അമ്പലത്തിനടുത്താണോ വീട് വെച്ചത്? ഇങ്ങനെയെങ്കില്‍ നിങ്ങള്‍ മുടിഞ്ഞ് പോകും, ജാഗ്രതൈ..!
ഏതൊരു വ്യക്തിയുടേയും ജീവിതത്തിലെ ശുഭ-അശുഭ കാര്യങ്ങള്‍ക്ക് വാസ്തു ശാസ്ത്രത്തിന് വലിയ പ്രാധാന്യമുണ്ട്. ഏത് വസ്തുവിനും അതിന്റേതായ സ്ഥാനവും ദിശയും ഉണ്ട് എന്നാണ് വാസ്തുവില്‍ പറഞ്ഞിരിക്കുന്നത്. ഇതിന്റെ ദിശ തെറ്റാണെങ്കില്‍ വാസ്തു ദോഷത്തിന് കാരണമാകുകയും ചെയ്യും. വീട് നിര്‍മാണം എല്ലാവരും ഏറെ ആഗ്രഹത്തോടെ ചെയ്യുന്ന ഒരു കാര്യമാണ്. അതിനാല്‍ തന്നെ വീടിനായി സ്ഥലം കണ്ടെത്തുമ്പോള്‍ പലരും വാസ്തു നോക്കാറുണ്ട്.
എന്നാല്‍ പലരും വീട് നിര്‍മിക്കുന്ന സ്ഥലത്തിലെ വാസ്തു ദോഷത്തെ കുറിച്ച് മാത്രമെ ചിന്തിക്കാറുള്ളൂ. ആ സ്ഥലത്തിന് ചുറ്റമുള്ള നിര്‍മിതികള്‍ എങ്ങനെ നിങ്ങളുടെ ജീവിതത്തെ ബാധിക്കും എന്നതിനെ കുറിച്ച് പലരും ചിന്തിക്കാറില്ല. വീടിന് സമീപം ക്ഷേത്രങ്ങള്‍ ഉള്ളത് നല്ലതാണ് എന്ന് ധരിച്ച് വെച്ചിരിക്കുന്നവരായിരിക്കും നമ്മളില്‍ ഭൂരിഭാഗവും. എന്നാല്‍ വാസ്തു ശാസ്ത്ര പ്രകാരം ഇതില്‍ ചില ദോഷങ്ങള്‍ ഉണ്ട് എന്ന് നിങ്ങള്‍ക്ക് അറിയാമോ?

ക്ഷേത്രങ്ങള്‍ക്ക് സമീപം വീട് വെക്കുന്നത് ശുഭകരമല്ല. ഒരിക്കലും ദുര്‍ഗ ദേവി, ചണ്ഡീദേവി ക്ഷേത്രത്തിന് സമീപം വീട് വെക്കരുത്. അതോടൊപ്പം വീടിന്റെ പ്രധാന വാതിലിന് മുന്നില്‍ ഒരിക്കലും സൂര്യന്റെയോ ബ്രഹ്‌മാവിന്റെയോ വിഷ്ണുവിന്റെയോ ശിവന്റെയോ ക്ഷേത്രം ഉണ്ടാകരുത്. അഥവാ അത്തരത്തിലുള്ള ഏതെങ്കിലും ക്ഷേത്രം സമീപത്തുണ്ടെങ്കില്‍ അതിന്റെ നിഴല്‍ വീടിന്മേല്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കണം.
ക്ഷേത്രത്തിന്റെ നിഴല്‍ നിങ്ങളുടെ വീടിന് മുകളില്‍ വീഴുന്നത് ദോഷം ചെയ്യും. രാവിലെ 10 മണി മുതല്‍ ഉച്ച കഴിഞ്ഞ് 3 മണി വരെ ഏതെങ്കിലും ക്ഷേത്രത്തിന്റെ നിഴല്‍ വീടിന് മുകളില്‍ വീണാല്‍ കുടുംബത്തിലുള്ളവര്‍ക്ക് അശുഭകരമായ സാഹചര്യങ്ങളെ നേരിടേണ്ടി വരും. ഇക്കാരണത്താല്‍, വിവാഹം, പ്രസവം എന്നിവയില്‍ കാലതാമസം, ബിസിനസിലെ നഷ്ടം, കുടുംബത്തിലെ അഭിപ്രായ വ്യത്യാസം എന്നിവ ഉണ്ടായേക്കാം.
ഇതോടൊപ്പം മറ്റ് ചില കാര്യങ്ങളിലും വാസ്തു ദോഷം ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വീടിനു മുന്നില്‍ ചെളി പുരട്ടുന്നത് അശുഭമാണ്. ഇത് കുടുംബാംഗങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. കൂടാതെ മരം, മതിലുകള്‍, കിണര്‍ എന്നിവയുടെ നിഴല്‍ വീടിന്റെ പ്രധാന വാതിലിന് മുന്നില്‍ വീഴരുത്. ഇത് ജീവിതത്തില്‍ നാശം സൃഷ്ടിക്കുമെന്ന് വിശ്വസിക്കുന്നു. വലിയ കുഴിമാടമോ നീണ്ട തെരുവോ ഉള്ള സ്ഥലത്ത് താമസ സ്ഥലം പണിയുകയോ വാങ്ങുകയോ ചെയ്യുന്നത് ഒഴിവാക്കണം.












Click it and Unblock the Notifications