വീട്ടില്‍ മുല്ല നട്ടിരിക്കുന്നത് ഇങ്ങനെയാണോ..? എങ്കില്‍ സമ്പത്ത് കുമിഞ്ഞുകൂടും
സസ്യങ്ങള്‍ പരിസ്ഥിതിയുടെ മാത്രമല്ല മനുഷ്യരുടെയും സുഹൃത്തുക്കളാണ്. അവ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുകയും മനുഷ്യജീവിതം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. വീട്ടില്‍ ചെടികള്‍ നട്ട് പിടിപ്പിക്കുന്നവരാണ് നമ്മളില്‍ പലരും. ഇതില്‍ എല്ലാവരുടേയും വീട്ടില്‍ സര്‍വസാധാരണമായി കണ്ട് വരുന്ന ചെടിയാണ് മുല്ലവള്ളികള്‍. ഒരു മാവും അതില്‍ പടര്‍ന്ന് പിടിച്ച് കയറിയ മുല്ലവള്ളികളും ഏതൊരു വീട്ടിലേയും ആകര്‍ഷണമാണ്.
എന്നാല്‍ വാസ്തുവില്‍ ചെടികള്‍ നടുന്നതിന് ചില നിയമവശങ്ങള്‍ പറഞ്ഞിട്ടുണ്ട്. എല്ലാവരുടേയും വീട്ടില്‍ കാണപ്പെടുന്ന ചെടിയാണ് മുല്ല എന്നതിനാല്‍ തന്നെ വാസ്തുവില്‍ ഇത് എങ്ങനെ നടണം എന്നും പരിപാലിക്കണം എന്നും വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ നിയമങ്ങള്‍ക്കനുസൃതമായി മുല്ല നട്ടുപിടിപ്പിച്ചാല്‍ അവ വീട്ടില്‍ പോസിറ്റീവ് എനര്‍ജി വര്‍ഷിക്കും എന്നാണ് പറയപ്പെടുന്നത്.

വാസ്തു ശാസ്ത്രപ്രകാരം റോസ്, ജമന്തി, മുല്ല ചെടികള്‍ വീട്ടില്‍ പോസിറ്റീവ് എനര്‍ജി വര്‍ധിപ്പിക്കാന്‍ സഹായിക്കും. മുല്ലവള്ളി വീടിന്റെ വടക്ക് അല്ലെങ്കില്‍ കിഴക്ക് ദിശയിലാണ് നടേണ്ടത് എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. മുല്ലപ്പൂക്കള്‍ സുഗന്ധം പ്രദാനം ചെയ്യുന്നതില്‍ മാത്രമല്ല ആരാധനയിലും ഉപയോഗപ്രദമാണ്. കുടുംബാംഗങ്ങള്‍ തമ്മില്‍ അകല്‍ച്ചയുണ്ടെങ്കില്‍ വീട്ടില്‍ മുല്ലപ്പൂ നട്ടാല്‍ മതി എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്.
മുല്ലപ്പൂ വീട്ടില്‍ നട്ടുപിടിപ്പിച്ചാല്‍ നല്ല ഉറക്കം ലഭിക്കുകയും മനസ്സ് ഏകാഗ്രമായി നിലനിര്‍ത്തുകയും ചെയ്യാം. വ്യക്തി സമ്മര്‍ദ്ദവും ഉത്കണ്ഠയുമില്ലാതെ തുടരാന്‍ ഇത് സഹായിക്കും എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിട്ടുള്ളത്. വീടിന്റെ തെക്ക് ദിശയിലുള്ള ജനലിനോട് ചേര്‍ന്നാണ് മുല്ല വള്ളി നടേണ്ടത്. പ്രധാന വാതിലിന് മുന്നില്‍ മുല്ല നട്ടാല്‍ ഐശ്വര്യം വര്‍ധിപ്പിക്കുമെന്നും പറയപ്പെടുന്നു.
പഠനമുറിക്ക് സമീപം മുല്ലച്ചെടി നടുന്നത് കുട്ടികളുടെ പഠന പുരോഗതി വര്‍ധിപ്പിക്കും. വാസ്തു പ്രകാരം, പഠനമുറിയില്‍ ഒരു മുല്ലപ്പൂ ഉണ്ടെങ്കില്‍ സമ്മര്‍ദ്ദം ലഘൂകരിക്കാനാകും. കാരണം അത് പുറപ്പെടുവിക്കുന്ന സുഗന്ധം കുട്ടിക്ക് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശാന്തവും അനുകൂലവുമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ സഹായിക്കും എന്നാണ് പറയുന്നത്. വീടിന്റെ പ്രധാന വാതിലിനു ഇടതുവശത്തായി മുല്ലപ്പൂ നടുന്നത് വളരെ ശുഭകരമാണ്.
ഈ സ്ഥലത്ത് മുല്ലപ്പൂ വച്ചാല്‍ ലക്ഷ്മീദേവിയുടെ അനുഗ്രഹം എപ്പോഴും നിലനില്‍ക്കും എന്നാണ് പറയുന്നത്. സമ്പത്തിന്റെ ദേവതയാണ് ലക്ഷ്മി ദേവി. അതിനാല്‍ ഇങ്ങനെ ചെയ്താല്‍ വീട്ടില്‍ പണത്തിന് ഒരു കുറവുമുണ്ടാകില്ല എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്.












Click it and Unblock the Notifications