തുപ്പല്‍ കൂട്ടി പണമെണ്ണാറുണ്ടോ? കുത്തുപാളയെടുക്കുമെന്നുറപ്പ്, സമ്പാദിച്ചതെല്ലാം വെള്ളത്തിലാവും
സമ്പന്നരാകാന്‍ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. ചിലര്‍ തങ്ങളുടെ വരുമാനത്തിന് അനുസരിച്ച് ജീവിതം വലിയ അല്ലലില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നവരായിരിക്കും. എന്നാല്‍ മറ്റ് ചിലര്‍ക്ക് അതേവരുമാനമുണ്ടായിട്ടും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നവരുമായിരിക്കും. പണം കൈകാര്യം ചെയ്യുന്ന തെറ്റായ രീതികള്‍ക്കൊപ്പം ഇത് സംബന്ധിച്ച വാസ്തു ദോഷവും ഇതിന് കാരണമായേക്കാം.
നമ്മള്‍ ദൈനംദിന അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന പല കാര്യങ്ങളും വാസ്തു ദോഷം വിളിച്ച് വരുത്തുന്നു. ഇതിനാല്‍ തന്നെ എത്ര സമ്പാദിച്ചാലും ചെലവ് കൂടുകയും അതുവഴി ധനനഷ്ടമുണ്ടാകുകയും ചെയ്യും. ഇക്കാര്യം ഒഴിവാക്കാന്‍ വാസ്തു ശാസ്ത്രത്തില്‍ എന്തൊക്കെയാണ് പറഞ്ഞിരിക്കുന്നത് എന്ന് നമുക്കൊന്ന് നോക്കാം.

ഓഫീസിലിരുന്ന് ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ ഒരിക്കലും നിങ്ങള്‍ നിങ്ങളുടെ ക്യാബിനിലിരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല. പ്രത്യേകം സജ്ജീകരിച്ച ഇടങ്ങളില്‍ പോയി വേണം ഭക്ഷണം കഴിക്കാന്‍. ഇനി മറ്റെന്തെങ്കിലും കാരണം കൊണ്ട് ഭക്ഷണം ക്യാബിനിലിരുന്ന് ഭക്ഷണം കഴിക്കേണ്ടി വന്നാല്‍ അവിടെ ഒരു പേപ്പറോ തുണിയോ വിരിച്ച് വേണം ഭക്ഷണം കഴിക്കാന്‍.
അതിനുശേഷം ഉടന്‍ ഇവിടം വൃത്തിയാക്കണം. ഓഫീസ് ടേബിളിലിരുന്ന് ഭക്ഷണം കഴിക്കുന്നത് നിഷേധാത്മകത വര്‍ധിപ്പിക്കും എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. വായ്പയുടെ വിവരങ്ങള്‍ അടങ്ങിയ പേപ്പറിലോ ഡയറിയിലോ പണം സൂക്ഷിക്കാന്‍ പാടില്ല. മൂര്‍ച്ചയുള്ള വസ്തുക്കളും പാഴ് പേപ്പറുകളും പണത്തോടൊപ്പം സൂക്ഷിക്കാന്‍ പാടില്ല. പലരും തലയിണക്കടിയില്‍ പണം സൂക്ഷിക്കുന്നവരാണ്.
ഉറങ്ങുന്നതിനുമുമ്പ് പണം എണ്ണുന്ന ശീലമുണ്ടെങ്കില്‍ അതും ഒഴിവാക്കണം. ഇത് സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു. സ്വാഭാവികമായും ഇത് പണനഷ്ടത്തിലേക്ക് നയിക്കുന്നു. നിലവറയിലോ റാക്കിലോ പണത്തോടൊപ്പം ചിലര്‍ ഭക്ഷണസാധനങ്ങള്‍ സൂക്ഷിക്കാറുണ്ട്. എന്നാല്‍ ഇത് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് എന്നാണ് വാസ്തുവില്‍ പറഞ്ഞിരിക്കുന്നത്.
പണവും ഭക്ഷണവും ഒരുമിച്ച് സൂക്ഷിക്കുന്നത് എല്ലാ അനുഗ്രഹങ്ങളും ഇല്ലാതാക്കുന്നു എന്നാണ് വിശ്വാസം. പലര്‍ക്കും പാന്‍മസാല പേഴ്‌സിനുള്ളില്‍ സൂക്ഷിക്കുന്ന ശീലമുണ്ട്. ഇത് ചെയ്യാന്‍ പാടില്ല. ആത്മീയ വീക്ഷണത്തില്‍ പാന്‍ മസാല ഒരു പുണ്യ വസ്തുവായി കണക്കാക്കപ്പെടുന്നില്ല. ഇങ്ങനെ ചെയ്യുന്നതിലൂടെ അയാള്‍ സാമ്പത്തിക പുരോഗതിക്ക് തടസങ്ങള്‍ നേരിടേണ്ടി വരും
പലരും കറന്‍സി നോട്ടുകള്‍ എണ്ണാന്‍ തുപ്പല്‍ അല്ലെങ്കില്‍ ഉമിനീര് കൈയിലാക്കാറുണ്ട്. ഇങ്ങനെ ചെയ്യുന്നത് ആരോഗ്യത്തിനും ധനാഗമനത്തിനും അപകടകരമാണ്. കറന്‍സി നോട്ടുകള്‍ ലക്ഷ്മീദേവിയുടെ വാസസ്ഥലമായി കണക്കാക്കപ്പെടുന്നു. അതിനാല്‍ തുപ്പല്‍ കൂട്ടി പണമെന്നുന്നത് ലക്ഷ്മീ കോപത്തിന് ഇടയാക്കും.












Click it and Unblock the Notifications