Get Updates
Get notified of breaking news, exclusive insights, and must-see stories!

വിളക്ക് താെട്ട് വെള്ളം വരെ; രാത്രി കിടക്കുന്നതിന് മുമ്പ് വീട്ടിൽ ഇക്കാര്യങ്ങൾ ചെയ്യൂ; പുരോ​ഗതി ഉറപ്പ്

വാസ്തു എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. സമാധാനവും സന്തോഷവും ഉള്ള ഒരു ജീവിതമാണ് ആ​ഗ്രഹിക്കുന്നതെങ്കിൽ നമ്മുടെ വീട് വാസ്തുപ്രകാരം ഉള്ളതാവണം. വാസ്തു ശരിയല്ലെങ്കിൽ നമുക്ക് സന്തോഷത്തോടെയും സമാധാനത്തോടെയും ആ വീട്ടിൽ കഴിയാൻ സാധിക്കില്ല.

സന്തോഷകരമായ ജീവിതം ലഭിക്കാൻ വാസ്തുശാസ്ത്രത്തിൽ നിരവധി പരിഹാരങ്ങൾ നൽകിയിട്ടുണ്ട്. സാമ്പത്തികമായ പ്രശ്നങ്ങളാണ് നിങ്ങളെ അലട്ടുന്നതെങ്കിൽ ആ പ്രശ്നങ്ങൾ പരിഹരിക്കാനും ലക്ഷ്മി ദേവിയുടെ അനു​ഗ്രഹം ലഭിക്കാനും മാർ​ഗങ്ങളുണ്ട്. വിശദമായി തന്നെ അറിയാം.

vastu

ലക്ഷ്മി ദേവിയുടെ അനു​ഗ്രഹം ലഭിച്ചാൽ നിങ്ങളുടെ ജീവിതത്തിൽ സാമ്പത്തികമായ നേട്ടങ്ങൾ വന്നുചേരും. വാസ്തുശാസ്ത്ര പ്രകാരം നിങ്ങളുടെ വീട്ടിലുള്ള ദോഷങ്ങൾ മാറിക്കിട്ടാൻ രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് ചില കാര്യങ്ങൾ ചെയ്താൽ മതി. വാസ്തു ദോഷം മറികടക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എന്താണെന്ന് നോക്കാം.

വാസ്തു ദോഷങ്ങൾ മാറാനൻ നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ:

1. അടുക്കള വൃത്തിയായി സൂക്ഷിക്കുക: രാത്രി കിടക്കുന്നതിന് മുമ്പ് അടുക്കള വൃത്തിയാക്കാൻ ശ്രദ്ധിക്കുക. പാത്രങ്ങൾ വെറുതേ വലിച്ച് വാരി ഇടരുത്. കഴുകാതേയും വെയ്ക്കല്ലേ. അടുക്കളയിൽ ഒരു ബക്കറ്റ് വെള്ളം നിറച്ച് വെയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോൾ സാമ്പത്തിക ബാധ്യതകളിൽ നിന്ന് പരിഹാരം ലഭിക്കും. പണത്തിന്റെ ബുദ്ധിമുട്ടും ഇല്ലാതാവും. നിങ്ങൾക്ക് കടങ്ങൾ ഉണ്ടെങ്കിൽ അത് വീട്ടാൻ സാധിക്കും. പണമുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇല്ലാതാവും. വീടിന്റെ സാമ്പത്തിക പ്രശ്നങ്ങളും ഇല്ലാതാകും

2. കുളിമുറിയുടെ കാര്യത്തിലും ശ്രദ്ധ വേണം

വാസ്തു ശാസ്ത്ര പ്രകാരം കുളിമുറിയിൽ ഒരിക്കലും ഒഴിഞ്ഞ ബക്കറ്റ് വെയ്ക്കരുത്. ഒരു ബക്കറ്റിൽ നിറയെ വെള്ളം എപ്പോഴും സൂക്ഷിക്കണം. രാത്രി ഉറങ്ങാൻ പോകുന്നതിന് മുമ്പ് കുളി മുറിയിൽ ബക്കറ്റിൽ വെള്ളം നിറച്ച് വെയ്ക്കണം. നിങ്ങൾ ഇങ്ങനെ ചെയ്യുന്നത് ലക്ഷ്മി ദേവിയെ സന്തുഷ്ടയാക്കും.

3. വൈകുന്നേരം വിളക്ക് കത്തിക്കുക

വൈകുന്നേരം കുളിച്ച് വൃത്തിയോയ മാത്രം വിളക്ക് വെയ്ക്കുക. ഇങ്ങനെ ചെയ്യുന്നത് ലക്ഷ്മി ദേവിയുടെ അനു​​ഗ്രഹം ലഭിക്കാൻ കാരണമാകും. എല്ലാ വൈകുന്നേരവും വീടിന്റെ പ്രധാന വാതിലിൽ വിളക്ക് കത്തിയ്ക്കാൻ മറക്കരുത്. ഹാളിൽ ലൈറ്റും ഇടണം. വാസ്തുശാസ്ത്രം അനുസരിച്ച് വീട്ടിൽ വെളിച്ചമുണ്ടാകുന്നത് ലക്ഷ്മി ദേവിയെ പ്രസാദിപ്പിക്കും. രാത്രിയിൽ ഇക്കാര്യങ്ങളൊക്കെ ശ്രദ്ധിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+