വീട്ടില്‍ നായയുണ്ടോ..? എങ്കില്‍ കൈ നിറയെ ഭാഗ്യം വന്നെത്തും, കൂട് ഇവിടെയായിരിക്കണം എന്ന് മാത്രം
നമ്മളില്‍ പലരും വീട്ടില്‍ വളര്‍ത്തുമൃഗങ്ങളെ വളര്‍ത്തുന്നവരാണ്. ഇതില്‍ തന്നെ പ്രധാനികളാണ് നായ്ക്കള്‍. ഏറ്റവും വേഗത്തില്‍ ഇണങ്ങുകയും ഏറെ നന്ദിയോടെ മനുഷ്യരോട് പെരുമാറകയും ചെയ്യുന്ന ഇവ ഏറ്റവും വിശ്വസ്തരുമാണ്. എന്നാല്‍ ഈ ഗുണങ്ങളേക്കാള്‍ ഏറെ ജ്യോതിശാസ്ത്രപരമായും വാസ്തു ശാസ്ത്ര സംബന്ധമായും ഏറെ സവിശേഷതകളും നായ്ക്കള്‍ക്കുണ്ട്.
വാസ്തു ശാസ്ത്രത്തില്‍ മൃഗങ്ങള്‍ക്ക് പ്രത്യേക പരാമര്‍ശമുണ്ട്. കാരണം അവയ്ക്ക് വീട്ടിലെ ഊര്‍ജ്ജം മാറ്റാന്‍ കഴിയും. മത്സ്യം, കുതിരകള്‍, നായ്ക്കള്‍, പൂച്ചകള്‍, മുയലുകള്‍, ആമകള്‍ എന്നിവ പോസിറ്റീവ് എനര്‍ജി ആകര്‍ഷിക്കും എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. ഇവയില്‍ തന്നെ ഏറ്റവും പ്രധാനികളാണ് നായ്ക്കള്‍. തന്റെ ഉടമകളെ ജീവന്‍ കൊടുത്തും സംരക്ഷിക്കുന്നവരാണ് നായ്ക്കള്‍.

ഒരു നായയെ വീട്ടില്‍ വളര്‍ത്തുന്നത് ഭാഗ്യം ആകര്‍ഷിക്കാന്‍ നിങ്ങളെ സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. നിങ്ങള്‍ ഒരു ബംഗ്ലാവിലാണ് താമസിക്കുന്നതെങ്കില്‍ നിങ്ങളുടെ വളര്‍ത്തുമൃഗങ്ങളുടെ കൂട് പ്രവേശന കവാടത്തോട് ചേര്‍ന്ന് സ്ഥാപിക്കണം എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. വീട്ടിലേക്കും കുടുംബാംഗങ്ങളുടെ ജീവിതത്തിലേക്കും പോസിറ്റീവ് എനര്‍ജി ആകര്‍ഷിക്കുന്നതിന് നായ്ക്കള്‍ക്ക് സാധിക്കും.
അതിനാല്‍, അവര്‍ക്ക് കേതുവിനെ ശാന്തമാക്കാന്‍ കഴിയും. വീട്ടിലെ അവരുടെ സാന്നിധ്യം നിങ്ങളുടെ ജനന ചാര്‍ട്ടിലെ ഗ്രഹത്തിന്റെ പ്രതികൂല ഫലങ്ങളെ ബാധിക്കും. കേതു ദോഷം ദുശ്ശീലങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ത്വക്ക് സംബന്ധമായ പ്രശ്‌നങ്ങള്‍, ഗര്‍ഭധാരണത്തിലോ പ്രസവത്തിലോ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍, കേള്‍വിക്കുറവ്, സന്ധി വേദന മുതലായവയ്ക്ക് ഇത് കാരണമാകും.
കേതുവിനെ ശാന്തമാക്കാന്‍ പാടുപെടുന്ന ആളുകള്‍ പലപ്പോഴും ചൊവ്വ, ശനി ദിവസങ്ങളില്‍ വ്രതം അനുഷ്ഠിക്കുന്നു. എന്നിരുന്നാലും ഒരു നായയ്ക്ക് സുരക്ഷിതമായ വീടൊരുക്കുന്നത് കേതുവിന്റെ ദോഷം ഇല്ലാതാക്കാന്‍ സഹായിക്കും എന്നാണ് വിശ്വാസം. ഇവ കേതു മാത്രമല്ല, രാഹു, ശനി, തുടങ്ങിയ ഗ്രഹങ്ങളുടെ പാര്‍ശ്വഫലങ്ങളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു.
ശനി ഗ്രഹത്തിന്റെയോ ശനി ദേവന്റെയോ കോപം കുറയ്ക്കാന്‍ ശനിയാഴ്ച നായ്ക്കള്‍ക്ക് റൊട്ടി കൊടുക്കണം. നിങ്ങള്‍ക്ക് സങ്കടങ്ങള്‍, വിഷാദം, അസുഖം, അസ്വസ്ഥത, ജീവിതത്തില്‍ തടസം എന്നിവ അനുഭവപ്പെടുകയാണെങ്കില്‍, ശനി നിങ്ങളുടെ ജനന ചാര്‍ട്ടിനെ ബാധിച്ചേക്കാം. ഒരു നായയെ വളര്‍ത്തുന്നത് നിങ്ങളുടെ ജീവിതം തിരികെ കൊണ്ടുവരാന്‍ സഹായിക്കും. മാത്രമല്ല ഏതൊരാളേക്കാളും മുന്‍പ് ദുശകുനങ്ങളെ തിരിച്ചറിയാനും അവക്ക് സാധിക്കും.
പല പുരാണ കഥകളും അനുസരിച്ച് ദുരാത്മാക്കള്‍ നായ്ക്കളെ ഭയപ്പെടുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. ഇക്കാരണത്താല്‍ വീട്ടിലെ നെഗറ്റീവിറ്റിയെ അകറ്റി നിര്‍ത്താന്‍ വീട്ടില്‍ ഒരു നായയെ വളര്‍ത്തണം എന്നാണ് വാസ്തു വിദഗ്ധര്‍ പറയുന്നത്.












Click it and Unblock the Notifications