മൊബൈല്‍ ഫോണ്‍ കിടക്കയില്‍ വെച്ചുറങ്ങല്ലേ..!! ഒരുകാലത്തും ഗുണം പിടിക്കില്ല
നമ്മള്‍ അറിഞ്ഞോ അറിയാതേയോ ദൈനംദിന ജീവിതത്തില്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളുമായും വാസ്തു ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. വാസ്തുശാസ്ത്രത്തില്‍ നിര്‍ദേശിച്ചിരിക്കുന്നത് പോലെ ദൈനംദിന കാര്യങ്ങള്‍ ചെയ്താല്‍ ജീവിതത്തില്‍ പുരോഗതി കൈവരിക്കാം എന്നാണ് ഹൈന്ദവ വിശ്വാസം. ഉറങ്ങുമ്പോള്‍ നമ്മള്‍ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ നിരവധി കാര്യങ്ങള്‍ വാസ്തുവില്‍ പറയുന്നുണ്ട്.
അതിനെ കുറിച്ചാണ് നമ്മള്‍ ഇന്ന് പരിശോധിക്കാന്‍ പോകുന്നത്. ഉറങ്ങുമ്പോള്‍ കിടക്കയ്ക്ക് സമീപം വാട്ടര്‍ ബോട്ടില്‍ സൂക്ഷിക്കാറുള്ളവരാണോ നിങ്ങള്‍? ഇയര്‍ഫോണുകളും പുസ്തകങ്ങളും കിടക്കയില്‍ വെച്ചാണോ ഉറങ്ങാന്‍ പോകുന്നത്? പൊതുവെ പലരും ഇതിനോട് അതേ എന്നായിരിക്കും മറുപടി പറയുക. എന്നാല്‍ വാസ്തു ശാസ്ത്രത്തില്‍ വിശ്വസിക്കുന്നുവെങ്കില്‍ ഇക്കാര്യങ്ങള്‍ ഇനി ചെയ്യാന്‍ പാടില്ല.

കാരണം ഈ ശീലങ്ങളില്‍ പലതും നിങ്ങളെ സാമ്പത്തിക പ്രശ്നങ്ങളിലേക്ക് നയിക്കും എന്നാണ് വാസ്തു വിദഗ്ധര്‍ പറയുന്നത്. ഉറങ്ങുമ്പോള്‍ കിടക്കയിലോ കിടക്കക്ക് സമീപമോ എന്തൊക്കെ ഉണ്ടാകാന്‍ പാടില്ല എന്നാണ് വാസ്തുവില്‍ പറയുന്നത് എന്ന് നമുക്ക് നോക്കാം.
പൊതുവെ നമ്മളില്‍ പലരും മൊബൈല്‍ ഫോണ്‍ കിടക്കയില്‍ വെച്ചായിരിക്കും ഉറങ്ങാറുള്ളത്. എന്നാല്‍ ഇത് വലിയ ദോഷമാണ് എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. മൊബൈല്‍ ഫോണോ വാച്ചോ പോലെയുള്ള ഏതെങ്കിലും തരത്തിലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ കിടക്കയില്‍ നിങ്ങള്‍ ഉറങ്ങുമ്പോള്‍ വെക്കുന്നത് പണനഷ്ടത്തിന് കാരണമാകും എന്ന് വാസ്തു പറയുന്നു.
സമാനമായി അലക്കാത്തതും മുഷിഞ്ഞതുമായി വസ്ത്രങ്ങള്‍ കിടക്കയില്‍ കൂട്ടിയിടരുത്. ഇത് നിങ്ങളുടെ ഉറക്കത്തെ സാരമായി ബാധിക്കും എന്ന് മാത്രമല്ല ബെഡ്‌റൂമില്‍ നെഗറ്റീവ് എനര്‍ജിയും നിറക്കും. കഴുകാത്ത കപ്പുകള്‍ കട്ടിലിന് സമീപം വെക്കുന്നത് ദാരിദ്ര്യത്തിലേക്ക് നയിച്ചേക്കാം. അവ ഉറങ്ങുമ്പോള്‍ പേടിപ്പെടുത്തുന്ന സ്വപ്‌നങ്ങള്‍ കാണാനും കാരണമാകും എന്നാണ് വാസ്തുവില്‍ പറയുന്നത്.
പത്രങ്ങളോ പുസ്തകങ്ങളോ കിടക്കയില്‍ സൂക്ഷിക്കരുത്. വിദ്യാര്‍ത്ഥികളാണെങ്കില്‍ ഇത് അവരുടെ അക്കാദമിക് കഴിവിനെ ദോഷകരമായി ബാധിക്കും. മാഗസിനുകള്‍ തലയിണക്കടിയില്‍ സൂക്ഷിക്കുന്ന പതിവുള്ളവരാണ് പലരും. അത്തരക്കാര്‍ക്ക് ജീവിതത്തില്‍ ഒരിക്കലും പുരോഗതി പ്രാപിക്കാനാവില്ല. ഉറങ്ങുന്നതിന് മുന്‍പ് പലരും സ്വര്‍ണാഭരണങ്ങള്‍ ഊരി തലയിണകള്‍ക്കടിയില്‍ സൂക്ഷിക്കാറുണ്ട്.
ഇങ്ങനെ ചെയ്യുന്നത് വലിയ ദോഷമാണ് എന്നാണ് വാസ്തുവില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. ഇത് നിഷേധാത്മകത വര്‍ധിപ്പിക്കും. ഈ ശീലം പിന്തുടരുന്നവര്‍ക്ക് ജീവിതത്തില്‍ ഒരുപാട് തടസങ്ങള്‍ നേരിടേണ്ടി വരും. ഉറങ്ങുമ്പോള്‍ ഒരിക്കലും പണമോ ഭക്ഷണസാധനങ്ങളോ കിടക്കയ്ക്ക് സമീപം സൂക്ഷിക്കരുത്. ഇത് ലക്ഷ്മി ദേവിയോടുള്ള അനാദരവ് കാണിക്കുകയാണ് എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറയുന്നത്.
ഉറങ്ങുന്നതിന് സമീപം വെള്ളക്കുപ്പികള്‍ സൂക്ഷിക്കുന്നത് സാധാരണ രീതിയാണ്. എന്നാല്‍ വാസ്തു ശാസ്ത്രം അനുസരിച്ച് കിടക്കുമ്പോള്‍ തലയ്ക്ക് താഴെ വെള്ളം വെക്കുന്നത് ദോഷകരമാണ്. ഇത് കാരണം നിഷേധാത്മകത, മാനസിക പ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടാകാം. അതുകൊണ്ട് കിടക്കക്ക് സമീപമുള്ള ടേബിളിലോ റൂമില്‍ മറ്റെവിടെയെങ്കിലുമോ വെള്ളക്കുപ്പി വെക്കാവുന്നതാണ്.


Click it and Unblock the Notifications