ഈ സാധനങ്ങൾ വീട്ടിലുണ്ടോ? സമയം കളയേണ്ട ഉടൻ എടുത്തുകളയുക, ഇല്ലെങ്കിൽ കടത്തിൽ മുങ്ങിത്താഴും
സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതത്തിൽ വാസ്തുവിന് വലിയ പ്രാധാന്യം തന്നെ ഉണ്ട്. വാസ്തു അനുസരിച്ചാണ് നമ്മുടെ വീടും വീട്ടിലെ സാധനങ്ങളുമൊക്കെ എങ്കിൽ അതിന്റെ ഫലം ലഭിക്കുകയും ചെയ്യുന്നു.
വീട് വെയ്ക്കുമ്പോൾ വാസ്തു നോക്കി വെയ്ക്കുന്നവാരായിരിക്കും ഭൂരിഭാഗവും, കാരണം വീട് വെച്ചാൽ മാത്രം പോര, ആ വീട്ടിൽ മനസ്സമാധാനത്തോടെ ജീവിക്കുകയും വേണ്ടേ...

വീട് വെയ്ക്കുമ്പോൾ വാസ്തു ശ്രദ്ധിക്കുന്നത് പോലെ തന്നെ വീട്ടിലെ സാധനങ്ങൾ വാങ്ങുമ്പോഴും വീട്ടിൽ അവ വെയ്ക്കുമ്പോഴും സൂക്ഷിക്കണം. ചില വസ്തുക്കൾ വീട്ടിൽ സൂക്ഷിച്ചാൽ അത് നെഗറ്റീവ് എനർജി വീട്ടിൽ കൊണ്ടുവരും.
ഈ സാധനങ്ങൾ വീട്ടിൽ ഉണ്ടെങ്കിൽ നമുക്ക് ആ വീട്ടിൽ സമാധാനത്തോടെ താമസിക്കാൻ കഴിയില്ല.. സമ്പത്ത് നശിക്കുകയും ചെയ്യുന്നതാണ്.. എന്താണ് ആ സാധനം എന്ന് നോക്കിയാലോ...
പഴയ പേപ്പർ, രസീത്: ഭൂരിഭാഗവും പത്രം വരുത്തുന്നവരാകും, ഇങ്ങനെ വാങ്ങുന്ന പേപ്പർ വീട്ടിൽ സൂക്ഷിക്കുകയാണോ നിങ്ങൾ ചെയ്യാറുള്ളത്. എന്നാൽ ഒരുപാട് കാലം പേപ്പർ സൂക്ഷിച്ചു വയ്ക്കുന്നത് നല്ലതല്ല. പേപ്പർ മാത്രമല്ല വർഷങ്ങളോളം ഉപയോഗിക്കാതെ വെച്ച രസീതുകൾ ഉണ്ടെങ്കിലും നിങ്ങൾക്ക് നെഗറ്റീവ് എനർജി ആയിരിക്കും തോന്നുക. വീട്ടിൽ മാലിന്യം സൂക്ഷിക്കരുത്...
ഉണങ്ങിയ ചെടി: വീടിന്റെ ഭംഗി കൂട്ടാൻ പലരും വീട്ടിൽ ഇൻഡോർ ചെടികൾ വെയ്ക്കാറുണ്ട്. ഇങ്ങനെ ചെടി വളർത്തുമ്പോൾ നിങ്ങൾ ആദ്യം ശ്രദ്ധിക്കേണ്ടത് അവ വാടിപ്പോകാതെ സൂക്ഷിക്കണം എന്നത് തന്നെ. കാരണം ചെടികൾ ഉണങ്ങപ്പോയാൽ വീട്ടിൽ നെഗറ്റിവ് എൻജി ഉണ്ടാകും. ഇത് പല പ്രശ്നങ്ങൾക്കും കാരണമാകും.
വീട് വൃത്തിയായി സൂക്ഷിക്കുക: വീട് വൃത്തി ഉണ്ടെങ്കിൽ മാത്രമേ ആ വീട്ടിൽ ലക്ഷ്മി ദേവി വരുള്ളൂ. വീട് വൃത്തിയായി സൂക്ഷിച്ചാൽ മാത്രമേ സമ്പത്ത് ഉണ്ടാവുകയുള്ളൂ. ദിവസേന മാലിന്യം നീക്കം ചെയ്യണം. തുടയ്ക്കണം. മാലിന്യം കൂടിയാൽ അത് നിങ്ങളുടെ സമ്പത്തിനെ ബാധിക്കും.
പൊടിപിടിച്ച ജനാല: വീടിന്റെ ജനാല ഒരിക്കലും പൊടിപിടിച്ച് കിടക്കാൻ അനുവദിക്കരുത്. വാതിലും ജനലും തുറന്നിടണം. വാതിലുകളും ജനലുകളും പൊടിപിടിച്ച് കിടന്നാൽ നെഗറ്റീവ് എനർജിയുണ്ടാവും. വാതിലും ജനലും വൃത്തിയായി സൂക്ഷിച്ചാൽ നിങ്ങൾക്ക് പല വഴി പണം ലഭിക്കും.
പൊട്ടിയ പൈപ്പ് : നിങ്ങളുടെ വീട്ടിലെ പൈപ്പ് പൊട്ടിയതാണോ? ഉടൻ നന്നാക്കിക്കോളൂ. കാരണം വാസ്തു പ്രകാരം വെള്ളം പാഴാക്കുന്നത് നിങ്ങൾക്ക് പണവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ ഉണ്ടാക്കും.












Click it and Unblock the Notifications