Vastu: തുളസി നേരിട്ട് തറയിൽ നട്ടാൽ ഭാഗ്യക്കേട്; ഈ ദിശയിൽ നട്ടുനോക്കൂ, ജീവിതത്തിൽ വെച്ചടി ഉയർച്ച
ഔഷധ സസ്യങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്ന തുളസി ചെടിക്ക് ധാരാളം ഔഷധ ഗുണങ്ങളുണ്ട്. തുളസി ഭൂരിഭാഗം വീടുകളിലും കാണാറുണ്ട്. ഹിന്ദുകൾക്കിടയിൽ പവിത്രമായി കണക്കാക്കപ്പെടുന്ന സസ്യമാണ് തുളസി. ജലദോഷം, പനി, ചുമ തുടങ്ങിയ വിവിധ സീസണൽ രോഗങ്ങൾക്കുള്ള പ്രതിവിധി കൂടിയാണ്.
കൂടാതെ, വാസ്തു പ്രകാരം വീട്ടിൽ ഒരു തുളസി ചെടി സൂക്ഷിക്കുന്നത് കുടുംബത്തിന് ഐക്യവും സന്തോഷവും നൽകുന്നു. അതേസമയം, തുളിസി നടാൻ കൃത്യമായ ദിശ ഉണ്ട്. തുളസി ചെടി വീട്ടിൽ എവിടെയാണ് സ്ഥാപിക്കേണ്ടത്? വാസ്തുപ്രകാരം പോസിറ്റിവിറ്റി ആകർഷിക്കുന്നതിനായി തുളസി നിങ്ങളുടെ വീട്ടിൽ എവിടെയാണ് സൂക്ഷിക്കേണ്ടത് എന്ന് നോക്കാം.

തുളസി നടാൻ ഏറ്റവും നല്ല സ്ഥലം കിഴക്ക് ആണെങ്കിലും, നിങ്ങൾക്ക് അത് ബാൽക്കണിയിലോ ജനലിനടുത്തോ വടക്ക് അല്ലെങ്കിൽ വടക്ക്-കിഴക്ക് ദിശയിലോ സ്ഥാപിക്കാം. വാസ്തു പ്രകാരം ജലത്തിന്റെ ദിശയാണ് വടക്ക് ദിശ. തുളസി ചെടി ഈ ദിശയിൽ വയ്ക്കുന്നത് നല്ല ഊർജങ്ങളെ ക്ഷണിച്ചു വരുത്തി നെഗറ്റീവ് എനർജികൾ ഇല്ലാതാക്കി വീട്ടിൽ പോസിറ്റീവ് അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
ചെടിക്ക് സമീപം ആവശ്യത്തിന് സൂര്യപ്രകാശം ലഭ്യമാണെന്ന് ഉറപ്പാക്കുക.
ചെടിക്ക് ചുറ്റും ചൂലുകൾ, ഷൂസ്, ഡസ്റ്റ്ബിന്നുകൾ എന്നിവ വയ്ക്കരുത്.
ചെടിക്ക് ചുറ്റുമുള്ള പ്രദേശം വൃത്തിയും വെടിപ്പുമുള്ളതാണെന്ന് ഉറപ്പാക്കുക.
തുളസിക്ക് സമീപം എപ്പോഴും പൂച്ചെടികൾ സ്ഥാപിക്കുക.
തുളസി ചെടിയുടെ സമീപത്തുള്ള കള്ളിച്ചെടികൾ പോലുള്ള മുള്ളുള്ള ചെടികൾ ഒഴിവാക്കുക. നെഗറ്റീവ് എനർജിയെ ആകർഷിക്കുന്നതിനാൽ ഉണങ്ങിയ ചെടി വീട്ടിൽ സൂക്ഷിക്കുന്നത് ഒഴിവാക്കുക. തുളസി ചെടി നിലത്ത് വളർത്തുന്നത് ഒഴിവാക്കുക
തുളസി ചെടിയെ ആരാധിക്കുകയും പവിത്രമായി കണക്കാക്കുകയും ചെയ്യുന്നതിനാൽ, തുളസി നിലത്ത് നേരിട്ട് നടരുത്. ചെടി ഒരു ചട്ടിയിൽ സൂക്ഷിച്ച്, വടക്ക് അല്ലെങ്കിൽ വടക്ക് കിഴക്ക് മൂലയിൽ ഉയർത്തിയ പ്ലാറ്റ്ഫോമിൽ നടുന്നത് ഉറപ്പാക്കുക. തുളസി ചെടി വീട്ടിൽ വളർത്താൻ നിങ്ങൾക്ക് വിൻഡോ റെയിലോ ബാൽക്കണിയോ പരിഗണിക്കാം
വാസ്തു പ്രകാരം സൂക്ഷിക്കേണ്ട തുളസി ചെടിയുടെ എണ്ണം
വാസ്തു ശാസ്ത്ര തത്വങ്ങൾ അനുസരിച്ച്, മികച്ച ഫലത്തിന് എല്ലായ്‌പ്പോഴും ഒന്നോ മൂന്നോ അഞ്ചോ ചെടികൾ നടാം.












Click it and Unblock the Notifications