രാത്രിയില്‍ നഖവും മുടിയും വെട്ടരുതെന്ന് പറയുന്നത് ഇക്കാരണത്താല്‍; അനുസരിച്ചില്ലെങ്കില്‍ ദോഷം!!
പുരാതന കാലം മുതല്‍ മനുഷ്യര്‍ പിന്തുടര്‍ന്ന് പോരുന്ന ഒന്നാണ് വാസ്തു ശാസ്ത്രം. ജ്യോതിഷം പോലെ തന്നെ ഹൈന്ദവ വിശ്വാസത്തില്‍ വളരെ അധികം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് വാസ്തു ശാസ്ത്രവും. വീട്, കിണര്‍ നിര്‍മാണ വേളകളില്‍ പലരും വാസ്തു പരിശോധിക്കാറുണ്ട്. വാസ്തു ദോഷം ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ഇത്. എന്നാല്‍ ഇത് കൊണ്ട് മാത്രം വാസ്തു ദോഷം മാറില്ല.
നമ്മള്‍ ദിനംപ്രതി ചെയ്യുന്ന പലകാര്യങ്ങളും വാസ്തു ദോഷത്തിന് കാരണമാകും. വീട്ടില്‍ ഐശ്വര്യം നിലനില്‍ക്കാന്‍ ഈ കാര്യങ്ങള്‍ പിന്തുടരുന്നതാണ് നല്ലത്. പൊതുവെ നമ്മുടെ വീടുകളിലെ പഴമക്കാര്‍ രാത്രിയില്‍ നഖം വെട്ടുന്നതിനേയും മുടി മുറിക്കുന്നതിനേയും എതിര്‍ക്കാറുണ്ട്. പലര്‍ക്കും ഇതിന് കാരണമറിയില്ല. എന്നാല്‍ വാസ്തു ശാസ്ത്രത്തില്‍ ഇത് സംബന്ധിച്ച് കൃത്യമായ നിര്‍ദേശമുണ്ട്. അവ എന്തൊക്കെയാണ് എന്ന് നോക്കാം.

സൂര്യാസ്തമയത്തിനു ശേഷം മുടിയും നഖവും വെട്ടുന്നത് പലര്‍ക്കും ഒരു ശീലമായിരിക്കാം. എന്നാല്‍ ഇക്കാര്യത്തില്‍ വാസ്തു ശാസ്ത്രം നിര്‍ദ്ദേശിക്കുന്നത് മറ്റൊന്നാണ്. മുടി ശനി ഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. കത്രിക, ബ്ലേഡ് തുടങ്ങിയ ഉപകരണങ്ങള്‍ ചൊവ്വ ഗ്രഹത്തെയാണ് പ്രതീകപ്പെടുത്തുന്നത്. ഈ രണ്ട് ഊര്‍ജങ്ങളും അനുചിതമായ സമയങ്ങളില്‍ കൂടിച്ചേര്‍ന്നാല്‍ അസ്വസ്ഥതകളിലേക്ക് നയിച്ചേക്കാം.
ഇത് നിങ്ങളുടെ വീട്ടില്‍ അശുഭകരമായ അന്തരീക്ഷം സൃഷ്ടിക്കും എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറയുന്നത്. സാമ്പത്തികമായി വലിയ തകര്‍ച്ചയെ അഭിമുഖീകരിക്കുന്നതിലേക്ക് പോലും ഇത് നയിക്കും എന്നാണ് വിശ്വാസം. സമ്പത്തിന്റെ ദേവതയായ ലക്ഷ്മി ദേവി സൂര്യാസ്തമയത്തിന് ശേഷം വീടുകള്‍ സന്ദര്‍ശിക്കാറുണ്ടെന്ന് എന്നാണ് പറയപ്പെടുന്നത്. ഈ സമയത്ത് മുടി മുറിക്കുക, നഖം വെട്ടുക തുടങ്ങിയ പ്രവൃത്തികള്‍ ചെയ്യുന്നത് ദേവീകോപത്തിന് കാരണമാകും.
ദേവികോപത്തിന് പാത്രമായാല്‍ നിങ്ങളുടെ സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കും എന്നാണ് വിശ്വാസം. സമ്പത്തിന്റേയും ഐശ്വര്യത്തിന്റേയും ദേവതയായ ലക്ഷ്മി ദേവി പിണങ്ങിയാല്‍ ദാരിദ്ര്യം ഉറപ്പാണ്. അതോടൊപ്പം കിടക്കയില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതും ദോഷകരമാണ്. വാസ്തു ശാസ്ത്രമനുസരിച്ച്, കിടക്കയില്‍ ഭക്ഷണം കഴിക്കുന്നത് വീട്ടിലെ അംഗങ്ങള്‍ക്കിടയിലെ ഐക്യത്തെ വിപരീതമായി ബാധിക്കും.
കഴിയുന്നതും എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കണം എന്നാണ് വാസ്തു ശാസ്ത്രത്തില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. ഇത് വീട്ടുകാര്‍ക്കിടയിലെ മാനസിക പൊരുത്തം കൂട്ടാന്‍ സഹായിക്കും. കിടക്കയിലിരുന്ന് ഭക്ഷണം കഴിക്കുന്നത് വഴി മനസില്‍ സ്വാര്‍ത്ഥതയും വിദ്വേഷവും നിറയും എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറയുന്നത്.












Click it and Unblock the Notifications