Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈകീട്ട് വീടിനകം തൂത്തുവാരല്ലേ...!! വരാനിരിക്കുന്നത് വലിയ ദോഷം

നമ്മുടെയെല്ലാം വീട്ടില്‍ ചൂലുണ്ടായിരിക്കും. വീടിനകവും പുറവും വൃത്തിയാക്കാന്‍ ഉപയോഗിക്കുന്നതിനാല്‍ തന്നെ ഏതൊരു വീട്ടിലും ചൂലിന് വലിയ സ്ഥാനമുണ്ട് എന്നതില്‍ സംശയമില്ല. വാസ്തു ശാസ്ത്രത്തിലും ചൂലിന് ഈ പ്രാധാന്യം കല്‍പിച്ച് നല്‍കിയിട്ടുണ്ട്. അതിനാല്‍ തന്നെ ചൂല്‍ എങ്ങനെ ഉപയോഗിക്കണം എന്നും എവിടെ സൂക്ഷിക്കണം എന്നുമെല്ലാം വാസ്തു വിദഗ്ധര്‍ ചില നിര്‍ദേശങ്ങളും നല്‍കുന്നുണ്ട്.

ചൂലിനെ ലക്ഷ്മി ദേവിയുമായി ബന്ധപ്പെടുത്തിയാണ് പലരും വിശേഷിപ്പിക്കുന്നത്. വീടിനുള്ളിലേക്ക് ഐശ്വര്യം പ്രദാനം ചെയ്യുന്നത് ലക്ഷ്മി ദേവിയാണ് എന്ന് എല്ലാവര്‍ക്കും അറിയാമല്ലോ? അതിനുള്ള വഴിയൊരുക്കുന്നതില്‍ ചൂലിന് വലിയ പങ്കുണ്ട് എന്നാണ് വിശ്വാസം. അതിനാല്‍ തന്നെ ചൂലിനെ കുറിച്ച് എന്തൊക്കെയാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത് എന്ന് നോക്കാം.

broom

ചൂല്‍ ഉപയോഗിച്ച് വീടിന് അകം തൂത്തുവാരുന്നതിന് വാസ്തുശാസ്ത്രത്തില്‍ ചില നിര്‍ദേശങ്ങളൊക്കെ നല്‍കിയിട്ടുണ്ട്. തൂത്തുവാരാനായി ചൂല്‍ ഉപയോഗിക്കേണ്ട ശരിയായതും തെറ്റായതുമായ സമയങ്ങളെ കുറിച്ചാണ് പ്രധാനമായും ഇതില്‍ പറഞ്ഞിരിക്കുന്നത്. വൈകുന്നേരങ്ങളില്‍ വീട് ചൂല്‍ ഉപയോഗിച്ച് തൂത്തുവാരുന്നവര്‍ ഇക്കാര്യം നിര്‍ബന്ധമായും ശ്രദ്ധിച്ചിരിക്കണം എന്ന് വാസ്തു വിദഗ്ധര്‍ പറയുന്നു.

ഭാര്യാഭര്‍ത്താക്കന്‍മാര്‍ ജോലിക്ക് പോകുന്ന വീടുകളാണ് ഇന്ന് മിക്കതും. അതിനാല്‍ തന്നെ രാവിലത്തെ തിരക്കിനിടയില്‍ എല്ലാവരും പെട്ടെന്ന് ഒഴിവാക്കുന്നത് വീട് തൂത്തുവാരുക എന്നുള്ളതായിരിക്കും. വൈകീട്ട് ജോലി കഴിഞ്ഞ് വന്നതിന് ശേഷമായിരിക്കും വീട് തൂത്തുവാരുന്നതിലേക്ക് കടക്കുക. എന്നാല്‍ കഴിവതും വീട് രാവിലെ തന്നെ തൂത്തുവാരുന്നതാണ് ഉത്തമം എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറയുന്നത്.

ഇനി രാവിലെ ഒരു നിവൃത്തിയുമില്ലെങ്കില്‍ മാത്രം വൈകുന്നേരം വീടിനകം വൃത്തിയാക്കാം. എന്നാല്‍ ഒരിക്കലും വീട് വൃത്തിയാക്കിയ മാലിന്യം വീടിന് പുറത്തേക്ക് കളയരുത്. എവിടെയെങ്കിലും ചവറ്റുകുട്ടയില്‍ സൂക്ഷിച്ച് രാവിലെ പുറത്തേക്ക് എറിയുക. വൈകുന്നേരങ്ങളില്‍ വീടിന് പുറത്ത് മാലിന്യം എറിയുന്നത് ലക്ഷ്മി ദേവിയുടെ വരവിനെ ബാധിക്കും. സന്ധ്യാ സമയം വീട്ടിലേക്ക് ലക്ഷ്മി ദേവി വരും എന്നാണ് വിശ്വാസം.

ഇതിന് ഭംഗം വരുത്തിയാല്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കും എന്നാണ് വാസ്തു വിദഗ്ധര്‍ പറയുന്നത്. അതായത് നിങ്ങള്‍ക്ക് ധനനഷ്ടം നേരിടേണ്ടിവരും എന്ന് സാരം. അതിനാല്‍ വൈകീട്ട് വീടിനകം തൂത്തുവാരേണ്ടി വന്നാലും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. അതേസമയം ഒരു ദിവസം ആരംഭിച്ച് രാവിലെ 10 മണി വരെയുള്ള സമയമാണ് വീട് തൂത്തുവാരാന്‍ ഏറ്റവും ഉചിതമായ സമയം എന്നാണ് വാസ്തുവില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+