നിങ്ങൾ എങ്ങനെയാണ് ചൂൽ വെയ്ക്കാറുള്ളത്? സ്ഥാനം തെറ്റിയാൽ ലക്ഷ്മി ദേവി കടാക്ഷിക്കില്ല; ദാരിദ്ര്യം ഉറപ്പ്
ഒരു വീടിനെ സംബന്ധിച്ച് വാസ്തു വളരേയേറെ പ്രധാനപ്പെട്ട കാര്യമാണ്. വീട് വെയ്ക്കുമ്പോൾ മാത്രമല്ല വാസ്തു നോക്കേണ്ടത്. വീട്ടിൽ സൂക്ഷിക്കുന്ന സാധനങ്ങൾക്കും അവ സൂക്ഷിക്കുന്ന സ്ഥാനങ്ങൾക്കും പോലും വാസ്തു ബാധകമാണ്. വാസ്തു ദോഷം പല പ്രശ്‌നങ്ങൾക്കും കാരണമാകും. സാമ്പത്തിക പ്രശ്‌നങ്ങൾക്കും ആരോഗ്യപ്രശ്‌നങ്ങൾക്കും ബന്ധങ്ങളിൽ ഉണ്ടാവുന്ന പ്രശ്‌നങ്ങൾക്കുമൊക്കെ വാസ്തു ദോഷം കാരണമാകും.
ഇനി പറയാൻ പോകുന്ന വീടുകളിൽ സാധാരണയായി നമ്മൾ ഉപയോഗിക്കുന്ന ചൂലിനെ കുറിച്ചാണ്. വാസ്തുവിൽ ഈ ചൂലിന് നിസ്സാര സ്ഥാനമല്ല ഉള്ളത്. നിങ്ങൾ ചൂല് വെയ്ക്കുന്ന സ്ഥാനം പോലും നിങ്ങളുടെ വീടിന്റെ ശാന്തമായ അന്തരീക്ഷത്തിനെ ബാധിക്കും. ചൂൽ നിങ്ങൾ സൂക്ഷിക്കുന്നതിൽ വരുത്തുന്ന ചെറിയ പിഴവ് പോലും ഒരു വ്യക്തിയുടെ ഭാഗ്യം, ആരോഗ്യം, കുടുംബ ബന്ധങ്ങൾ മുതലായവയെ ബാധിക്കും.

വീട്ടിൽ എവിടെയാണ് നിങ്ങൾ ചൂൽ സൂക്ഷിക്കേണ്ടത് എന്നതിനെക്കുറിച്ച് ചില നിർദ്ദേശങ്ങൾ ആണ് ഇവിടെ പറയുന്നത്. ചൂൽ ശരിയായ ദിശയിൽ വെയ്ക്കുന്നതിലൂടെ നിങ്ങൾക്ക് വാസ്തുദോഷത്തിൽ നിന്ന് മുക്തി നേടാം. നല്ല ഊർജം ലഭിക്കുന്നതിന് വീട് അലങ്കോലപ്പെടാതെ സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. വൃത്തിയാക്കാൻ വേണ്ടി നമ്മൾ സ്‌ക്രബ്ബറുകളും മോപ്പുകളും ചൂലുമൊക്കെ നമ്മൾ വീട്ടിൽ സൂക്ഷിക്കുകയും ചെയ്യും.
വീട് വൃത്തിയായി സൂക്ഷിക്കുന്നത് വീടിനകത്ത് പോസിറ്റീവ് എനർജിയും സമാധാനവും സന്തോഷവും കൊണ്ടുവരുകയും ചെയ്യും, വീട് വൃത്തിയാക്കാൻ നമ്മൾ പ്രധാനമായും ഉപയോഗിക്കുന്നത് ചൂലാണ്. നിങ്ങൾക്ക് തോന്നുന്നിടത്ത് ചൂൽ വെയ്ക്കുന്നത് നല്ലതല്ല, അങ്ങനെ ചെയ്താൽ നിങ്ങളുടെ വീട്ടിലേക്ക് ലക്ഷ്മി ദേവി വരില്ല. അത് ദാരിദ്ര്യത്തിന് കാരണമാവുപകയും ചെയ്യുന്നു.
ചൂൽ ഒരിക്കലും മറ്റുള്ളവർ കാണുന്ന രീതിയിൽ വെയ്ക്കുന്നത് നല്ലതല്ല. തുറന്ന സ്ഥലങ്ങളിൽ ചൂൽ വെയ്ക്കുന്നത് ഭാഗ്യമായി കണക്കാക്കുന്നില്ല. ചൂൽ ഉയർത്തിപ്പിടിക്കുന്നതും ശുഭമല്ല. ഇത് ദാരിദ്ര്യത്തിന് കാരണമാകും. ചൂൽ നിലത്താണ് വെയ്‌ക്കേണ്ടത്. വാസ്തു ശാസ്ത്ര പ്രകാര ചൂൽ ഭാഗ്യമായാണ് കണക്കാക്കുന്നത്. ഐതിഹ്യം അനുസരിച്ച് വൈകുണ്ഠം എത്തിയപ്പോൾ ലക്ഷ്മി ദേവി ചൂൽ ഉപയോഗിച്ച് ശദ്ധീകരിച്ചു. നിങ്ങൾ വാസ്തു നിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് ചൂൽ വീട്ടിൽ വെയ്ക്കുന്നത് എങ്കിൽ നിങ്ങൾക്കുബം കുടുംബത്തിനും ഐശ്വര്യം വർദ്ധിക്കും.
അകത്താണെങ്കിൽ ചൂൽ തെക്ക് പടിഞ്ഞാറേ മൂലയിൽ വേണം ചൂൽ വെയ്‌ക്കേണ്ടത്. വീടിന്റെ ടെറസ്സിലോ മേൽക്കൂരയിലോ ചൂൽ വെയ്ക്കരുത്. ഇത് സാമ്പത്തിക നഷ്ടകത്തിന് കാരണമാകും. രാത്രിയിൽ ചൂൽ വീടിന് പുറത്ത്‌ല വെയ്ക്കുന്നതാണ് നല്ലത്. ദീപാവലി സമയത്ത് ചൂൽ വാങ്ങിക്കുന്നത് വളരെ നല്ലതാണ്.












Click it and Unblock the Notifications