Get Updates
Get notified of breaking news, exclusive insights, and must-see stories!

പണം കയ്യിൽ നിൽക്കുന്നില്ലേ? വീട്ടിലെ പൈപ്പും അലമാരയും ക്ലോക്കും വാതിലുമൊക്കെ ശ്രദ്ധിച്ചോളൂ!

വീട് പണിയുമ്പോൾ ജ്യോതിഷവും വാസ്തുവും നോക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. സമാധാനവും സമ്പത്തുമൊക്കെ ഉള്ള വീട് ആണ് സ്വപ്നം എങ്കിൽ വാസ്തു നോക്കിത്തന്നെ വേണം വീട് വെയ്ക്കാൻ. എന്നാൽ വീട് വെയ്ക്കുന്ന സമയത്ത് മാത്രം വാസ്തു നോക്കിയാൽ പോരാ. അതിന് ശേഷവും വാസ്തു നോക്കണം.

എത്ര പണിയെടുത്തിട്ടും കയ്യിൽ പൈസ ഒന്നും നിൽക്കാത്ത അവസ്ഥ നിങ്ങൾക്ക് ഉണ്ടാവാറുണ്ടോ? എത്ര പണം കയ്യിൽ വന്നാലും നിമിഷങ്ങൾക്കകം ‌ കീശ കാലിയാവാറുണ്ടോ? നിങ്ങൾ പോലും അറിയാതെ ചെയ്യുന്ന ചില അബദ്ധങ്ങൾ കാരണം ആകാം ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുന്നത്. ചില കാര്യങ്ങള‍ ശ്രദ്ധിച്ചാൽ ഈ അവസ്ഥ മാറ്റാം. വീട്ടിലെ ചില കാര്യങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിയാൽ മതി. അനാവശ്യമായി വരുന്ന ചെലവുകൾക്ക് കാരണം നിങ്ങളുടെ വീട്ടിലെ വാസ്തു സംബന്ധമായ ചില പ്രശ്നങ്ങൾ ആവാം. അത്തരത്തിലുള്ള ചില കാര്യങ്ങൾ നോക്കാം..

tps

വൈദ്യുതിയുമായി ബന്ധപ്പെട്ട വീട്ടുപകരണങ്ങൾ കേടായാൽ അത് നന്നാക്കാതെ വെയ്ക്കുന്ന രീതിയാണ് സ്വീകരിക്കുന്നതെങ്കിൽ നിങ്ങൾക്ക് സാമ്പത്തികമായ ബുദ്ധിമുട്ടുകൾ ഉണ്ടാവാൻ സാധ്യത ഉണ്ട്. മിക്സിയോ അയേൺ ബോക്സോ ബൾബോ എന്തുമാകട്ടെ, പ്രവർത്തിക്കുന്നില്ലെങ്കിൽ ഉടൻ ശരിയാക്കുക. അതുമല്ലെങ്കിൽ വീട്ടിൽ നിന്ന് മാറ്റുക. കതകിന്റെ കുറ്റിയും കൊളുത്തും അലമാരയുടെ താഴുമൊക്കെ പ്രവർത്തിക്കുന്നില്ലെങ്കിൽ ഉടൻ ശരിയാക്കാണം. അല്ലെങ്കിൽ സമ്പത്ത് നശിക്കും.

ടാപ്പിൽ നിന്നും വെള്ളം ഇറ്റിറ്റായി വീഴുന്നുണ്ടെങ്കിൽ പണം കയ്യിൽ നിൽക്കില്ല. വീട്ടിൽ നിന്ന് പുറത്തേക്ക് പോകുന്ന വെള്ളം തെക്കോട്ടാണ് ഒഴുകുന്നതെങ്കിൽ അനാവശ്യമായ ചെലവുകൾ സംഭവിക്കുന്നതാണ്. അത് വടക്കോട്ട് ഒഴുക്കണം. അത് പോലെ വീട്ടിലെ ടോർച്ച് പ്രവർത്തിക്കുന്നില്ലെങ്കിലോ ചില്ല് പൊട്ടിയിട്ടുണ്ടെങ്കിലോ ഉടൻ ശരിയാക്കുക. അല്ലെങ്കിൽ കയ്യിൽ ഒരിക്കലും പണം നിൽക്കില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+