Get Updates
Get notified of breaking news, exclusive insights, and must-see stories!

വാങ്ങുന്ന സ്വർണ്ണമെല്ലാം കൈവിട്ടു പോകുന്നോ? ഈ വാസ്തു തെറ്റുകൾ ഉടൻ മാറ്റൂ!

രാപ്പകലില്ലാതെ കഠിനാധ്വാനം ചെയ്ത് ഉണ്ടാക്കുന്ന പണം കൊണ്ട് നമ്മൾ വാങ്ങിക്കൂട്ടുന്ന ഒന്നാണ് സ്വർണ്ണം. ഭാവിക്കൊരു സമ്പാദ്യം എന്ന നിലയിലാണ് ഭൂരിഭാഗം ആളുകളും സ്വർണ്ണാഭരണങ്ങൾ വാങ്ങി വീട്ടിൽ സൂക്ഷിക്കുന്നത്. എന്നാൽ എത്രയൊക്കെ കാശ് ഉണ്ടാക്കി സ്വർണ്ണം വാങ്ങിയാലും ചിലരുടെ വീട്ടിൽ അത് ഒട്ടും നിലനിൽക്കാറില്ല. ഒന്നുകിൽ അത് പണയം വെക്കേണ്ടി വരും, അല്ലെങ്കിൽ പെട്ടെന്ന് തന്നെ മോഷണം പോകാനോ നഷ്ടപ്പെടാനോ ഉള്ള സാഹചര്യങ്ങൾ ഉണ്ടാകും. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇതിന് പിന്നിൽ വലിയൊരു വാസ്തുദോഷം ഉണ്ടെന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്. വീട്ടിൽ ഐശ്വര്യവും സമ്പത്തും നിലനിൽക്കാനും സ്വർണ്ണം സുരക്ഷിതമായിരിക്കാനും ചില പ്രത്യേക വാസ്തു നിയമങ്ങൾ പാലിക്കേണ്ടതുണ്ട്.

ഹൈന്ദവ വിശ്വാസപ്രകാരം സ്വർണ്ണവും വെള്ളിയും വെറും ആഭരണങ്ങൾ മാത്രമല്ല, അവ ലക്ഷ്മി ദേവിയുടെ സ്വരൂപമായാണ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ സ്വർണ്ണവും ധനവുമുള്ള വീടുകളിൽ ലക്ഷ്മി ദേവിയുടെ അനുഗ്രഹം എപ്പോഴുമുണ്ടാകും. എന്നാൽ നമ്മൾ അറിയാതെ വരുത്തുന്ന ചില ചെറിയ തെറ്റുകൾ വീട്ടിൽ വലിയ വാസ്തുദോഷത്തിന് കാരണമാകാറുണ്ട്. ഇത് കാരണം കഠിനമായി അധ്വാനിച്ചുണ്ടാക്കുന്ന പണം വെള്ളം പോലെ ഒഴുക്കിപ്പോകുകയും വീട്ടിലെ സ്വർണ്ണം കൈവിട്ടു പോകുകയും ചെയ്യും.

vastu-shastra-76031783959677 jpg

ഈ തെറ്റുകൾ നിങ്ങളുടെ വീട്ടിലുണ്ടോ?

വാസ്തു ശാസ്ത്രപ്രകാരം എപ്പോഴും അഴുക്കും വൃത്തികേടും നിറഞ്ഞ വീടുകളിൽ നെഗറ്റീവ് ഊർജ്ജം തങ്ങിനിൽക്കും. പൊട്ടിയ പാത്രങ്ങൾ, ആവശ്യമില്ലാത്ത വസ്തുകൾ, മാലിന്യങ്ങൾ എന്നിവ വീടിനുള്ളിൽ സൂക്ഷിക്കുന്നത് ദോഷമാണ്. പ്രത്യേകിച്ച് അടുക്കളയും ബാത്റൂമും വൃത്തിയായി സൂക്ഷിക്കാത്ത വീടുകളിൽ ലക്ഷ്മി ദേവി വസിക്കില്ല. ഇങ്ങനെയുള്ള സ്ഥലങ്ങളിൽ ഒരിക്കലും സ്വർണ്ണവും പണവും നിലനിൽക്കില്ലെന്ന് മാത്രമല്ല, എപ്പോഴും ദാരിദ്ര്യവും കടവും ഉണ്ടാവുകയും ചെയ്യും. മറ്റൊരു പ്രധാന കാര്യം സ്വർണ്ണം സൂക്ഷിക്കുന്ന ദിശയാണ്. സ്വർണ്ണവും വെള്ളിയും ഒരിക്കലും വീടിന്റെ തെക്ക് അല്ലെങ്കിൽ തെക്ക്-കിഴക്ക് ദിശകളിൽ വെക്കാൻ പാടില്ല. ഈ ദിശകളിൽ വെക്കുന്ന ധനവും സ്വർണ്ണവും ഒരിക്കലും സ്ഥിരമായി കയ്യിൽ നിൽക്കില്ലെന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്.

ഇത്തരം സ്വർണ്ണം വീട്ടിൽ ദോഷം ചെയ്യും!

ശാസ്ത്രങ്ങൾ പറയുന്നതനുസരിച്ച് മറ്റുള്ളവരിൽ നിന്ന് കടം വാങ്ങിയ പണം കൊണ്ടോ, പലിശയ്ക്ക് എടുത്ത കാശ് കൊണ്ടോ വാങ്ങുന്ന സ്വർണ്ണം വീട്ടിൽ വെക്കുന്നത് അത്ര ശുഭകരമല്ല. ഇങ്ങനെയുള്ള സ്വർണ്ണം വീട്ടിൽ ഐശ്വര്യം കൊണ്ടുവരില്ലെന്ന് മാത്രമല്ല, പലപ്പോഴും വിപരീത ഫലങ്ങൾ ഉണ്ടാക്കുകയും ചെയ്യും. ഇതു കൂടാതെ ഒരാളുടെ ജാതകത്തിൽ ശുക്രന്റെയും വ്യാഴത്തിന്റെയും സ്ഥാനം ദുർബലമാണെങ്കിലും സ്വർണ്ണം കയ്യിൽ നിൽക്കാൻ ബുദ്ധിമുട്ടായിരിക്കും.

ലക്ഷ്മി ദേവിയുടെ രൂപമായി കണ്ട് ആരാധിക്കുന്ന സ്വർണ്ണാഭരണങ്ങളെ ഒരു തരത്തിലും അപമാനിക്കുന്ന രീതിയിൽ കൈകാര്യം ചെയ്യരുത്. സ്വർണ്ണം വീട്ടിൽ എപ്പോഴും വർദ്ധിക്കാനും നിലനിൽക്കാനും വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുകയും ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്തുന്ന കാര്യങ്ങൾ ചെയ്യുകയും വേണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+