Get Updates
Get notified of breaking news, exclusive insights, and must-see stories!

വീടിന്റെ ഈ ദിശയില്‍ ആര്യവേപ്പ് നടല്ലേ..!! വേഗം മാറ്റിയില്ലെങ്കില്‍ വന്‍ അപകടം

നൂറ്റാണ്ടുകളായി മനുഷ്യര്‍ക്ക് മരങ്ങളോടും ചെടികളോടും പ്രത്യേക ബന്ധമാണ് ഉള്ളത്. മരങ്ങളില്‍ നിന്നും ലഭിക്കുന്ന മരുന്നുകള്‍, പഴങ്ങള്‍, പൂക്കള്‍ എന്നിവ മനുഷ്യര്‍ക്ക് വളരെ ഉപയോഗപ്രദമാണ്. വാസ്തു ശാസ്ത്രത്തിലും മരങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്. വാസ്തു സംബന്ധിയായ നിരവധി ദോഷങ്ങള്‍ക്ക് പരിഹാരം കാണാന്‍ മരങ്ങള്‍ നടുന്നത് വഴി സാധിക്കും.

ഇത്തരത്തില്‍ നിരവധി ഗുണങ്ങളുള്ള ഒരു മരമാണ് ആര്യവേപ്പ്. ആര്യവേപ്പിന്റെ ഔഷധഗുണങ്ങളെ കുറിച്ച് എല്ലാവര്‍ക്കും അറിയാമല്ലോ. എന്നാല്‍ ആര്യവേപ്പില്‍ ഒരുപാട് വാസ്തു ഗുണങ്ങളും ഉണ്ടെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. വീടിന് ചുറ്റും ശരിയായ ദിശയില്‍ വേപ്പ് മരം നട്ടുപിടിപ്പിക്കുന്നത് വീട്ടുകാരുടെ ഐശ്വര്യം വര്‍ധിപ്പിക്കുമെന്നും പല ഗുണങ്ങളും നല്‍കുമെന്നും വിശ്വസിക്കപ്പെടുന്നു.

NEEM

എന്നാല്‍ ശരിയായ ദിശയില്‍ അല്ല വേപ്പ് മരം നട്ടതെങ്കില്‍ ഇത് വിപരീതഫലമായിരിക്കും സമ്മാനിക്കുക. ആര്യവേപ്പ് മരത്തിന്റെ പോസിറ്റീവ് എനര്‍ജി ആകര്‍ഷിക്കാനുള്ള കഴിവ് വാസ്തു ശാസ്ത്രത്തില്‍ എടുത്ത് പറഞ്ഞിട്ടുണ്ട്. വീടിന്റെ വടക്ക് പടിഞ്ഞാറ് മൂലയില്‍ ഒരു വേപ്പ് മരം നടണം എന്നാണ് വാസ്തു ശാസ്ത്രം നിര്‍ദേശിക്കുന്നത്. വേപ്പിന്റെ മറ്റ് വാസ്തുഗുണങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം.

ജ്യോതിഷത്തില്‍ വേപ്പ് ശനി, കേതു എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ രണ്ട് ഗ്രഹങ്ങളുടെയും അനുകൂലം ഫലം ലഭിക്കാന്‍ വീട്ടില്‍ ഒരു വേപ്പ് മരം നടേണ്ടത് അത്യാവശ്യമാണ്. വേപ്പില വെള്ളത്തിലിട്ട് കുളിക്കുന്നത് കേതുവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നീങ്ങാന്‍ സഹായിക്കും എന്നാണ് വിശ്വാസം. ജ്യോതിഷത്തിലും വേപ്പിന് വലിയ സ്ഥാനമാണ് ഉള്ളത്. ഹനുമാന്റെ അനുഗ്രഹം ലഭിക്കാന്‍ വേപ്പ് മരത്തെ പൂജിക്കണം.

ചൊവ്വാഴ്ച വൈകുന്നേരം വേപ്പിന് വെള്ളമൊഴിച്ച് കൊടുക്കണം. അതിന് ശേഷമാണ് നിലവിളക്ക് കൊളുത്തേണ്ടത്. കുറഞ്ഞത് 11 ചൊവ്വാഴ്ചകളിലെങ്കിലും ഇങ്ങനെ ചെയ്താല്‍ ഹനുമാന്റെ കടാക്ഷം ലഭിക്കും. ഇന്ത്യയിലെ പല സ്ഥലങ്ങളിലും വേപ്പ് മരം ദുര്‍ഗാദേവിയുടെ പ്രതിരൂപമായി കണക്കാക്കപ്പെടുന്നു. വേപ്പിലയുടെ പുക ദുഷ്ടന്മാരില്‍ നിന്നും ദുരാത്മാക്കളില്‍ നിന്നും സംരക്ഷിക്കും എന്നാണ് വിശ്വാസം.

വീടിന്റെ തെക്ക്, വടക്ക്, പടിഞ്ഞാറ് മൂലയില്‍ വേപ്പ് നടുന്നത് കുടുംബാംഗങ്ങളുടെ ആരോഗ്യത്തിന് നല്ലതാണ്. വീട് തെക്ക് ദര്‍ശനത്തിലാണെങ്കില്‍ വാതിലിന്റെ ഇരട്ടി അകലത്തില്‍ ഒരു വേപ്പിന്‍ തൈ നടുന്നത് ഈ ദിശയിലെ ദോഷങ്ങള്‍ അകറ്റും. വേപ്പിന്‍ തടികൊണ്ടുള്ള മാല ധരിക്കുന്ന വ്യക്തിക്ക് ശനിദോഷം ഉണ്ടാകില്ല. പ്രാണി, ചിലന്തി, കൊതുക് എന്നിവകൡ നിന്ന് മോചനം നേടാനും വേപ്പ് നടുന്നത് വഴി സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+