Get Updates
Get notified of breaking news, exclusive insights, and must-see stories!

തെങ്ങിൽ കുടിയിരിക്കുന്നത് ലക്ഷ്മി ദേവി; വീട്ടിൽ നട്ടാൽ ഐശ്വര്യവും സന്തോഷവും..പക്ഷേ ദിശ മാറരുത്

വീട് വെയ്ക്കുമ്പോൾ നമ്മൾ ആദ്യം നോക്കുക വാസ്തുവായിരിക്കും. സന്തോഷവും സമാധാനവും നിറഞ്ഞ ഒരു വീട് വേണമെങ്കിൽ വാസ്തുപ്രകാരം തന്നെ ആ വീട് പണിയണം. വീട് പണിയുമ്പോൾ മാത്രമല്ല വാസ്തു നോക്കേണ്ടത്. വീട്ടിലെ ഓരോ സ്ഥാനങ്ങൾക്കും സാധനങ്ങൾ സൂക്ഷിക്കുന്ന ദിക്കുകൾ വരെ വാസ്തുപരമായി കൃത്യമാണോ എന്ന് നോക്കണം.

അതുപോലെ തന്നെ വീട്ട് വളപ്പിൽ ധാരാളം മരങ്ങൾ നടുന്നവരാണ് നമ്മൾ. എന്നാൽ എല്ലാ മരവും അത്ര നല്ലതല്ല. ചില മരങ്ങൾ നട്ടാൽ വീട്ടിലെ സന്തോഷവും സമാധാനവും ഇല്ലാതാകും. ഭൂരിഭാഗം വീടുകളിൽ ഉണ്ടാവുന്ന ഒന്നാണ് തെങ്ങ്, ശരിക്കും തെങ്ങ് വീട്ടിൽ വളർത്തുന്നത് നല്ലതാണോ? തെങ്ങ് നല്ലതാണ്, എന്നാൽ നടുമ്പോൾ ചില കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കേണം. എന്താണ് അവയെന്ന് പരിശോധിക്കാം.

vastu tip

തേങ്ങയെ വളരെ ശുഭകരമായാണ് കണക്കാക്കുന്നത്, പല വിശേഷപ്പെട്ട പ്രാർത്ഥനകളിലും തേങ്ങ ഉപയോഗിക്കാറുമുണ്ട്. വിശ്വാസപ്രകാരം തെങ്ങിൽ ലക്ഷ്മിദേവി കുടികൊള്ളുന്നു. വാസ്തു പ്രകാരം തെങ്ങുള്ള വീട്ടിൽ എപ്പോഴും സന്തോഷവും സമാധാനവും ഉണ്ടാക്കും. തെങ്ങുമായി ബന്ധപ്പെട്ട് പല വിശ്വാസങ്ങളും ഉണ്ട്. വീട്ടിൽ തെങ്ങ് നടുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്താണെന്ന് നോക്കാം.

വാസ്തു പ്രകാരം തെങ്ങ് നടുന്നതിന്റെ ഗുണങ്ങൾ:

വാസ്തുശാസ്ത്രം അനുസരിച്ച് നിങ്ങളുടെ ജോലിയിലോ ബിസിനസ്സിലോ ഇടയ്ക്കിടെ പ്രശ്‌നങ്ങൾ ഉണ്ടാകുകയാണെങ്കിൽ, നിങ്ങൾ വീടിന്റെ മുറ്റത്ത് ഒരു തെങ്ങ് നടാം. തെങ്ങ് നട്ടാൽ വീടിന്റെ സാമ്പത്തിക സ്ഥിതി ദൃഢമാകുകയും വീട്ടിലെ അംഗങ്ങൾക്ക് കടബാധ്യതയിൽ നിന്ന് മോചനം ലഭിക്കുകയും ചെയ്യുന്നു.

സന്തോഷത്തിനും ഐശ്വര്യത്തിനും വീട്ടിൽ തെങ്ങ് നടണം. മതപരവും മംഗളകരവുമായ പല കാര്യങ്ങളിലും നാളികേരം ഉപയോഗിക്കുന്നു. വീടിന്റെ തെക്ക് അല്ലെങ്കിൽ പടിഞ്ഞാറ് ദിശയിൽ ഒരു തെങ്ങ് നടുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു.

ജീവിതത്തിൽ വീണ്ടും വീണ്ടും പ്രശ്‌നങ്ങൾ വരുന്നുണ്ടെങ്കിൽ തെങ്ങുമായി ബന്ധപ്പെട്ട് പ്രത്യേക കാര്യങ്ങൾ സ്വീകരിക്കുന്നത് ഗുണം ചെയ്യും. വെള്ളമടങ്ങിയ നാളികേരം മുകളിൽ പിടിച്ച് 21 പ്രാവശ്യം തിരിക്കുകയും ദേവസ്ഥാനത്ത് പോയ ശേഷം തീയിൽ കത്തിക്കുകയും ചെയ്യുക. എല്ലാ ചൊവ്വാഴ്ചകളിലും ശനിയാഴ്ചകളിലും ഇത് കുറച്ച് ദിവസത്തേക്ക് ചെയ്താൽ ജീവിതത്തിലെ പ്രശ്‌നങ്ങൾ എന്നെന്നേക്കുമായി മാറും. തേങ്ങയും അതിലെ വെള്ളവും ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+