വാച്ചും പേഴ്സും സമ്മാനമായി കൊടുക്കാറുണ്ടോ...? എങ്കില്‍ നിങ്ങള്‍ക്ക് സംഭവിക്കാന്‍ പോകുന്നത്..!!
സമ്മാനങ്ങള്‍ ഏതൊരാള്‍ക്കും വിലപ്പെട്ടതും സന്തോഷം പകരുന്നതുമാണ്. നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും കൊടുക്കുന്നതിലും സ്വീകരിക്കുന്നതിലും ഉള്ള സന്തോഷം പങ്കിടാന്‍ പ്രാപ്തരാക്കുന്ന ഒന്നാണ് സമ്മാനം എന്ന് ആര്‍ക്കും സംശയമുണ്ടായിരിക്കില്ല. ഒരു വ്യക്തി നിങ്ങളെ ആത്മാര്‍ത്ഥമായി ശ്രദ്ധിക്കുന്നുണ്ടെന്നോ നിങ്ങളെ കുറിച്ച് ബോധവാനാണെന്നോ ഉള്ള ധാരണ നല്കുന്ന ഒന്നാണ് സമ്മാനങ്ങള്‍.
എന്നാല്‍ ചില സമ്മാനങ്ങള്‍ വാസ്തു ശാസ്ത്രത്തിന്റെ നിയമത്തിന് വിരുദ്ധമാണെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. വാസ്തു പ്രകാരം ചില സമ്മാനങ്ങള്‍ നിഷിദ്ധമാണ്. ഇത്തരം സമ്മാനങ്ങള്‍ വാങ്ങുന്ന ആളേക്കാള്‍ കൊടുക്കുന്ന ആള്‍ക്കായിരിക്കും ദോഷകരമാകുന്നത്. വാസ്തു ശാസ്ത്രപ്രകാരം നിഷിദ്ധമായ സമ്മാനങ്ങള്‍ ഏതൊക്കെയാണ് എന്ന് നമുക്ക് നോക്കാം.

മൂര്‍ച്ചയുള്ള വസ്തുക്കള്‍
കത്തി പോലെയുള്ള മൂര്‍ച്ചയുള്ള വസ്തുക്കളൊന്നും സമ്മാനമായി നല്‍കരുത്. വാസ്തു ശാസ്ത്ര പ്രകാരം ഇത് കൊടുക്കുന്നവര്‍ക്കും സ്വീകരിക്കുന്നവര്‍ക്കും ഒരുപോലെ ദോഷം ചെയ്യും. കത്തികളും കത്രികകളും മറ്റ് കൂര്‍ത്ത വസ്തുക്കളും ഭാഗ്യം കൊണ്ടുവരുമെന്ന് ചിലര്‍ കരുതപ്പെടുന്നു. എന്നാല്‍ വാസ്തു ശാസ്ത്രപ്രകാരം മൂര്‍ച്ചയുള്ള വസ്തുക്കള്‍ സമ്മാനമായി നല്‍കുന്നത് നെഗറ്റീവ് എനര്‍ജിയെ ആകര്‍ഷിക്കും.
വാച്ച്
മിക്ക വ്യക്തികളും പലപ്പോഴും വാച്ചുകള്‍ സമ്മാനമായി നല്കുന്നു. എന്നാല്‍ ഒരു വാച്ച് സമ്മാനിക്കുന്നത് ആയുര്‍ദൈര്‍ഘ്യം കുറയ്ക്കുന്നു എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറയുന്നത്. ഇത്തരം സമ്മാനങ്ങള്‍ നല്‍കുന്നത് ദാതാവും സ്വീകര്‍ത്താവും തമ്മിലുള്ള സൗഹൃദത്തെ അപകടത്തിലാക്കുകയും ഇരു കക്ഷികള്‍ക്കും നിര്‍ഭാഗ്യവും വരുത്തുകയും ചെയ്യും. പ്രായമായ ഒരാള്‍ക്ക് വാച്ചുകളോ ക്ലോക്കുകളോ സമ്മാനമായി നല്‍കരുത്. കാരണം അത് സമയം കടന്നുപോകുന്നതിനെ പ്രതീകപ്പെടുത്തുന്നു.
വാലറ്റ്
വാലറ്റുകളോ ബാഗുകളോ ആര്‍ക്കും സമ്മാനിക്കരുത്. പണം സൂക്ഷിക്കുന്നവ ആയതിനാല്‍ തന്നെ ഇത്തരം വസ്തുക്കള്‍ നല്‍കുന്നത് വഴി നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് നിങ്ങളുടെ സ്വന്തം പോസിറ്റീവ് സാമ്പത്തിക ഊര്‍ജ്ജമാണ് കൈമാറുന്നത്. ഇത് നിങ്ങളെ സാമ്പത്തികമായി തകര്‍ക്കാന്‍ ഇടയാക്കും എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. പ്രിയപ്പെട്ടവര്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ച് ഒരു ഫിക്ഷനോ സാഹസിക പുസ്തകമോ നല്‍കാം.
ജലം കൊണ്ടുള്ള അലങ്കാര വസ്തുക്കള്‍
അക്വേറിയങ്ങള്‍ പലപ്പോഴും നമ്മള് പലര്‍ക്കും സമ്മാനമായി നല്‍കാറുണ്ട്. മനോഹരമായ വെള്ളച്ചാട്ടത്തിന്റെ അരുവികളുടേയും പെയ്ന്റിംഗുകളും നമ്മള് സമ്മാനിക്കാറുണ്ട്. എന്നാല്‍ ഇത് ഒരിക്കലും ഒരു സമ്മാനമായി കണക്കാക്കരുത്. ഇവ മറ്റുള്ളവര്‍ക്ക് നല്‍കുന്നതിലൂടെ നിങ്ങളുടെ കര്‍മ്മവും ഐശ്വര്യവും നിങ്ങള്‍ കൈമാറുന്നു എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്.
ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍
ജോലിക്ക് ഉപയോഗിക്കുന്ന സ്റ്റേഷനറികള്‍ പോലുള്ള വസ്തുക്കള്‍ നല്‍കുന്നത് മോശമായ ആശയമാണ്. ഈ ഇനങ്ങള്‍ അഭിവൃദ്ധി പകരില്ല. പകരം ഒരാളുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ നാശം സൃഷ്ടിച്ചേക്കാം. സ്വീകര്‍ത്താവിന് അവര്‍ ജോലി ചെയ്യുന്ന കമ്പനി പരിഗണിക്കാതെ അവരുടെ തൊഴിലുമായി ബന്ധപ്പെട്ട ഒന്നും നിങ്ങള്‍ ഒരിക്കലും നല്‍കരുത് എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications