കയ്യിലെ പണമെല്ലാം ചോർന്നുപോകുന്നോ? വീട്ടുമുറ്റത്ത് ഈ ചെടി നട്ടോളൂ... ലക്ഷ്മിദേവി വന്നുചേരും
വാസ്തു ശാസ്ത്രം എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. വീട് പണിയുമ്പോഴൊക്കെ ഭൂരിഭാഗം ആളുകളും വാസ്തുനോക്കാറുണ്ട്. സന്തോഷവും സമാധാനവും വേണമെങ്കിൽ വാസ്തു നോക്കിയേ മതിയാവുള്ളൂ. വീട് പണിയുമ്പോൾ മാത്രമല്ല അതിന് ശേഷവും വാസ്തു നോക്കേണ്ടതുണ്ട്,. വീട്ടിലെ ഒരു മുക്കിനും വാസ്തു ഉണ്ട്. അറിവില്ലായ്മ മൂലം ചെയ്യുന്ന കാര്യങ്ങൾ ഒരുപക്ഷേ വാസ്തു പ്രകാരം ഗുണകരമായിരിക്കില്ല.
ഉദാഹരണത്തിന് ചില സാധനങ്ങൾ വീട്ടിൽ വെയ്ക്കുന്നത് വാസ്തു പ്രകാരം ദോഷമാകാം, അതുപോലെ ചില ചെടികൾ വീട്ടിൽ നടുന്നത് ദോഷമായിരിക്കും. എന്നാൽ ഇനി പറയാൻ പോകുന്നത് നിങ്ങളുടെ വീട്ടിലേക്ക് ഭാഗ്യം കൊണ്ടുവരുന്ന ചെടിയെ കുറിച്ചാണ്. നിങ്ങളുടെ വീട്ടു മുറ്റത്ത് തുളസി നട്ടാൽ നിങ്ങൾ പോലും വിചാരിക്കാത്ത നേട്ടങ്ങളായിരിക്കും സംഭവിക്കാൻ പോകുന്നത്.

ലക്ഷ്മി ദേവിയുടെ അനുഗ്രഹം എപ്പോഴും നിലനിൽക്കണമെങ്കിൽ നിങ്ങളുെടെ വീട്ടിൽ ഒരു തുളസിയെങ്കിലും നടേണ്ടതാണ്. വീടിന്റെ പ്രധാന കവാടത്തിന് അടുത്തായി വേണം തുളസി നടാൻ. സന്തോഷവും സമാധാനവും പുരോഗതിയും ജീവിതത്തിൽ വരും. ഹൈന്ദവ വിശ്വാസ പ്രകാരം തുളസി ചെടി വളരെ പവിത്രമായ ചെടിയാണ്. ലക്ഷ്മി ദേവി ഈ ചെടിയിൽ കുടികൊള്ളുന്നു എന്നാണ് വിശ്വാസം. അത് കൊണ്ട് തന്നെ വളരെ ശുദ്ധിയോടെ വേണം തുളസി നടാൻ.
നിങ്ങൾ സാമ്പത്തികമായി പ്രശ്നങ്ങൾ നേരിടുകയോ വീട്ടിൽ കലഹം ഉണ്ടാവുകയോ ചെയ്യുകയാണെങ്കിൽ തുളസിയുടെ ഉണങ്ങിയ വേര് വീടിന്റെ പ്രധാന കവാടത്തിൽ കെട്ടുക. ഇങ്ങനെ ചെയ്യുന്നത് വീട്ടിൽ സമാധാനവും പുരോഗതിയും കൊണ്ടുവരും. വാസ്തു ശാസ്ത്രത്തിൽ വീടിന്റെ പ്രധാന കവാടത്തിന് ഏറെ പ്രാധാന്യമുണ്ട്.
വാസ്തു പ്രകരാമുള്ള കാര്യങ്ങൾ പാലിച്ചാൽ അതിന്റെ ഗുണം നിങ്ങൾക്ക് ലഭിക്കുക തന്നെ ചെയ്യും.
തുളസി വീടുകളിൽ കാണാറുണ്ടെങ്കിലും ശരിയായ ദിശയിൽ അല്ല നട്ടുപിടിപ്പിക്കുന്നത്. ദിശ തെറ്റുമ്പോൾ ഫലം ലഭിക്കണമെന്നില്ല. കൃത്യമായ സ്ഥാനത്ത് ആണ് തുളസി നടന്നതെങ്കിൽ നിങ്ങൾക്ക് നേട്ടം ഉണ്ടാവും.
പണവും സമ്പത്തും നിങ്ങളുടെ വീട്ടിലേക്ക് എത്തും. ജീവിതത്തിൽ സമാധാനവും ആനന്ദവും ഉണ്ടാകും. നെഗറ്റീവ് എനർജി ഇല്ലാവുകയും ചെയ്യും. വീടിന്റെ കവാടത്തിന് സമീപത്തായി തന്നെ തുളസി നടാൻ ശ്രദ്ധിക്കുക. അത് പോലെ തുളസി നടുമ്പോൾ ശുചിത്വം പാലിക്കണം.












Click it and Unblock the Notifications