വീട്ടിലെത്തിയ അതിഥികളുടെ എണ്ണം മറക്കരുത്; സമാധാനത്തിനും ഐശ്വര്യത്തിന് ചെയ്യേണ്ട 8 വാസ്തു ടിപ്പുകൾ
നമ്മുടെ ജീവിതത്തിൽ വാസ്തു വഹിക്കുന്ന പങ്ക് ചെറുതല്ലെന്ന് അറിയാമല്ലോ. എല്ലാവരുടേയും ആഗ്രഹമാണ് ഒരു വീട്. സന്തോഷവും ഐശ്വര്യവും സമാധാനവും നിറഞ്ഞ വീട്ടിൽ താമസിക്കണമെങ്കിൽ വാസ്തു നോക്കിയേ മതിയാവൂ. വീട് പണിയുമ്പോൾ മാത്രമല്ല, വീട്ടിൽ ഓരോ സാധനങ്ങൾ വാങ്ങുമ്പോഴും മുറികളിലുമൊക്കെ വാസ്തു നോക്കേണ്ടതുണ്ട്. കാരണം വാസ്തു മാറിയാൽ അത് നമ്മുടെ ജീവിതത്തെ തന്നെ ബാധിക്കും.
എന്തൊക്കെയുണ്ടായിട്ടും വീട്ടിൽ എന്നും സമാധാനം ലഭിക്കാത്ത അവസ്ഥ ഉണ്ടാവാറുണ്ടോ? എന്നും തർക്കവും വഴക്കുമൊക്കെ. പങ്കാളികൾ തമ്മിൽ കാണുമ്പോൾ പോലും ഒരു കാരണവുമില്ലെങ്കിലും ദേഷ്യം തോന്നാറുണ്ടോ. എന്നാൽ വാസ്തുവിൽ നിങ്ങൾ അറിയാതെ വരുന്ന തെറ്റുകൾ ആവാം ഇതിനുള്ള കാരണം. നിങ്ങളുടെ വീട്ടിലേക്ക് സമാധാനവും ഐശ്വര്യവും വരാൻ ഈ വാസ്തു ടിപ്പുകൾ പിന്തുടർന്നു നോക്കൂ

വീട്ടിലെ കുടുംബാംഗങ്ങൾ തമ്മിൽ എന്നും പ്രശ്നമാണെങ്കിൽ നിങ്ങൾ ചെയ്യേണ്ട പ്രധാന കാര്യം ഒരു വെള്ള ചന്ദന മരത്തിന്റെ പ്രതിമ സ്ഥാപിക്കുക എന്നതാണ് ( ഏത് പ്രതിമയും ആകാം, കരയുന്ന പെൺകുട്ടി, യുദ്ധം, കുറ്റകൃത്യം എന്നിങ്ങൻെ നെഗറ്റീവ് ഉണ്ടാക്കുന്ന പ്രതിമ ആകരുത്,). ഇത് വഴക്ക് ഇല്ലാതാക്കാൻ സഹായിക്കുകയും തമ്മിൽ ഐക്യം ഉണ്ടാക്കുകയും ചെയ്യും, പരസ്പരം വിശ്വാസം ഉണ്ടാവുകയും ചെയ്യും.
കുടുംബത്തിലെ പുരുഷ അംഗങ്ങൾക്കിടയിൽ തർക്കങ്ങളുണ്ടെങ്കിൽ നിങ്ങൾ കദംബ മരത്തിന്റെ (നിയോലമാർക്കിയ കാഡംബ) ഒരു ചെറിയ ശാഖ വീട്ടിൽ സൂക്ഷിക്കണം. ഇത് വീട്ടിൽ ശാന്തതയും സമാധാനവും കൊണ്ടുവരും.
കുടംബത്തിലെ സ്ത്രീകൾക്കിടയിൽ പ്രശ്നമുണ്ടെങ്കിൽ ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങൾ ഒരേ സമയത്തോ ഓരേ അവസരത്തിലോ ധരിക്കുന്നില്ലെന്ന് ഉറപ്പാക്കണം. തർക്കവും പ്രശ്നങ്ങളും ഇല്ലാതാവും.
നിങ്ങളുടെ വീട്ടിൽ സ്ത്രീകളുടേ പേരിൽ വഴക്ക് ഉണ്ടാവുന്നുണ്ടെങ്കിൽ ശുക്ലപക്ഷ തിങ്കളാഴ്ച ആ സ്ത്രീക്ക് ചന്ദ്രക്കല വെള്ളി മോതിരം സമ്മാനിക്കുക. വലത് കയ്യിവെ മോതിര വിരലിൽ ധരിക്കുന്നുവെന്ന് ഉറപ്പാക്കുക.
കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാൻ ശ്രമിക്കുക; ഇത് കുടംബത്തിലെ അംഗങ്ങൾ തമ്മിൽ ഐക്യമുണ്ടാക്കുന്നു. കൂടാതെ, സാധ്യമെങ്കിൽ, നിങ്ങളുടെ വീടിന്റെ അടുക്കളയിൽ നിന്ന് ഭക്ഷണം കഴിക്കാൻ ശ്രമിക്കുക (അടുക്കള ആവശ്യത്തിന് വലുതാണെങ്കിൽ ) ഇത് രാഹുവിന്റെ ദോഷഫലങ്ങൾ കുറയ്ക്കും.
കുടുംബാംഗങ്ങൾക്കിടയിൽ പിരിമുറുക്കവും പരസ്പര അസ്വാരസ്യങ്ങളും ഉണ്ടെങ്കിൽ, ഒരു കാരണവശാലും കുടുംബത്തിലെ ആരും വ്യാഴാഴ്ച ഷേവ് ചെയ്യുകയും മുടിവെട്ടുകയും ചെയ്യരുത്.
ഓരോ മാസവും വീട്ടിൽ സന്ദർശനത്തിന് എത്തിയ അതിഥികളുടെ എണ്ണം കണക്കാക്കുക, ആ നമ്പറിലേക്ക് കുടുംബാംഗങ്ങളുടെ എണ്ണം ചേർക്കാം. ഉദാഹരണത്തിന്, 5 അതിഥികൾ നിങ്ങളുടെ വീട് സന്ദർശിക്കുകയും 4 കുടുംബാംഗങ്ങൾ ഉണ്ടെങ്കിൽ 9 മധുരമുള്ള റൊട്ടി ഉണ്ടാക്കി പ്രദേശത്ത് ഉള്ള മൃഗങ്ങൾക്ക് നൽകുക. ഇത് അസുഖം, ദൃഷ്ടിദോഷം, അധിക ചെലവ്, തർക്കം എന്നിവ ഒഴിവാക്കും.
ഓരോ പൗർണ്ണമി ദിനത്തിലും നിങ്ങളുടെ വീടുമുഴുവൻ വിശുദ്ധ ഗംഗാജലം തളിക്കുക.












Click it and Unblock the Notifications