Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിപ്ലാന്റ് ഒരു കാരണവശാലും പുറത്തുവെയ്ക്കരുത്; നടുമ്പോൾ ഈ 5 അബദ്ധങ്ങൾ വരുത്താനെ പാടില്ല!!

വീടിനെ സംബന്ധിച്ച് വാസ്തു വളരെ പ്രധാനപ്പെട്ട ഒന്നാണ്. വാസ്തു പ്രകാരം കാര്യങ്ങൾ കൃത്യമാണെങ്കിൽ ഐശ്വര്യവും സമ്പത്തും വീട്ടിലേക്ക് വന്നുചേരും.
വീട്ടിലേക്ക് സമ്പത്ത് ആകർഷിക്കുന്നതിന് വേണ്ടി നമ്മൾ പല ചെടികളും നടാറുണ്ട്. അതിൽ വളരെ പ്രധാനപ്പെട്ടതാണ് മണിപ്ലാന്ററ്. മണിപ്ലാന്റ് വീട്ടിൽ നട്ടാൽ സമ്പത്ത് വന്നുചേരും എന്നാണ് പറയുന്നത്.

പലരും വീടിനകത്തും പുറത്തുമൊക്കെ ഈ ചെടി നടാറുണ്ട്. മണിപ്ലാന്റ് നടുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. മണിപ്ലാന്റ് നടുമ്പോൾ ഒരു കാരണവശാലും ഈ അബദ്ധങ്ങ‍ൾ ചെയ്യരുത്. വിശദമായി അറിയാം. വാസ്തു പ്രകാരം മണി പ്ലാന്റ് നടുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം അല്ലാത്തപക്ഷം അത് സാമ്പത്തിക നഷ്ടത്തിന് കാരണമാകും. ഈ ഘടകങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

Moneyplnt Vastu tp

ഈ ദിശയിൽ നടരുത്:

മണി പ്ലാന്റ് എപ്പോഴും ശരിയായ ദിശയിൽ വേണം നടാൻ. വടക്ക് - കിഴക്ക് ദിശയിൽ ഒരിക്കലും മണിപ്ലാന്റ് നടരുത്. മണി പ്ലാന്റ് ഈ ദിശയിൽ നടുന്നത് സാമ്പത്തിക നഷ്ടത്തിന് കാരണം ആകുമെന്നാണ് പറയുന്നത്. മാത്രമല്ല വീട്ടിൽ നെ​ഗറ്റീവ് എനർജി അധികമാകും. മണി പ്ലാന്റുകൾ എപ്പോഴും തെക്ക് - കിഴക്ക് ദിശയിലാണ് സൂക്ഷിക്കേണ്ടത്. ഈ ദിശയിൽ വസിക്കുന്നത് ക്ഷേമത്തെയും സമൃദ്ധിയെയും പ്രതിനിധീകരിക്കുന്ന ഗണേശനാണ്.

ണി പ്ലാന്റ് നിലം തൊടരുത്:

മണി പ്ലാന്റ് അതിവേഗം വളരുന്ന ചെടിയാണ്. അത് കൊണ്ട് തന്നെ ചെടിയുടെ വള്ളി നിലത്ത് തൊട്ടേക്കാം. ഒരു കാരണവശാലും മണിപ്ലാന്റിന്റെ ഇല നിലത്ത് തൊടനാനുവിദിക്കരുത്. വാസ്തു പ്രകാരം വള്ളികൾ മുകളിലോട്ട് വളരുന്നത് വളർച്ചയെ ആണ് സൂചിപ്പിക്കുന്നത്. മണി പ്ലാന്റ് ലക്ഷ്മി ദേവിയുടെ ഒരു രൂപമാണെന്ന് വിശ്വസിക്കപ്പെടുന്നു, അത് കൊണ്ടാണ് നിലത്ത് തൊടാൻ അനുവദിക്കാത്തതിന്റെ കാരണം.

മണി പ്ലാന്റ് ഉണങ്ങാൻ അനുവദിക്കരുത്: വാസ്തു പ്രകാരം, ഉണങ്ങിയ മണി പ്ലാന്റ് നിർഭാഗ്യത്തിന്റെ പ്രതീകമാണ്. ഇത് നിങ്ങളുടെ വീടിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കും. അത് കൊണ്ട് ചെടി ഉണങ്ങാതെ സൂക്ഷിക്കണം. എന്നും ചെടിക്ക് വെള്ളം നനയ്ക്കുക. ഇലകൾ ഉണങ്ങാൻ തുടങ്ങിയാൽ വെട്ടി നീക്കം ചെയ്യുക.

മണി പ്ലാന്റ് വീടിന് പുറത്ത് വയ്ക്കരുത്; ഒരിക്കലും ഈ മണിപ്ലാന്റ് പുറത്ത് വെയ്ക്കരുത്. ഈ ചെടിക്ക് കൂടുതൽ സൂര്യപ്രകാശം ആവശ്യമില്ല. അത് കൊണ്ട് വീടിനകത്ത് തന്നെ നാടാം. വാസ്തുപ്രകാരം മണിപ്ലാന്റ് വീടിന് പുറത്തുവെയ്ക്കുന്നത് ശുഭമായ കാര്യമല്ല. പുറത്തെ കാലാവസ്ഥയിൽ എളുപ്പം ഉണങ്ങുകയും സാമ്പത്തിക പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും.

മണി പ്ലാന്റുകൾ മറ്റുള്ളവർക്ക് നൽകരുത്: വാസ്തു പ്രകാരം മണി പ്ലാന്റുകൾ ഒരിക്കലും മറ്റുള്ളവർക്ക് നൽകരുത്. ഇത് ശുക്ര ഗ്രഹത്തെ പ്രകോപിപ്പിക്കുമെന്നാണ് പറയപ്പെടുന്നത്. ശുക്രൻ സമൃദ്ധിയുടെയും ക്ഷേമത്തിന്റെയും പ്രതീകമാണ്. മണിപ്ലാന്റ് മറ്റുള്ളവർക്ക് കാെടുത്താൽ അത് അനു​ഗ്രഹമില്ലാതാക്കുന്നതാണ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+