Get Updates
Get notified of breaking news, exclusive insights, and must-see stories!

അടുക്കളയിൽ അരി ഒരിക്കലും ഈ ദിശയിൽ വെയ്ക്കരുത്, ഭാഗ്യക്കേട് മാറില്ല; അറിയാം 10 വാസ്തു ടിപ്പുകള്‍..

അടുക്കളയിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് അഗ്നി. അഗ്നിയുടെ സ്ഥാനവും അതുകൊണ്ട് വളരെ പ്രധാനപ്പെട്ടതാണ്. അടുക്കളയുടെ സ്ഥാനം തെക്ക് കിഴക്ക് ആവുന്നതാണ് നല്ലത്. അഥവാ നിങ്ങളുടെ അടുക്കള തെക്ക് കിഴക്ക് ഭാഗത്തേക്ക് അഭിമുഖീകരിക്കുന്നില്ലെങ്കിൽ വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് ആയാലും കുഴപ്പമില്ല.

അടുക്കളയിൽ ഒരുപാട് സാധനങ്ങൾ ഉണ്ടാവും. ഇതൊക്കെ സൂക്ഷിക്കാൻ തട്ടുകളും ഉണ്ടാവും. ഈ തട്ടുകൾ തെക്ക് വശത്തേക്കായോ പടിഞ്ഞാറ് വശത്തായോ വെയ്ക്കാവുന്നതാണ്. അത് പോലെ ധാന്യങ്ങൾ വടക്ക് ഭാഗത്തേക്ക് കിഴക്ക് ഭാഗത്തേക്ക് വെയ്ക്കാതെ സൂക്ഷിക്കുക..

vastu

വാസ്തു പ്രകാരം നിങ്ങളുടെ അടുക്കളയിലേക്ക് ഉള്ള വാതിൽ കിഴക്ക്, വടക്ക്, പടിഞ്ഞാറ് ഭാഗത്തേക്ക് ആയിരക്കണം. ഈ ഭാഗങ്ങളിലേക്ക് ആണോ അടുക്കളയുടെ വാതിലെന്ന് ഉറപ്പാക്കുക. നിങ്ങളുടെ അടുക്കളയ്ക്ക് ഒരു കാരണവശാലും കറുത്ത നിറം നൽകരുത്.

പകരം ശോഭയുള്ള നിറങ്ങൾ നൽകാം. പച്ച, ഓറഞ്ച്, ചുവപ്പ് എന്നീ നിറങ്ങൾ നൽകാവുന്നതാണ്. ഇത് വാസ്തുപ്രകാരം മത്രമല്ല അടുക്കളയ്ക്ക് ഗുണം ചെയ്യുക, മനോഹരമാക്കുകയും ട്രെന്റി ആക്കുകയും ചെയ്യുന്നു.

സിങ്കും പൈപ്പും ഒഴുകുന്ന വെള്ളത്തെയാണ് സൂചിപ്പിക്കുന്നത്. വാസ്തുപ്രകാരം സിങ്ക് സ്ഥാപിക്കാൻ പറ്റിയ ദിശ വടക്ക് കിഴക്കാണ്. അത് പോലെ സിങ്ക് ഒരിക്കലും സ്റ്റൗവിന് അടുത്ത് ആകരുത്.

ജലവും അ​ഗ്നിയും വിപരീത ഘടകമാണ്. ഇത് പരസ്പരം ചേരില്ല. അടുക്കളയിൽ ഫ്രിഡ്ജ് വെയ്ക്കുമ്പോൾ തെക്ക് പടിഞ്ഞാർ ഭാഗത്തേക്കായി വെയ്ക്കാം. വശങ്ങളിൽ ചേർത്ത് വെക്കാതിരിക്കുന്നതാണ് നല്ലത്. ഒരടി മുന്നോട്ട് വെയ്ക്കാം. അത് പോലെ വടക്ക് കിഴക്ക് ഭാഗത്തേക്ക് ഒരിക്കലും വെയ്ക്കരുത്.

അടുക്കളിയിൽ മൈക്രോ വേവ്‌സ് ഓവൻ ഉണ്ടാകും, ഗ്രൈന്റർ ഉണ്ടാവും, ഹീറ്റേഴ്‌സ് ഉണ്ടാവും അതുപോലെ മിക്‌സി ഉണ്ടാവും. ഇതൊക്കെ എവിടെയാണ് നിങ്ങൾ വെച്ചിരിക്കുന്നത്. തെക്ക് കിഴക്ക് ഭാഗത്തായി വേണം ഇവ വെയ്ക്കാൻ . അത് പോലെ വടക്ക് കിഴക്ക് ഭാഗത്ത് ഒരു കാരണവാശാലും ഇത് വെയ്ക്കാൻ പാടില്ല.

സ്റ്റൗ എപ്പോഴും തെക്ക് കിഴക്ക് ഭാഗത്തേക്കാണ് വെയ്‌ക്കേണ്ടത്. സ്റ്റൗ ഉപയോഗിക്കുന്ന വ്യക്തി നോക്കേണ്ടത് കിഴക്ക് ഭാഗത്തേക്കായിരിക്കണം. അടുക്കള എപ്പോഴും വീടിന്റെ കിഴക്ക് ഭാഗത്ത് വേണം പണിയാൻ. ഈ ഭാഗത്താണ് അഗ്നിയുടെ ദിശ. അതുകൊണ്ട് കഴിയുമെങ്കിൽ നിങ്ങൾ ഈ ഭാഗത്ത് തന്നെ അടുക്കള നിർമ്മിക്കുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+