മഞ്ഞൾച്ചെടി വീടിന്റെ ഏത് വശത്താണ് നട്ടിട്ടുള്ളത്? ദിശമാറിയാൽ അനർത്ഥം; ഭാഗ്യം കൊണ്ടുവരാൻ ഇങ്ങനെ നടൂ
വാസ്തു ശാസ്ത്രത്തിന് നമ്മുടെ ജീവിത്തിലുള്ള പ്രാധാന്യത്തെക്കുറിച്ച് പറയേണ്ടതില്ലല്ലോ. ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം ഒരുപക്ഷേ സ്വന്തമായി ഒരു വീട് പണിയുക എന്നതാണ്. ആ വീട്ടിൽ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കണമെങ്കിൽ വാസ്തു വളരെ പ്രധാനപ്പെട്ടതാണ്.
വാസ്തുദോഷമുണ്ടെങ്കിൽ സമാധാനവും സമൃദ്ധിയും ഇല്ലാതായിപ്പോകും. വീട് പണിയുമ്പോൾ മാത്രമല്ല, അതിന് ശേഷവും നമ്മൾ വാസ്തു നോക്കേണ്ടതുണ്ട്. വീട്ടിലെ ഒരോ മുറിക്കും സാധനങ്ങൾക്കും വീട്ടിൽ നടുന്ന ചെടികൾക്കും വരെ വാസ്തു ബാധകമാണ്.

മഞ്ഞൾ, സാധാരണ വീടുകളിൽ കാണുന്ന ഒന്നാണ്. ഒരുപാട് ഗുണങ്ങൾ ഉള്ളത് കൊണ്ട് തന്നെ മഞ്ഞൾ വീട്ടിൽ നടാൻ എല്ലാവർക്കും പ്രത്യേക താല്പര്യവും ഉണ്ട്. എന്നാൽ വാസ്തുപ്രകാരം മഞ്ഞൾ വീട്ടിൽ നടുന്നത് നല്ലതാണോ. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്? വിശദമായി അറിയാം..
ജ്യോതിഷം അനുസരിച്ച് മഞ്ഞൾ ആരോഗ്യത്തിന് ഉത്തമവും മതപരമായി വളരെ ശുഭകരവുമാണ്. മഞ്ഞൾ ചെടി ഒരു ചെടിച്ചട്ടിയിൽ നടാം. മഞ്ഞൾച്ചെടി വേണമെങ്കിൽ വീടിനുള്ളിൽ തന്നെ വെയ്ക്കാം. ഇത് വഴി വീട്ടിലെ നെഗറ്റീവ് എനർജി മാറും. ആരോഗ്യത്തിനും ഗുണകരമാണ്.
മഞ്ഞൾച്ചെടി നട്ടാലുള്ള ഗുങ്ങൾ..
വാസ്തു ശാസ്ത്രം പറയുന്നത് അനുസരിച്ച് മഞ്ഞൾച്ചെടി വീട്ടിൽ നട്ടാൽ കുടുംബാംഗങ്ങൾ തമ്മിലുള്ള സ്നേഹം വർദ്ധിക്കും. നെഗറ്റീവ് എനർജി വർദ്ധിക്കും.
ഏത് ദിശയിലാണ് മഞ്ഞൾച്ചെടി നടേണ്ടത്?
വീട്ടിലെ അംഗങ്ങൾ തമ്മിൽ പരസ്പര സ്നേഹം നിലനിർത്താൻ മഞ്ഞൾ ചെടി വടക്ക് - പടിഞ്ഞാറ് ദിശയിൽ സൂക്ഷിക്കണം
മഞ്ഞൾ തിലകം: വ്യാഴാഴ്ച ഭഗവാൻ വിഷ്ണുവിന് മഞ്ഞൾ കൊണ്ട് തിലകം പുരട്ടാം. ഇങ്ങനെ ചെയ്യുമ്പോൾ തന്റെ ഭക്തർക്ക് അവർ ആഗ്രഹിച്ച കാര്യം ഭഗവാൻ നൽകും.
മഞ്ഞൾ ചെടിയെ പരിപാലിക്കുമ്പോൾ..
വീട്ടിൽ നട്ടുവളർത്തുന്ന മഞ്ഞൾച്ചെടിയെ പതിവായി നനച്ചുകൊടുക്കണം. വളം ഇട്ട് കൊടുക്കണം. മഞ്ഞളിന് ഏറെ ആവശ്യമുള്ള ഒന്നാണ് ശുചിത്വം. അത് കൊണ്ട് അക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ചെടിക്ക് ചുറ്റും അഴുക്ക് അടിഞ്ഞുകൂടാൻ അനുവദിക്കരുത്. മഞ്ഞൾ ലക്ഷിദേവിക്ക് പ്രിയപ്പെട്ടതാണ്. അതിനാൽ ഈ ചെടി വൃത്തിയായി സൂക്ഷിക്കേണം. ഐശ്വര്യം വരും.












Click it and Unblock the Notifications