Get Updates
Get notified of breaking news, exclusive insights, and must-see stories!

വീടിന്റെ വാതിൽ ഈ ദിശയിലാണോ? ഉടൻ മാറ്റണം, ദുരിതം ഒഴിയില്ല.. വീട് പണിയുമ്പോൾ ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

ഒട്ടുമിക്ക ആളുകളും വാസ്തു നോക്കിയായിരിക്കും വീട് പണിയുക. കാരണം. സമാധാനത്തോടെ സന്തോഷത്തോടെ ജീവിക്കണമെങ്കിൽ വാസ്തു നേക്കേണ്ടത് വളരെ അത്യാവശ്യമാണ്. വീടിന്റെ ഹാൾ മുതൽ അടുക്കളവരെ വാസ്തു നോക്കി വേണം പണിയാൻ.

ഇക്കാര്യങ്ങൾ ഒക്കെ ആളുകൾ ശ്രദ്ധിക്കുന്നതുമാണ്. പക്ഷേ പ്രധാനപ്പെട്ട ഒരു കാര്യം പലരും മറന്നുപോകും. അക്കാര്യം എന്താണെന്നോ? വീടിന്റെ പ്രധാന വാതിൽ.
വളരെയേറെ ശ്രദ്ധ കൊടുക്കേണ്ടുന്ന കാര്യമാണ്.

home vastu

കുടുംബാം​ഗങ്ങളുടെ സ്വഭാവത്തിലും സാമ്പത്തിക സ്ഥിതിയിലും വീടിന്റെ പ്രധാന വാതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. വീടിന്റെ പ്രധാന വാതിൽ വഴിക്ക് നേരെ വെയ്ക്കരുത് എന്നാണ് വാസ്തുശാസ്ത്രത്തിൽ പറയുന്നത്. ഇങ്ങനെയാണ് നിങ്ങളുടെ വീടിന്റെ വാതിൽ എങ്കിൽ നിങ്ങളുടെ വീട്ടിൽ നിന്ന് ദുരിതം ഒഴിയില്ല.

ഒരു വഴി വന്ന് അവസാനിക്കുന്ന ഭാഗത്ത് വഴിക്ക് നേരെയാണ് പ്രധാന വാതിൽ നിർമ്മിച്ചിരിക്കുന്നതെങ്കിൽ ഈ വീടുകളിൽ താമസിക്കുന്നവർക്ക് അസുഖങ്ങളും സാമ്പത്തികമായ ബുദ്ധിമുട്ടുകളും എന്നും അനുഭവപ്പെടും. നിങ്ങളുടെ വീടിന്റെ വാതിൽ ഇങ്ങനെയാണ് ഉള്ളതെങ്കിൽ വാസ്തു വി​ദ​ഗ്ധന്റെ ഉപദേശം ആരാഞ്ഞശേഷം ആ വാതിൽ അവിടെ നിന്നി മാറ്റി ഉചിതമായ സ്ഥാനത്ത് സ്ഥാപിക്കുന്നത് വഴി ഈ പ്രശ്നം പരിഹരിക്കാം.

വീടിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് വീടിന്റെ പ്രവേശന കവാടം വരുന്നതും നല്ലതല്ല എന്നാണ് പറയുന്നത്. ഇത്തരത്തിൽ വാതിൽ വരുന്ന വീടുകളിലാണ് താമസിക്കുന്നതെങ്കിൽ സാമ്പത്തിക ബാധ്യതയും ദുരിതവും മാറില്ല.

തെക്ക് പടിഞ്ഞാറ് മൂലയിലും ആരും പ്രധാന വാതിൽ നിർമ്മിക്കാറില്ല. തെക്ക് പടിഞ്ഞാറ് മൂലഭാ​​ഗത്താണ് പ്രധാന വാതിൽ നിർമിച്ചതെങ്കിൽ അത് അവിടെ നിന്ന് മാറ്റി പൂജകൾ ചെയ്യുന്നതാവും പരിഹാരം. പ്രധാനവാതിൽ പണിയുന്നത് ഒരിക്കലും നിസ്സാരകാര്യമല്ല. ഏറെ ശ്രദ്ധക്കൊടുക്കേണ്ടതുണ്ട്.

പ്രധാന വാതിലിന് മുൻപിലായി വൻമരങ്ങൾ പാടില്ല. വൈ​ദ്യുത നിലയം, ട്രാൻസ്ഫോർമർ‌ എന്നിവയ്ക്ക് സമീപം വീട് നിർമിക്കുകയോ വീട് വാങ്ങുകയോ ചെയ്യരുത്. ആശുപത്രി, സെമിത്തേരി, ശ്മശാനം, ജയിൽ എന്നിവയുടെ എതിർവശത്തായി വീടുകൾ നിർമ്മിക്കുന്നതും വാങ്ങുന്നതും നിങ്ങൾ ദോഷമാണ് ചെയ്യുക.

ഉയരമുള്ള കുന്ന് ഉയർന്ന കെട്ടിടങ്ങൾ ഇവയോട് ചേർന്നുള്ള വീടും നല്ലതല്ല. വീടിന്റെ മധ്യഭാഗത്ത് ശുചിമുറി, അടുക്കള എന്നിവ വരുന്ന വീടും എൽ ഷേപ്പിലുള്ള വീടും നല്ലതല്ല. വീട് വെയ്ക്കുമ്പോൾ നിങ്ങൾ ഇക്കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+