എലി, ഉറുമ്പ്, മാറാല.... വീട്ടില്‍ ഈ ലക്ഷണങ്ങളുണ്ടോ..? വരാന്‍ പോകുന്ന ദുരന്തത്തിന്റെ സൂചന
ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാകുക എന്നത് സ്വാഭാവികമാണ്. എന്നാല്‍ അതിനെ കൈകാര്യം ചെയ്യുന്ന രീതി ഒരിക്കലും അസ്വാഭാവികമായി പോകരുത്. സമചിത്തതയോടെ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്താല്‍ അതിനെ അതിജീവിക്കാന്‍ സാധിക്കും. ജീവിതത്തില്‍ പലപ്പോഴായി വരുന്ന പ്രശ്‌നങ്ങള്‍ വരുന്നതിന് മുമ്പ് ചില സൂചനകള്‍ നല്‍കുന്നു എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്.
അവ സമയബന്ധിതമായി മനസ്സിലാക്കിയാല്‍, പല പ്രശ്‌നങ്ങളും ഒഴിവാക്കാനാകും. ചില അടയാളങ്ങള്‍ വരാന്‍ പോകുന്ന പ്രശ്‌നത്തിന്റെ സൂചകങ്ങളാണ് എന്നാണ് പറയപ്പെടുന്നത്. വീടിന്റെ മധ്യ ഭാഗത്ത് ഏതെങ്കിലും വലിയ കുഴിയോ വളരെ ഭാരമുള്ള സാധനങ്ങളോ ഉണ്ടെങ്കില്‍ അത് നല്ല ലക്ഷണമല്ല. ഗൃഹനാഥന് അശുഭകരമായ എന്തെങ്കിലും സംഭവിച്ചേക്കാം എന്നാണ് ഇത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

വീടിന്റെ വാതിലുകള്‍ ഉയര്‍ന്നതാണെങ്കില്‍ ജോലി സ്ഥലത്ത് നിരവധി തടസങ്ങള്‍ സൃഷ്ടിച്ചേക്കാം. ഇതുകൂടാതെ വീട്ടില്‍ പെട്ടെന്ന് എലികളുടെ എണ്ണം കൂടിയാല്‍ അത് അശുഭകരമാണ്. ഇത് വീട്ടില്‍ അനാവശ്യ പ്രശ്നങ്ങള്‍ വര്‍ധിക്കുന്നതിന്റെ സൂചനയാണെന്നാണ് പറയപ്പെടുന്നത്. വീടിന്റെ പ്രധാന വാതിലിനു മുന്നില്‍ ഒരു മരം ഉണ്ടെങ്കില്‍ വീട്ടിലെ അംഗങ്ങള്‍ക്കിടയില്‍ അകല്‍ച്ചയുടെയും അസൂയയുടെയും സാഹചര്യം ഉടലെടുക്കുന്നു.
ഇത് കൂടാതെ വീടിന് മുന്നിലാണ് കിണറെങ്കില്‍ വീട്ടിലെ അംഗങ്ങള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. വീടിന് അകത്ത് ഒരു ചിതലോ തേനീച്ചക്കൂടോ ഉണ്ടെങ്കില്‍ വീട്ടുടമസ്ഥന് അസഹനീയമായ വേദന അനുഭവിക്കേണ്ടിവരും. വീട്ടില്‍ ചുവന്ന ഉറുമ്പുകള്‍ കൂട്ടമായി കാണപ്പെട്ടാല്‍ വലിയ ധനനഷ്ടം വരാന്‍ പോകുന്നു എന്ന സൂചനയാണ് എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറയുന്നത്.
എന്നാല്‍ നേരെ മറിച്ച് കറുത്ത ഉറുമ്പുകളെയാണ് കാണുന്നതെങ്കില്‍ അത് ശുഭസൂചനയാണ്. നിങ്ങളുടെ പറമ്പില്‍ കിളക്കുമ്പോഴോ മറ്റോ മനുഷ്യന്റെയോ മൃഗത്തിന്റെയോ അവശിഷ്ടങ്ങള്‍ കണ്ടെത്തിയാല്‍ അശുഭസൂചകമാണ്. നിലം കുഴിക്കുമ്പോള്‍ ജീവനുള്ള പാമ്പോ മറ്റ് ഇഴജന്തുക്കളോ പുറത്തേക്ക് വന്നാലും അത് ദുശകുനമായി കണക്കാക്കുന്നു. ആ നിര്‍മ്മാണത്തിലെ അപകടത്തെ കുറിച്ചാണ് ഇത് സൂചന നല്‍കുന്നത്.
ഈ സാഹചര്യത്തില്‍ ഇവയെ ഒരിക്കലും അപകടപ്പെടുത്തകയോ കൊല്ലുകയോ ചെയ്യരുത്. ഇത് കൂടുതല്‍ ദോഷങ്ങള്‍ വിളിച്ച് വരുത്തും. വീട്ടിലെ മച്ചോ തട്ടുമ്പുറമോ കറുത്ത മാറാല പിടിച്ച് കിടക്കുന്നത് വരാന്‍ പോകുന്ന ദുരന്തത്തിന്റെ സൂചനയാണ്. കുടുംബാംഗങ്ങളുടെ ആരോഗ്യത്തില്‍ ദോഷകരമായി എന്തെങ്കിലും സംഭവിച്ചേക്കാം എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്.












Click it and Unblock the Notifications