Vastu: അബദ്ധത്തിൽ പോലും തലയണയ്ക്ക് അടിയിലോ സമീപത്തോ ഈ സാധനങ്ങൾ വെയ്ക്കരുത്...
വാസ്തു നോക്കിയായിരിക്കും ഭൂരിഭാഗം ആളുകളും വീട് വെയ്ക്കുന്നത്. സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം വേണമെങ്കിൽ നമ്മൾ ജീവിക്കുന്ന വീട് വാസ്തു പ്രകാരം പണി തീർത്തതാവണം. വാസ്തു നോക്കാതെയാണ് വീട് വെയ്ക്കുന്നതെങ്കൽ പലതരത്തിലുള്ള പ്രശ്നങ്ങളും നേരിടേണ്ടി വരും.
സാമ്പത്തികമായുള്ള പ്രശ്നങ്ങൾ ഉൾപ്പെടെ നിങ്ങളുടെ ജീവിതത്തിൽ പലതരം പ്രശ്നങ്ങൾ ഉണ്ടായേക്കാം. വീട് പണിയുമ്പോൾ മാത്രമല്ല, ശേഷവും നമ്മൾ വാസ്തുവിന്റെ കാര്യത്തിൽ ശ്രദ്ധകൊടുക്കേണം. വീട്ടിൽ വളർത്തുന്ന ചെടികളുടെ കാര്യത്തിലും വീട്ടിലേക്ക് വാങ്ങുന്ന സാധനങ്ങളിൽ പോലും നമ്മൾ ശ്രദ്ധിക്കണം.

ഓരോ റൂമിലും വാസ്തു നേക്കേണ്ടതുണ്ട്. ചില സാധനങ്ങൾ ചില റൂമിൽ വെയ്ക്കാൻ പാടില്ല. അതുപോലെ ഇനി പറയാൻ പോകുന്നത് നിങ്ങളുടെ തലയണയ്ക്കടിയിലോ സമീപത്തോ വെയ്ക്കാൻ പാടില്ലാത്ത ചില സാധനങ്ങളെക്കുറിച്ചാണ്.
ഇനി പറയാൻ പോകുന്ന ഈ സാധനങ്ങൾ ഒരിക്കലും തലയണയുടെ അടിയിൽ വെയ്ക്കരുത്.
1. പുസ്തകങ്ങൾ അല്ലെങ്കിൽ പത്രങ്ങൾ: നിങ്ങളുടെ പഠന കാര്യങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ, പത്രങ്ങൾ അല്ലെങ്കിൽ മാസികകൾ തലയിണയ്ക്കടിയിൽ വെയ്ക്കുകയാണെങ്കിൽ അത് നിങ്ങളെ മോശമായിട്ടാണ് ബാധിക്കുക.
2. നിങ്ങളുടെ ഷൂസ്, ചെരിപ്പുകൾ അല്ലെങ്കിൽ ഫ്ലിപ്പ്-ഫ്ലോപ്പുകൾ എന്നിവ ഒരിക്കലും നിങ്ങളുടെ തലയ്ക്ക് സമീപമോ കട്ടിലിനടിയിലോ സൂക്ഷിക്കരുത്. ഇത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പറയപ്പെടുന്നു.
3. വാസ്തു പ്രകാരം, നിങ്ങളുടെ കിടക്കയുടെ ഹെഡ്ബോർഡ് മാസ്റ്റർ ബെഡ്റൂമിന്റെ തെക്ക് അല്ലെങ്കിൽ പടിഞ്ഞാറ് ദിശയിലായിരിക്കണം എന്ന് വിശ്വസിക്കപ്പെടുന്നു. കൂടാതെ, കിടപ്പുമുറിയുടെ വടക്കുകിഴക്ക് ഭാഗം ശൂന്യമായിരിക്കണം.
3. കിടക്കയ്ക്ക് അഭിമുഖമായി കണ്ണാടി വെയ്ക്കാൻ പാടില്ല: കിടപ്പുമുറിയിലെ കണ്ണാടികൾ കട്ടിലിന് നേരെ അഭിമുഖീകരിക്കരുതെന്നാണ് പറയപ്പെടുന്നത്. വടക്ക് അല്ലെങ്കിൽ കിഴക്ക് ഭിത്തി ആണ് കണ്ണാടികൾക്ക് ചേർന്ന സ്ഥലം
4. നിങ്ങളുടെ ബെഡ് റൂം വളരെ വൃത്തിയായി സൂക്ഷിക്കണം. ആവശ്യമില്ലാത്ത സാധനങ്ങൾ നീക്കം ചെയ്യണം. ബെഡ് റൂം അലങ്കോലപ്പെടാതെ സൂക്ഷിക്കണം. ഉറങ്ങുന്ന സ്ഥലം ആയത് കൊണ്ട് തന്നെ പൊടിയോ മറ്റ് മാലിന്യങ്ങളോ ഉണ്ടാവാൻ പാടില്ല.
മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പിന്തുടർന്നാൽ വീട്ടിലേക്ക് ഐശ്വര്യം വന്നുകയറുമെന്നാണ് കരുതുന്നത്. വാസ്തുവിൽ പറയുന്ന കാര്യങ്ങൾ അനുസരിച്ച് വീട്ടിലെ കാര്യങ്ങൾ ചെയ്താൽ സാമ്പത്തികമായും ഗുണം ലഭിക്കും












Click it and Unblock the Notifications