ചെമ്പരത്തി വീടിന് മുന്നിലാണോ നടേണ്ടത്? നടും മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ പണം കുന്നുകൂടും!
വാസ്തുവിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. കാരണം സന്തോഷവും സമാധാനവും ഐശ്വര്യവും ഉള്ള ജീവിതത്തിന് വാസ്തു പ്രധാനപ്പെട്ടതാണ്. വാസ്തുപ്രകാരമല്ലാത്ത വീട്ടിൽ സന്തോഷത്തോടെ ജീവിക്കാൻ സാധിക്കുകയില്ല, വാസ്തുവിൽ വരുത്തുന്ന തെറ്റുകൾ നമ്മുടെ കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാവാൻ കാരണമാകും, കടം കൊണ്ട് മുടിയുന്ന അവസ്ഥയിലേക്ക് എത്തും.
ചില ചെടികൾ വീട്ടിൽ നട്ടാൽ വീട്ടിൽ ഐശ്വര്യവും സമ്പത്തും വന്നുചേരും. അത്തരത്തിൽ വീട്ടിലേക്ക് ഐശ്വര്യം കൊണ്ടുവരുന്ന ചെടിയാണ് ചെമ്പരത്തിച്ചെടി. ചെമ്പരത്തിച്ചെടി വീട്ടിൽ നട്ടാൽ നിങ്ങളെ തേടി ഭാഗ്യം വന്നുചേരുന്നതായിരിക്കും. എന്നാൽ ചെമ്പരത്തി വീട്ടിൽ നടുന്നതിന് മുൻപ് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. എന്തൊക്കെയാണ് നോക്കാം...

കുടുംബത്തിലെ അസ്വാരസ്യങ്ങളും അകറ്റാനും സമാധാനം നിലനിർത്താനും വീട്ടിൽ ചെമ്പരത്തിച്ചെടികൾ നടുന്നത് വളരെ ഗുണകരമാണ്. വീടിന്റെ മുറ്റത്ത് ചെമ്പരത്തി ചെടി നടുന്നത് വീട്ടിൽ പോസിറ്റീവ് എനർജി പ്രവാഹം വർദ്ധിപ്പിക്കുന്നു. സന്തോഷവും സമാധാനവും നിലനിൽക്കും.
ജ്യോതിഷ പ്രകാരം ഒരു ചെമ്പരത്തിച്ചെടി വീട്ടിൽ നട്ടുപിടിപ്പിച്ചാൽ മംഗളദോഷം ഇല്ലാതാവും. മാത്രമല്ല ചെടി ശരിയായ ദിശയിൽ നടുന്നത് ഒരു വ്യക്തിയുടെ ദാമ്പത്യത്തിലെ തടസ്സങ്ങൾ നീക്കുകയും ജാതകത്തിൽ ചൊവ്വയുടെ സ്ഥാനം ശരിയാക്കുകയും ചെയ്യുന്നു.
ബിസിനസ്സിലും ജോലിയിലും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നാൽ ചെമ്പരത്തി പരിഹാരമാണ്. വാസ്തു ശാസ്ത്ര പ്രകാരം രാവിലെ എഴുന്നേറ്റ് സൂര്യനെ പ്രാർത്ഥിച്ച ശേഷം ചെമ്പരത്തി പൂക്കർ അർപ്പിക്കുക. ഇത് ജോലിയിലും ബിസിനസ്സിലും വരുന്ന തടസ്സങ്ങൾ നീക്കും. നിങ്ങളുടെ ജീവിതത്തിലേക്ക് പുരോഗതിയും ഭാഗ്യവും വന്നുചേരുന്നതാണ്.
ഹൈന്ദവ ഗ്രന്ഥങ്ങൾ അനുസരിച്ച്, ചെമ്പരത്തി ലക്ഷ്മി ദേവിക്ക് വളരെ പ്രിയപ്പെട്ട പുഷ്പമാണ്. ലക്ഷ്മി ദേവിക്ക് ചെമ്പരത്തി പൂവ് അർപ്പിക്കുന്നതിലൂടെ ലക്ഷ്മി ദേവി സന്തുഷ്ടയാവുകയും ഭക്തരുടെ ആഗ്രഹങ്ങളെല്ലാം നിറവേറ്റികയും ചെയ്യുമെന്നാണ് പറുന്നത്. ചെമ്പരത്തി ചെടി ശരിയായ ദിശയിൽ തന്നെ നടണം. ശരിയായ ദിശയിലാണ് നട്ടതെങ്കിൽ ലക്ഷ്മി ദേവി നിങ്ങളോടൊപ്പം തന്നെ ഉണ്ടാവും.
വീട്ടിൽ ചെമ്പരത്തി നടുമ്പോൾ ഒരാളുടെ സൂര്യൻ കൂടുതൽ ശക്തമാകും എന്നാണ് പറയുന്നത്. വീടിന്റെ കിഴക്ക് ദിശയിൽ ചെമ്പരത്തി നടാം.
ഇത് ജീവിതത്തിലേക്ക് പ്രത്യേക ഗുണങ്ങളാണ് കൊണ്ടുവരിക. ചെമ്പരത്തി ചെടി പണത്തിന്റെ ഒഴുക്കിനെ ത്വരിതപ്പെടുത്തുന്നു. കൂടാതെ, വ്യക്തിക്ക് കരിയറിസും ബിസിനസിൽ അതിവേഗം പുരോഗതി ലഭിക്കുന്നു.












Click it and Unblock the Notifications