ഒരൊറ്റ ചെമ്പരത്തി ചെടി മതി, നിങ്ങളുടെ സര്‍വദോഷങ്ങളും നീങ്ങും; പക്ഷെ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍..!!
ഏതൊരാളുടേയും ജീവിതം ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതാണ്. സങ്കടങ്ങളും സന്തോഷങ്ങളും കാലത്തിന് അനുസരിച്ച് മാറി വരും. എന്നാല്‍ ചിലര്‍ക്ക് പലതവണ കഠിനാധ്വാനം ചെയ്തിട്ടും നല്ല ഫലങ്ങള്‍ ലഭിക്കുന്നില്ല എങ്കില്‍ വാസ്തു അയാളുടെ ജീവിതത്തില്‍ വലിയ പങ്ക് വഹിക്കുന്നു എന്നാണ് പറയപ്പെടുന്നത്. അത്തരമൊരു സാഹചര്യത്തില്‍ പൂക്കള്‍ക്കും ചെടികള്‍ക്കും നമ്മുടെ ജീവിതത്തിലേക്ക് പോസിറ്റീവ് എനര്‍ജി കൊണ്ടുവരാന്‍ കഴിയും.
വാസ്തു ശാസ്ത്രത്തില്‍ നമുക്ക് ഗുണം പ്രദാനം ചെയ്യുന്ന നിരവധി സസ്യങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. നമ്മുടെ പല പ്രശ്‌നങ്ങളും ഇല്ലാതാക്കാന്‍ കഴിയുന്ന അത്തരമൊരു സസ്യമാണ് ചെമ്പരത്തി. നമ്മുടെ നാട്ടില്‍ പൊതുവെ കണ്ട് വരുന്ന ചെമ്പരത്തി ചെടിയുടെ വാസ്തു സവിശേഷതകള്‍ അതുല്യമാണ്. സന്തോഷത്തിനും സമാധാനത്തിനും ജീവിത പുരോഗതിക്കും ചെമ്പരത്തിപ്പൂവ് എങ്ങനെ ഗുണം ചെയ്യുന്നുവെന്ന് നമുക്ക് നോക്കാം.

വാസ്തു ശാസ്ത്ര പ്രകാരം നമ്മുടെ വീടിന്റെ വടക്ക് അല്ലെങ്കില്‍ കിഴക്ക് ദിശയില്‍ ചെമ്പരത്തി ചെടികള്‍ നടണം. ഈ രണ്ട് ദിശകളിലും ചെമ്പരത്തി നടുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ചുവന്ന ചെമ്പരത്തിപ്പൂവ് സൂര്യദേവന്റെ ആരാധനക്കായി ഉപയോഗിക്കുന്നു. നിങ്ങളുടെ സുഹൃത്തിനോ കുടുംബാംഗങ്ങള്‍ക്കോ ഒരു ചെമ്പരത്തി ചെടി സമ്മാനിക്കുന്നതും വളരെ ശുഭകരമാണ്.
ധൈര്യത്തിന്റെ പ്രതീകം ചുവന്ന നിറമാണ് എന്നതിനാല്‍ തന്നെ ചെമ്പരത്തി ചെടി വീട്ടില്‍ നട്ടുപിടിപ്പിക്കുന്നത് പോസിറ്റീവ് എനര്‍ജി നിറയ്ക്കും. ജാതകത്തില്‍ ചൊവ്വാദോഷം ഉള്ളവര്‍ ചെമ്പരത്തി ചെടി നട്ട് പരിപാലിക്കുന്നത് നല്ലതാണ്. വിവാഹത്തിലെ തടസങ്ങള്‍ നീക്കാന്‍ ഇത് സഹായിക്കും. നിങ്ങളുടെ ജാതകത്തില്‍ സൂര്യന്‍ ബലഹീനനാണെങ്കില്‍, വീടിന്റെ കിഴക്ക് ദിശയില്‍ ഒരു ചുവന്ന ചെമ്പരത്തി ചെടി നടുന്നത് നല്ലതാണ്.
ജീവിതത്തിലെ സാമ്പത്തിക പ്രതിസന്ധിയില്‍ വിഷമിക്കുകയും അതിനെ തരണം ചെയ്യാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കില്‍ ചൊവ്വാഴ്ച ഹനുമാനും വെള്ളിയാഴ്ച ലക്ഷ്മി ദേവിക്കും ചുവന്ന ചെമ്പരത്തി പൂവ് സമര്‍പ്പിക്കുക. സാധനങ്ങള്‍ മോഷണം പോയാലും വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെട്ടാലും ഈ പ്രതിവിധി ചെയ്യാം എന്ന് ജ്യോതിഷത്തിലും പറഞ്ഞിട്ടുണ്ട്. മാത്രമല്ല നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഭദ്രമാക്കാനും ഇത് സഹായിക്കും.
സൂര്യനമസ്‌കാരത്തിലും ചെമ്പരത്തി പൂവ് ഉള്‍പ്പെടുത്തണം. ഇത് നിങ്ങള്‍ക്ക് ആരോഗ്യം നല്‍കുകയും ഊര്‍ജസ്വലത നിലനിര്‍ത്തുകയും ചെയ്യും. ചെമ്പരത്തി പൂക്കള്‍ ഇല്ലാതെ സൂര്യനെ ആരാധിക്കുന്നത് അപൂര്‍ണ്ണമായി കണക്കാക്കപ്പെടുന്നു. ചെമ്പരത്തി ചെടിക്ക് താഴെ മലിനജലം ഒരു കാരണവശാലും വീഴാന്‍ പാടില്ല.












Click it and Unblock the Notifications