ഈ അഞ്ച് ചെടികളോ മരങ്ങളോ വീട്ടിലോ വീട്ടുവളപ്പിലോ ഉണ്ടോ? എങ്കിൽ സമ്പത്തും സമാധാനവും ചോർന്നുപോകും
വീട് പണിയുന്നതിന് മുമ്പ് വാസ്തു നോക്കുന്നവരാണ് ഭൂരിഭാഗവും. എല്ലാ കാര്യങ്ങളും വാസ്തുപ്രകാരം ചെയ്യും. അത് പോലെ വീട്ടിൽ സാധനങ്ങൾ വാങ്ങുമ്പോഴും അത് സൂക്ഷിക്കുമ്പോഴുമൊക്കെ വാസ്തു നോക്കും. പക്ഷേ നിങ്ങളുടെ വീട്ടിൽ മരങ്ങളും ചെടികളുമൊക്കെ വെയ്ക്കുമ്പോൾ വാസ്തു നോക്കാറുണ്ടോ. ചെറിയ ചെടികൾ ഭംഗിക്ക് വേണ്ടി വീട്ടിൽ വെയ്ക്കാറില്ലേ അപ്പോൾ വാസ്തു നോക്കാറുണ്ടോ?
വാസ്തുപ്രകാരം സസ്യങ്ങൾ സന്തോഷവും സമൃദ്ധിയും സമാധാനവും നിങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവരും. ചില ചെടികൾ വീട്ടിൽ നട്ടുപിടിപ്പിച്ചാൽ ജീവിതത്തിൽ വെച്ചടികയറ്റമായിരിക്കും.

അതേസമയം ചില ചെടികൾ നിങ്ങൾ വീട്ടിൽ നട്ടാൽ അത് വിപരീതമായ ഫലമായിരിക്കും ഉണ്ടാക്കുക. സന്തോഷവും സമാധാനവും സ്വസ്ഥതയും ഒക്കെ നിങ്ങളുടെ ജീവിതത്തിൽ നിന്ന് ഇല്ലാതാകും. ഭാഗ്യം നിങ്ങളെ തേടിയെത്തുക പോലുമില്ല. ഇനി പറയുന്ന ചെടികൾ ഒരിക്കലും നിങ്ങൾ വീട്ടിൽ നടരുത്. വീട്ടിൽ ഈ ചെടികൾ ഇല്ലാ എന്ന് നിങ്ങൾ ഉറപ്പാക്കുക.
കള്ളിച്ചെടി: നിങ്ങളുടെ വീട്ടിൽ കള്ളിച്ചെടി ഉണ്ടെങ്കിൽ ഉടൻ അത് മാറ്റണം. കള്ളിച്ചെടി ഒരിക്കലും വീട്ടിൽ വെയ്ക്കരുത്. കാരണം ഈ ചെടി നിങ്ങളുടെ ജീവിതത്തിലേക്ക് ടെൻഷനും ആശങ്കയും കൊണ്ടുവരും. നിങ്ങളുടെ വീടിനകത്ത് ഒരു കാരണവശാലും കള്ളിച്ചെടി വെയ്ക്കരുത്. ഇത് നെഗറ്റീവ് എനർജിയാണ് കൊണ്ടുവരിക. അത് പോലെ ഭാഗ്യദോഷം മാറില്ല,.
പരുത്തിച്ചെടി: ഒരു കാരണവശാലും വീട്ടിനകത്തേക്ക് പരുത്തിച്ചെടി കയറ്റരുത്. ഇത് നിങ്ങളുടെ കുടുംബത്തിൽ ഭാഗ്യക്കേട് കൊണ്ടുവരും. അതുകൊണ്ട് തന്നെ നിങ്ങളുടെ വീട്ടിൽ പരുത്തിച്ചെടി ഇല്ലെന്ന് ഉറപ്പാക്കണം.
ബോൺസായി: ബോൺസായിച്ചെടികളോട് എല്ലാവർക്കും വളരെ താല്പര്യമാണ്. പലരും അത് വാങ്ങി വെയ്ക്കാറുമുണ്ട്. പക്ഷേ വീട്ടിൽ ബോൺസായി ചെടി വെക്കുന്നത് അത്ര നല്ല കാര്യമല്ല. നിങ്ങളുടെ വീട്ടിൽ ബോൺസായി ചെടി ഉണ്ടെങ്കിൽ നിങ്ങളുടെ ബസിനസ്സിൽ നഷ്ടം സംഭവിക്കും മത്രമല്ല നിങ്ങളുടെ കരിയറിലും വലിയ തകർച്ച ഉണ്ടാവുന്നതാണ്.
മൈലാഞ്ചി: മൈലാഞ്ചി വീട്ടിൽ ഉണ്ടെങ്കിൽ ദുഷ്ട ശക്തി വന്നുചേരും. നിങ്ങളുടെ സമാധാനത്തെ ഇല്ലാതാക്കുന്ന രൂക്ഷഗന്ധമാണ് മൈലാഞ്ചിക്ക്. നിങ്ങളുടെ മാനസികസമാധാനം ഈ മണം ഇല്ലാതാക്കും. നിങ്ങളുടെ കുടുംബത്തിൽ സമാധാനം ഇല്ലാതെ പോകും.
പുളി: വാസ്തു പറയുന്നത് പ്രകാരം നിങ്ങളുടെ വീട്ടിൽ പുളിമരം ഉള്ളത് നല്ലതല്ല. ഇത് ദുഷ്ടശക്തികളെ കൊണ്ടെത്തിക്കും. മൊത്തത്തിൽ നെഗറ്റീവ് ആയ ഒരു അന്തരീക്ഷമാണ് വീട്ടിൽ ഉണ്ടാവുക. നിങ്ങളുടെ സമാധാനം ഇല്ലാതാവുകയും ചെയ്യും.












Click it and Unblock the Notifications