Get Updates
Get notified of breaking news, exclusive insights, and must-see stories!

Vastu Tip: വീട്ടിലേക്ക് പണവും ഐശ്വര്യവും വന്നുചേരും; മഞ്ഞൾ കാെണ്ട് ഈ 3 കാര്യങ്ങൾ ചെയ്താൽ മാത്രം മതി

സാധാരണ ചർമ്മ സംരക്ഷണത്തിന് ഉപയോ​ഗിക്കുന്ന ഒന്നാണ് മഞ്ഞൾ. മഞ്ഞൾ കൊണ്ട് നിങ്ങളുടെ ശരീരത്തിന് മാത്രമല്ല, നിങ്ങളുടെ വീടിനും ധാരാളം ഗുണങ്ങളുണ്ട്. നിങ്ങളുടെ വീട്ടിലേക്ക് സമ്പത്തും സമൃദ്ധിയും ആകർഷിക്കാൻ മഞ്ഞളിന് സാധിക്കും. വാസ്തുവിൽ അത് വ്യക്തമാക്കുന്നുണ്ട്. എന്താണ് ആ മാർ​ഗങ്ങൾ എന്ന് പരിശോധിക്കാം.

ആയുർവേദ ഔഷധങ്ങളിൽ മഞ്ഞളിന് വലിയ പ്രാധാന്യം ഉണ്ട്. ജ്യോതിഷത്തിലും മഞ്ഞളിന് പ്രാധാന്യമുണ്ട്. പല ആരാധനകൾക്കും മഞ്ഞളും ഉൾപ്പെടുത്താറുണ്ട്. വ്യാഴാഴ്ച മഹാവിഷ്ണുവിന്റെ നെറ്റിയിൽ തിലകം ചാർത്തുന്നത് ഭാഗ്യം കൊണ്ടുവരുമെന്നും കരുതപ്പെടുന്നു.

vastu nn

മഞ്ഞൾ ലോക്കറിൽ സൂക്ഷിക്കുക: പണത്തിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള മാർ​ഗങ്ങളിൽ ഒന്നാണ് മഞ്ഞൾ. ചുവപ്പ് തുണിയിൽ ഒരു കഷണം മഞ്ഞൾ കെട്ടി നിങ്ങളുടെ ലോക്കറിൽ സുരക്ഷിതമായി സൂക്ഷിക്കുക.

പലപ്പോഴും പണം ലാഭിക്കാൻ പാടുപെടുകയും അനാവശ്യ കാര്യങ്ങൾക്കായി അത് ചെലവഴിക്കുകയും ചെയ്യുന്ന ആളുകൾക്ക് ഈ വാസ്തു ടിപ്പ് ഉപയോഗപ്രദമാകും. വാസ്തു ദോഷത്തിൽ നിന്ന് മുക്തി നേടാൻ മഞ്ഞൾ സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. കൂടുതൽ സമ്പത്ത് സമ്പാദിക്കാനുള്ള പുതിയ വാതിലുകൾ അത് നിങ്ങൾക്ക് തുറക്കും.

മഞ്ഞൾ ഉപയോ​ഗിച്ച് പ്രവേശന കവാടത്തിൽ സ്വസ്തിക: മഞ്ഞൾ ഉപയോഗിച്ച് പ്രവേശന കവാടത്തിൽ സ്വസ്തിക വരയ്ക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് ജ്യോതിഷിയും വാസ്തു വിദഗ്ധയുമായ ഡോ ആരതി ദഹിയയുടെ അഭിപ്രായത്തിൽ ഇത് ഐശ്വര്യം ആകർഷിക്കാൻ നിങ്ങളെ സഹായിക്കുമെന്നാണ്.

മഞ്ഞളും സ്വസ്തികയും ശുഭസൂചകമായി കണക്കാക്കുകയും ലക്ഷ്മി ദേവിയെ ആകർഷിക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. മഞ്ഞൾ വീട്ടിലേക്ക് പോസിറ്റിവിറ്റി ആകർഷിക്കുകയും ദൃഷ്ടി ദോഷം അകറ്റി നിർത്താൻ സഹായിക്കുകയും ചെയ്യുന്നു. നിങ്ങളുടെ വീട്ടിലെ ഏത് വാസ്തു ദോഷവും അകറ്റാൻ ഇത് സഹായിക്കും.

നിങ്ങളുടെ വീട്ടിൽ പ്രവേശിക്കുമ്പോൾ, അടയാളം വലതുവശത്തായിരിക്കണം. അടയാളം വരയ്ക്കുമ്പോൾ, അടുക്കളയിലെ മഞ്ഞൾപ്പൊടി ഉപയോഗിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം. ഇത് ഫ്രഷ് ആയിരിക്കണം, മറ്റൊന്നിനും ഉപയോ​ഗിക്കരുത്. അടയാളം വരയ്ക്കുന്നതിന് മുമ്പ് നിങ്ങളുടെ കൈകൾ നന്നായി കഴുകണം, അതിന്റെ ഡിസൈൻ കൃത്യമായിരിക്കണം.

പ്രവേശന കവാടത്തിൽ മഞ്ഞൾ വെള്ളം തളിക്കുക (മഞ്ഞൾ വെള്ളത്തിന്റെ ഗുണങ്ങൾ): വീടിന്റെ പ്രധാന കവാടമാണ് ഗ്രഹസംക്രമണത്തിന്റെ കേന്ദ്രമെന്ന് വിദഗ്ദർ പറയുന്നു. അതുകൊണ്ട്, നിങ്ങൾ പ്രധാന വാതിലിനു ചുറ്റും മഞ്ഞൾ വെള്ളം തളിക്കുമ്പോൾ, അത് വീട്ടിലേക്ക് പോസിറ്റീവ് എനർജി ആകർഷിക്കുന്നു.

നിങ്ങളുടെ സാമ്പത്തിക സ്ഥിതി മാറ്റാൻ നിങ്ങൾ പാടുപെടുകയാണെങ്കിൽ, പ്രതിബന്ധങ്ങളെ തരണം ചെയ്യാൻ ഈ പ്രതിവിധി നിങ്ങളെ സഹായിച്ചേക്കാം. വെള്ളവും മഞ്ഞളും ചേർത്ത് ഒരു ലായനി ഉണ്ടാക്കുമ്പോൾ, നിങ്ങൾ പാത്രത്തിൽ ഒരു നാണയം ഇടണം. വെള്ളം തളിച്ച ശേഷം ആ നാണയം വീട്ടിലെ പൂജ മുറിയിൽ‌ വേണം സൂക്ഷിച്ച് വെയക്കേണ്ടത്..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+