യുന്നത് അനാവശ്യ ചിലവുകൾ തടയുകയും സമ്പത്ത് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. നിങ്ങൾ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇത്തിരി അരിമണികൾ പേഴ്സിൽ സൂക്ഷിക്കുക.

ചുവന്ന കടലാസ്

ചുവപ്പ് നിറത്തിനും ചുവന്ന പേപ്പറിനും വാസ്തു ശാസ്ത്രത്തിൽ വളരെ പ്രാധാന്യം ഉണ്ട്. ചുവന്ന കടലാസിൽ നിങ്ങളുടെ ആഗ്രഹം എഴുതി നിങ്ങളുടെ പേഴ്സിൽ സൂക്ഷിക്കുക. ഇപ്രകാരം ചെയ്യുന്നതിലൂടെ നിങ്ങളുടെ പേഴ്സ് ഒരിക്കലും കാലിയാകില്ല. പണത്തിന് യാതൊരു കുറവും അനുഭവപ്പെടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+