കറ്റാര്‍ വാഴ ഭാഗ്യം കൊണ്ടുവരും; വീടിന്റെ ഏത് ദിശയില്‍ നടണം എന്നറിയാമോ..?
കറ്റാര്‍ വാഴയുടെ ഗുണഗണങ്ങളെ കുറിച്ച് അറിയാത്തവര്‍ വിരളമായിരിക്കും. കേശസംരക്ഷണത്തിനും ചര്‍മ്മ സംരക്ഷണത്തിനും ഉപയോഗിക്കുന്ന കറ്റാര്‍ വാഴ നിരവധി ഔഷധ ഗുണങ്ങളാല്‍ സമ്പന്നമാണ്. വേദനസംഹാരികള്‍, പൊള്ളല്‍, മുറിവുകള്‍, സന്ധിവാതം, വിട്ടുമാറാത്ത പനി, ത്വക്ക് രോഗങ്ങള്‍, ആസ്ത്മ, ആമാശയത്തിലെയും കുടലിലെയും രോഗങ്ങള്‍, കൊളസ്ട്രോള്‍, കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ എന്നിവയ്ക്കും ഇത് ഉപയോഗപ്രദമാണ്.
പല വീടുകളിലും കറ്റാര്‍ വാഴ നട്ട് വളര്‍ത്തുന്നുണ്ട്. എന്നാല്‍ വാസ്തു നിര്‍ദേശപ്രകാരമായിരിക്കില്ല നമ്മളില്‍ പലരും ഇത് നട്ടിട്ടുണ്ടാവുക. കറ്റാര്‍ വാഴ നടുന്നതിലും വാസ്തു ശ്രദ്ധിക്കേണ്ടതുണ്ടോ എന്നല്ലേ നിങ്ങളുടെ മനസില്‍. എല്ലാ വസ്തുക്കള്‍ക്കും അതിന്റേതായ സ്ഥാനമുണ്ട് എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. അവ എന്തൊക്കെയാണ് എന്ന് നമുക്കൊന്ന് നോക്കാം.

വീട്ടില്‍ കറ്റാര്‍വാഴ ഉണ്ടായിരിക്കുന്നത് വളരെ ഗുണം ചെയ്യുമെന്ന് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിട്ടുണ്ട്. കറ്റാര്‍ വാഴ വീട്ടില്‍ നടുന്നത് ഓക്‌സിജന്റെ അളവ് മെച്ചപ്പെടുത്തും. സന്തോഷവും സമൃദ്ധിയും വീട്ടില്‍ കുടിയിരിക്കും. വാസ്തു ശാസ്ത്ര പ്രകാരം, കറ്റാര്‍ വാഴ എവിടെ വേണമെങ്കിലും നടാം. എങ്കിലും കിഴക്കോ വടക്കോ ദിശകള്‍ ആണ് കൂടുതല്‍ ഉത്തമം. കുടുംബാംഗങ്ങളുടെ ഭാഗ്യം വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കും.
ജീവിതത്തില്‍ വരുന്ന എല്ലാത്തരം തടസങ്ങളെയും ഇവ സഹായിക്കുന്നു. കഠിനാധ്വാനം ചെയ്തിട്ടും ജോലിയില്‍ പുരോഗതി ലഭിക്കുന്നില്ലെങ്കില്‍ വീട്ടില്‍ ഒരു കറ്റാര്‍ വാഴ നടാം. കറ്റാര്‍വാഴ ജോലി ലഭിക്കുന്നതിനും ജോലിസ്ഥലത്തുമുള്ള ഏത് തരത്തിലുള്ള പ്രശ്നങ്ങളും ഇല്ലാതാക്കാനും സഹായിക്കും എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. കറ്റാര്‍ വാഴ വീടിന്റെ പടിഞ്ഞാറ് ദിശയില്‍ നട്ടുപിടിപ്പിച്ചാല്‍ നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും.
വീടിന്റെ കിഴക്ക് ഭാഗത്ത് കറ്റാര്‍ വാഴ നടുന്നത് നിങ്ങളുടെ സൗന്ദര്യപരിപാലനത്തിന് സഹായിക്കും. ചര്‍മ്മവുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ ഈ ദിശയില്‍ നട്ട കറ്റാര്‍ വാഴ തൊലി കളഞ്ഞ് അതില്‍ നിന്ന് ജെല്‍ നീക്കം ചെയ്ത് ചര്‍മ്മത്തില്‍ പുരട്ടാം. കറ്റാര്‍ വാഴ വീടിന്റെ മൊത്തത്തിലുള്ള അന്തരീക്ഷത്തെ പോസിറ്റീവാക്കുന്നു എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്.
കറ്റാര്‍ വാഴ നന്നായി വളരാന്‍ ഇത് അമിതമായി നനയ്ക്കാതിരിക്കുക. എപ്പോഴും സൂര്യപ്രകാശം ലഭിക്കുന്നിടത്ത് വേണം ഇത് നടാന്‍. പടിഞ്ഞാറ് ദിശയില്‍ കറ്റാര്‍ വാഴ നട്ടുപിടിപ്പിച്ചാല്‍ ക്ഷീണമകറ്റുകയും ഭാഗ്യം നിങ്ങളെ ഓരോ ചുവടുവയ്പ്പിലും തുണയ്ക്കുകയും ചെയ്യും എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്.












Click it and Unblock the Notifications