Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെഡ്‌റൂമില്‍ ഇന്‍ഡോര്‍ പ്ലാന്റ് വെക്കല്ലേ..!! വേഗം മാറ്റിയില്ലെങ്കില്‍ വലിയ അപകടം സംഭവിക്കും

വീട് നിര്‍മാണത്തിനും പുനര്‍നിര്‍മാണത്തിനും എല്ലാം വാസ്തു പരിശോധിക്കണം എന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. ഹൈന്ദവ വിശ്വാസത്തിലും വാസ്തു ശാസ്ത്രത്തിന് വലിയ പ്രാധാന്യമാണ് ഉള്ളത്. വീട്ടിലെ അംഗങ്ങളുടെ ആരോഗ്യം, കുടുംബത്തിലെ സന്തോഷം, സമാധാനം, ഐക്യം, സമൃദ്ധി എന്നിവയെല്ലാം വാസ്തുവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് പൊതുവെയുള്ള വിശ്വാസം.

എല്ലാ വസ്തുക്കളും വാസ്തുവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ഇതില്‍ വിശ്വസിക്കുന്നവര്‍ പറയുന്നത്. അതിനാല്‍ തന്നെ എല്ലാ വസ്തുക്കളും അതിന്റേതായ സ്ഥാനത്ത് വേണം വെക്കാന്‍ എന്നാണ് വാസ്തു നിഷ്‌കര്‍ഷിക്കുന്നത്. ഇത് പ്രകാരം വീടിനുള്ളില്‍ ചെടികള്‍ വളര്‍ത്തുന്നതിന് വാസ്തുവില്‍ ചില നിര്‍ദേശങ്ങളൊക്കെയുണ്ട്. എന്തെല്ലാമാണ് ആ നിര്‍ദേശങ്ങള്‍ എന്ന് നോക്കാം.

VASTU

ശരിയായ സ്ഥലങ്ങളില്‍ ചെടികള്‍ സ്ഥാപിക്കുന്നതിലൂടെ നിങ്ങളുടെ വീട്ടില്‍ പോസിറ്റീവ് എനര്‍ജിയും ഐക്യവും നിറയും. പ്രധാനമായും വാസ്തു ശാസ്ത്രം ദിശകളേയും സ്ഥാനത്തേയും കുറിച്ചാണ് പ്രതിപാദിക്കുന്നത്. ഇത് പ്രകാരം വീടിന്റെ വടക്ക് കിഴക്ക് ദിശയില്‍ വേണം ചെടികള്‍ വളര്‍ത്താന്‍. മുള്ളുള്ള ചെടികള്‍ വീടിനുള്ളില്‍ വളര്‍ത്തുന്നത് ഒഴിവാക്കണം. കാരണം അവ പോസിറ്റീവ് എനര്‍ജിയുടെ പ്രവാഹത്തെ തടസപ്പെടുത്തും എന്നാണ് വാസ്തുവില്‍ പറഞ്ഞിരിക്കുന്നത്.

വാടിപ്പോയ ചെടികള്‍ക്ക് നെഗറ്റീവ് എനര്‍ജി ആകര്‍ഷിക്കാന്‍ കഴിയും. അതിനാല്‍ നിങ്ങളുടെ ചെടികള്‍ ആരോഗ്യകരവും നന്നായി പരിപാലിക്കപ്പെടുന്നതുമാണെന്ന് ഉറപ്പാക്കുക. കിടപ്പുമുറിയില്‍ ചെടികള്‍ വെക്കുന്നത് ഒഴിവാക്കണം. നല്ല ഉറക്കത്തെ നശിപ്പിക്കാന്‍ കിടപ്പമുറിയിലെ ചെടികള്‍ക്ക് സാധിക്കും എന്നാണ് പറയുന്നത്. മാത്രമല്ല ദാമ്പത്യ ജീവിതത്തില്‍ കലഹങ്ങള്‍ പതിവാകാന്‍ ഇത് കാരണമാകും.

മണി പ്ലാന്റുകള്‍, മുള, തുളസി പോലുള്ള ചെടികള്‍ വീടിനുള്ളില്‍ വളര്‍ത്താം. ഇവ പോസിറ്റീവ് എനര്‍ജി പ്രദാനം ചെയ്യുന്നു. പ്രകൃതിദത്ത വെളിച്ചമുള്ള പ്രദേശങ്ങളില്‍ ചെടികള്‍ വളര്‍ത്താന്‍ ശ്രമിക്കുക. ഒന്നിലധികം ചെടികള്‍ ഒരുമിച്ച് വെക്കരുത്. ഇത് അലങ്കോലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനൊപ്പം വീട്ടിലെ കലഹത്തിനും കാരണമാകും. പതിവായി നനച്ചും പരിചരിച്ചും ചെടികളുടെ ആരോഗ്യം നിലനിര്‍ത്തണം. ഇത് പോസിറ്റീവ് എനര്‍ജി നിറക്കാന്‍ സഹായിക്കും.

വീടിന്റെ കോര്‍ണറുകളില്‍ ചെടി വെക്കാവുന്നതാണ്. എന്നാല്‍ ഇവിടം മാറാല പിടിക്കാതെ സൂക്ഷിക്കണം. ഒരു പരിധിയില്‍ കൂടുതല്‍ ഉയരം വെക്കുന്ന ചെടികള്‍ വീടിനുള്ളില്‍ വെക്കരുത്. ഇത് നിങ്ങള്‍ക്ക് സാമ്പത്തികമായി ദോഷം ചെയ്യും. കോണിപ്പടിയില്‍ എല്ലായിടത്തും ചെടികള്‍ വെക്കുന്നത് നല്ലതല്ല. ഇത് വീട്ടുകാരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഓപ്പണ്‍ ടെറസില്‍ വളര്‍ത്താനായി തിരഞ്ഞെടുക്കുന്ന ചെടികള്‍ പൂവിടുന്നതാണെങ്കില്‍ വീട്ടിലെ സമൃദ്ധി നിലനില്‍ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+