Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗ്ലാസുള്ള അലമാരയാണോ നിങ്ങളുടേത്..? ഉടന്‍ മാറ്റിക്കോ, അല്ലെങ്കില്‍ കാത്തിരിക്കുന്നത് വന്‍ ദാരിദ്ര്യം

സമ്പന്നരാകാന്‍ ആഗ്രഹിക്കാത്തവര്‍ ആരുമുണ്ടാകില്ല. എത്ര പണം ലഭിച്ചാലും മതിയാകില്ല എന്ന് പറയുന്നവരെ നമുക്കറിയാം. എന്നാല്‍ മറ്റ് ചിലര്‍ എത്ര കഠിനാധ്വാനം ചെയ്താലും പണം ലഭിച്ചാലും കൈയിലെ സമ്പത്ത് ചോര്‍ന്ന് പോകുന്നവരായിരിക്കും. എന്താണ് ഇതിന് കാരണം എന്നാലോചിച്ച് അധികം തല പുണ്ണാക്കേണ്ട. വാസ്തു ദോഷം കാരണം ഇങ്ങനെ വരാമെന്നാണ് വാസ്തു വിദഗ്ധര്‍ പറയുന്നത്.

നമ്മളില്‍ പലരുടേയും ധാരണ വീട് നിര്‍മാണത്തില്‍ മാത്രം വാസ്തു ശ്രദ്ധിച്ചാല്‍ മതി എന്നാണ്. എന്നാല്‍ വീട് നിര്‍മാണം കഴിഞ്ഞാലും വാസ്തു സംബന്ധിച്ച നിര്‍ദേശങ്ങള്‍ പാലിച്ചാലാണ് സമ്പത്തും ആരോഗ്യവും നിലനില്‍ക്കുക. സമ്പത്ത് നിലനിര്‍ത്താന്‍ ശ്രദ്ധിക്കേണ്ടത് വീടിനകത്ത് വെക്കുന്ന അലമാരയുടെ സ്ഥാനമാണ്. കാരണം മിക്കവാറും നമ്മളില്‍ പലരും പണം സൂക്ഷിക്കുന്നത് അലമാരയിലാണ്.

alamara

വീട്ടിനുള്ളിലെ ലമാര ലോക്കര്‍ മുതലായവ സുരക്ഷിതമായി പരിപാലിക്കണം. പണവും ആഭരണങ്ങളും സൂക്ഷിച്ചിരിക്കുന്ന അലമാരയോ ലോക്കറോ മുറിയുടെ തെക്കേ ഭിത്തിയോട് ചേര്‍ന്ന് സൂക്ഷിക്കുക. ഇങ്ങനെ വരുമ്പോള്‍ അലമാര വടക്കോട്ട് തുറക്കുന്ന തരത്തിലായിരിക്കും. ധനാഢ്യനായ കുബേരനാണ് ഈ ദിശയുടെ അധിപന്‍. വടക്ക് ദിശയില്‍ അലമാര തുറക്കുന്നത് സമ്പത്ത് വര്‍ധിക്കാനും ആഭരണങ്ങള്‍ ലഭിക്കുന്നതിനും കാരണമാകുന്നു.

വാസ്തു ശാസ്ത്രത്തില്‍, കിഴക്ക് ദിശയെ പുരോഗതിയുടെയും ഊര്‍ജ്ജത്തിന്റെയും ദിശ എന്നാണ് വിളിക്കുന്നത്. ദേവന്മാരുടെ രാജാവായ ഇന്ദ്രനാണ് ഈ ദിശയുടെ അധിപന്‍. ലോക്കര്‍ പോലുള്ള പണം സൂക്ഷിച്ച് വെക്കുന്ന പെട്ടികളും ഷെല്‍ഫും പടിഞ്ഞാറന്‍ ഭിത്തിയില്‍ ഘടിപ്പിക്കണം. ഇതോടെ ലോക്കറും അലമാരയും കിഴക്കോട്ട് തുറക്കുകയും ഇന്ദ്രദേവന്റെ അനുഗ്രഹം നിങ്ങളുടെമേല്‍ നിലനില്‍ക്കുകയും ചെയ്യും.

അലമാര തെക്ക് ഭാഗത്തേക്ക് തുറക്കുന്ന തരത്തിലാണെങ്കില്‍ എത്രയും വേഗം ഇതിന്റെ സ്ഥാനം മാറ്റുക. യെമനാണ് തെക്ക് ദിക്കിന്റെ അധിപന്‍. ഈ ദിശയില്‍ അലമാര തുറക്കുന്നത് രോഗങ്ങള്‍ക്കും മറ്റും പണച്ചെലവ് വര്‍ധിപ്പിക്കുന്നതിനും കാരണമാകുന്നു. ഈ ദിശയില്‍ പണം സൂക്ഷിക്കുന്നത് പണനഷ്ടത്തിലേക്ക് നയിക്കുന്നു എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്.

വാസ്തു ശാസ്ത്രപ്രകാരം ആഭരണങ്ങള്‍ ഈ ദിശയില്‍ സൂക്ഷിക്കുന്നതും ഉചിതമല്ല. സമ്പത്ത് വര്‍ദ്ധിക്കുന്നതിന് നിങ്ങളുടെ കഠിനാധ്വാനത്തിനനുസരിച്ച് നല്ല വരുമാനം ഉണ്ടായിരിക്കുകയും നിങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗം ലാഭിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. എന്നാല്‍ നിങ്ങള്‍ പടിഞ്ഞാറ് ദിശയില്‍ അലമാര വെക്കുന്നത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.

വാസ്തു ശാസ്ത്രമനുസരിച്ച് വരുണ ഭഗവാനാണ് ഈ ദിശയുടെ അധിപന്‍. ഇക്കാരണത്താല്‍ പണം ഈ ദിശയില്‍ സൂക്ഷിക്കുന്നത് പണം ലഭിക്കാന്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. കൂടാതെ പണം വെള്ളം പോലെ ചെലവായി പോകുകയും ചെയ്യും. പടിഞ്ഞാറ് ദിശയില്‍ അലമാര സൂക്ഷിച്ചാല്‍ സാമ്പത്തിക പരിമിതി വിട്ട് മാറില്ല. അതോടൊപ്പം അലമാര ഒരിക്കലും നിലത്ത് മുട്ടുന്ന തരത്തില്‍ വെക്കരുത്. എപ്പോഴും അലമാര അല്‍പ്പം ഉയരത്തില്‍ വെക്കുക.

ഒരു തടി പ്ലേറ്റോ സ്റ്റാന്‍ഡോ ഇതിനായി ഉപയോഗിക്കാം. എല്ലാ ദിവസവും അലമാരയുടെ അടിയില്‍ വൃത്തിയാക്കുന്നുണ്ട് എന്ന് ഉറപ്പാക്കുക. അലമാരയുടെ നിറം കടും ചുവപ്പോ പച്ചയോ ആയിരിക്കരുത്. അലമാര ഒരിക്കലും ശൂന്യമായി സൂക്ഷിക്കരുത് എന്നത് വളരെ പ്രധാനമാണ്.

ലക്ഷ്മി, ഗണപതി, മഹാവിഷ്ണു എന്നീ ദേവതകളുടെ ചിത്രം അലമാരയില്‍ സൂക്ഷിക്കുന്നത് എല്ലായ്‌പ്പോഴും അനുഗ്രഹങ്ങള്‍ നല്‍കുന്നു. അതോടൊപ്പം ഒരിക്കലും അലമാരയില്‍ ഗ്ലാസ് ഘടിപ്പിക്കരുത്. അഥവാ നിങ്ങളുടെ അലമാരയില്‍ ഇതിനോടകം ഗ്ലാസ് ഉണ്ടെങ്കില്‍ അത് പച്ച നിറത്തിലുള്ള തുണികൊണ്ട് മൂടുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+