ഒപ്പിന് താഴെ ഒരു വരയും കുത്തുമിടുന്നത് ഇതിനാണോ? അമ്പമ്പോ.. വരുമാനം കൂടും!
എത്രയൊക്കെ വരുമാനം ലഭിച്ചാലും ചെലവിനെ പിടിച്ച് നിര്‍ത്താന്‍ പാടുപെടുന്നവരാണ് നമ്മളില്‍ പലരും. ഇതിനായി നിരവധി ധനവിനിയോഗ നുറുങ്ങുകളൊക്കെ നമ്മള്‍ പരീക്ഷിച്ചിട്ടുണ്ടാകും. എന്നാല്‍ അതൊന്നും ഫലം കാണാതെ പണം ചോര്‍ന്ന് പോകുന്നത് നിസഹായരായി നോക്കി നില്‍ക്കാനാകും പലരുടേയും വിധി. പണം സേവ് ചെയ്യുന്നതിനും ചെലവ് കുറക്കുന്നതിനും ഒരു ഫിനാന്‍സ് വിദഗ്ധനെ കാണുന്നത് നല്ലത് തന്നെയാണ്.
അതോടൊപ്പം തന്നെ അല്‍പം വാസ്തുവിലും ഒന്ന് ശ്രദ്ധിച്ച് നോക്കുന്നത് ഉത്തമമായിരിക്കും. കാരണം നമ്മുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളുമായും വാസ്തു ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ഹൈന്ദവ വിശ്വാസം. അതിനാല്‍ തന്നെ ധനസമ്പാദനത്തിനും വാസ്തുവില്‍ ചില നിര്‍ദേശങ്ങളൊക്കെ മുന്നോട്ട് വെക്കുന്നുണ്ട്. അവ എന്താണ് എന്നും എങ്ങനെയാണ് ചെയ്യേണ്ടത് എന്നും നമുക്ക് നോക്കാം.

നിങ്ങള്‍ സാമ്പത്തിക പ്രശ്നങ്ങളാല്‍ വിഷമിക്കുന്നുണ്ടെങ്കില്‍ വാസ്തു ശാസ്ത്ര പ്രകാരം, നിങ്ങളുടെ രാശിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ഇതില്‍ നിന്ന് എളുപ്പത്തില്‍ മുക്തി നേടാനാകും. നിങ്ങളുടെ കൈയൊപ്പ് ധനസമ്പാദനത്തിന് ഉത്തമമാര്‍ഗമാണ് എന്ന് മുന്‍പ് കേട്ടിട്ടുണ്ടോ. വാസ്തു പ്രകാരം നിങ്ങളുടെ കൈയൊപ്പില്‍ അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍ സാമ്പത്തിക സ്ഥിരത കൈവരിക്കാന്‍ സാധിക്കും എന്നാണ് പറയുന്നത്.
പല ജോലികളിലും നമ്മളുടെ കൃത്യതയേയോ ഉറപ്പിനേയോ അടയാളപ്പെടുത്തുന്നത് ഒപ്പാണ്. അതിനാല്‍ തന്നെ കൈയൊപ്പിന് നിങ്ങളുടെ രാശിയില്‍ വലിയ സ്വാധീനം ചെലുത്താന്‍ സാധിക്കും. നിങ്ങളുടെ ഒരു തെറ്റായ ഒപ്പ് ചിലപ്പോള്‍ ലക്ഷങ്ങള്‍ നഷ്ടപ്പെടുത്തും. എന്നാല്‍ വാസ്തു നിര്‍ദേശിച്ചത് പ്രകാരം നിങ്ങള്‍ ഒപ്പിനെ ക്രമീകരിച്ചാല്‍ വലിയ ലാഭം ഉണ്ടാക്കാം. ഒപ്പിന് ഒരു താഴെ ഒരു നേര്‍രേഖയും രണ്ട് കുത്തും പൊതുവെ പലരും ഇടാറുണ്ട്.
എന്നാല്‍ ഭൂരിഭാഗം പേരും ഇതിന്റെ വാസ്തു ഗുണം അറിഞ്ഞിട്ടൊന്നുമാകില്ല ഇങ്ങനെ ചെയ്യുന്നത്. അതേസമയം ഇങ്ങനെ ചെയ്യുന്നത് അവരുടെ സാമ്പത്തികനില ശക്തമാക്കും എന്നാണ് വാസ്തു വിദഗ്ധര്‍ പറയുന്നത്. ഒപ്പിന് താഴെയുള്ള നേര്‍രേഖയും രണ്ട് കുത്തും നിക്ഷേപം വര്‍ധിപ്പിക്കാന്‍ ഇടയാക്കും. എന്നാല്‍ നേര്‍രേഖയും ഒരു കുത്തും മാത്രമാണെങ്കില്‍ ഇത് വിപരീതഫലമാണ് ചെയ്യുക.
ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ സമ്പത്ത് മുഴുവന്‍ ചോര്‍ത്തി കളഞ്ഞേക്കും. സമാനമായി വലത് വശത്തേക്ക് ചെരിവ് ഉള്ള തരത്തില്‍ കൈയൊപ്പ് ഇടുന്നത് ശുഭകരമാണ്. ഇത് ഇവരുടെ വരുമാനത്തിന്റെ വ്യാപ്തി കൂട്ടാന്‍ സഹായിക്കും എന്നാണ് വാസ്തുശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്.












Click it and Unblock the Notifications