Get Updates
Get notified of breaking news, exclusive insights, and must-see stories!

കട്ടിലിൽ ഇരുന്ന് ഭക്ഷണം കഴിക്കാറുണ്ടോ? കടത്തിൽ മുങ്ങും.. ഇക്കാര്യങ്ങൾ അബദ്ധവശാൽ പോലും ചെയ്യരുത്

വാസ്തുശാസ്ത്രം ജീവിതത്തിൽ വളരെ പ്രധാനപ്പെട്ടതാണെന്ന് നമുക്ക് എല്ലാവർക്കും അറിയാം. അത് നിങ്ങളുടെ ജീവിതത്തിൽ വഹിക്കുന്നപങ്കിനെക്കുറിച്ചും അറിയാം. പക്ഷേ എങ്ങനെയാണ് വാസ്തു അനുസരിച്ച് ജീവിക്കേണ്ടതെന്ന് പലർക്കും അറിയില്ല.

അറിയാതെ ചെയ്യുന്ന അബദ്ധങ്ങൾ കാരണം ജീവിതത്തിൽ പല നഷ്ടങ്ങളും സംഭവിക്കാം, കടം കാരണം സമാധാനം നഷ്ടപ്പെടാം. ഇതൊന്നും ജീവിതത്തിൽ സംഭവിക്കാതിരിക്കണമെങ്കിൽ നിങ്ങൾ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. വിശദമായി അറിയാം.

VASTU

പലപ്പോഴും നമ്മൾ ദോഷമല്ല എന്ന് കരുതി ചെയ്യുന്ന വളരെ ചെറിയ കാര്യങ്ങൾ പോലും വീട്ടിലും കടം ഉണ്ടാവാൻ കാരണമാകും. വാസ്തു ദോഷം സംഭവിച്ചാൽ വിജയത്തിനും സമൃദ്ധിക്കും തടസ്സമുണ്ടാകും. സമാധാനവും സന്തോഷവും നശിപ്പിക്കും. ഒട്ടുമിക്ക പേരും ചെയ്യുന്ന അബദ്ധമാണ് കട്ടിലിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത്. സാധാരണമല്ലേ എന്ന് നമുക്ക് തോന്നാം. പക്ഷേ ഇങ്ങനെ നിങ്ങൾ ചെയ്യുന്നത് വാസ്തു പ്രകാരം തെറ്റാണ്.

കട്ടിലിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്ന ആളുകൾക്ക് അഭിവൃദ്ധി പ്രാപിക്കാൻ കഴിയില്ലെന്ന് വിശ്വസിക്കപ്പെടുന്നു. കിടക്കയിൽ ഭക്ഷണം കഴിക്കുന്ന ശീലം വിജയത്തിലേക്കുള്ള വഴിയിൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. അത്തരം ആളുകൾക്ക് പുരോ​ഗതി ഉണ്ടാവില്ല. എളുപ്പത്തിൽ കടക്കെണിയിലാകും.

വാസ്തു പ്രകാരം അത്താഴത്തിന് ശേഷം അടുക്കളയിൽ വൃത്തിഹീനമായ പാത്രങ്ങൾ സൂക്ഷിക്കുന്നത് അത്ര നല്ലതല്ല എന്നാണ് കരുതുന്നത്. വൃത്തിഹീനമായ പാത്രങ്ങൾ സൂക്ഷിക്കുന്നത് വീട്ടിൽ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാവാൻ കാരണമാകും. അതിനാൽ ഉറങ്ങാൻ പോകുന്നതിന് മുമ്പ് പാത്രങ്ങൾ എപ്പോഴും കഴുകുന്നതാണ് നല്ലത്. ഇത് നെ​ഗറ്റീവ് എനർജി ഇല്ലാതാക്കും. നിങ്ങളുടെ പ്രശ്നങ്ങൾ അവസാനിക്കാൻ തുടങ്ങുകയും ചെയ്യും.

അത് പോലെ കുളിമുറിയിൽ രാത്രി വെള്ളം നിറച്ച ബക്കറ്റ് സൂക്ഷിക്കുന്നത് വീട്ടിലെ നെ​ഗറ്റീവ് എനർജി അകറ്റാൻ സഹായിക്കുന്നു. കൂടാതെ അടുക്കളയിലെ ബക്കറ്റിൽ വെള്ളം നിറച്ചാലും ബുദ്ധിമുട്ടുകൾ ലഘൂകരിക്കുമെന്നും ലക്ഷ്മി ദേവിയുടെ അനു​ഗ്രഹം ലഭിക്കുമെന്നും പറയുന്നു.

മാലിന്യ വീടിന് പുറത്തോ ചവറ്റുകുട്ട വീടിന് പുറത്തോ സൂക്ഷിക്കുന്ന ശീലമുള്ള ആളുകളുണ്ട്. ഇത് നിങ്ങളുടെ അയൽക്കാരുമായി ശത്രുതയിലേക്ക എത്താൻ സാധ്യത ഉണ്ട്.
വാസ്തുശാസ്ത്രപ്രകാരം വൈകുന്നേരം ദാനം ചെയ്യാൻ പാടില്ല. ഇത് കൂടാതെ ആരെങ്കിലും ആവശ്യപ്പെട്ടാൽ പോലും പാലും തൈരും ഉപ്പും നൽകരുത്. ഇത് സാമ്പത്തികമായ നഷ്ടം ഉണ്ടാക്കും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+