Vastu: എണ്ണ മുതൽ ഗ്യാസ് സിലണ്ടർ വരെ; അടുക്കളയിലും സ്റ്റോർറൂമിലും സാധനങ്ങൾ സൂക്ഷിക്കേണ്ട ദിശകൾ
വീടിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒന്നാണ് വാസ്തു. വീട് പണിയുമ്പോൾ മാത്രം വാസ്തുനോക്കിയാൽ പോര. അതിന് ശേഷവും വാസ്തുവിൽ ശ്രദ്ധിക്കേണ്ടതുണ്ട്. വീടിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട സ്ഥലമാണ് അടുക്കളയും സ്റ്റോർ റൂമും. അടുക്കളയിലും സ്റ്റോറൂമിലുമൊക്കെ നമ്മൾ പാചകം ചെയ്യാനുള്ള സാധനങ്ങൾ സൂക്ഷിച്ച് വെയ്ക്കാറുണ്ട്.
ഉപ്പ്, മുളക്, അരി, നെയ്യ്, എണ്ണം എന്നിങ്ങനെയുള്ള സാധനങ്ങളാെക്കെ അവയിൽ ഉൾപ്പെടും. എന്നാൽ ഇതൊക്കെ നമുക്ക് തോന്നുന്ന സ്ഥലത്ത് വെയ്ക്കരുത്, വാസ്തുപ്രകാരം സ്റ്റോർ റൂമിൽ സാധനങ്ങൾ വെയ്ക്കുമ്പോൾ വാസ്തു നോക്കേണ്ടതുണ്ട്. സ്റ്റോറുമിൽ സാധനങ്ങൾ വെയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം.

സ്റ്റോർ റൂമുകൾ കെട്ടിടത്തിന്റെ വടക്ക് - പടിഞ്ഞാറ് ഭാഗത്തായാണ് സ്ഥാപിക്കേണ്ടത്. കാരണം ധാന്യങ്ങളുടെ ക്ഷാമം ഇല്ലാതിരിക്കാൻ ഈ ദിശയാണ് നല്ലത്. ഈ മുറയിലെ വാതിൽ തെക്ക് - പടിഞ്ഞാറ് ഒഴികെ ഏത് ദിശയിലും നിർമ്മിക്കാം. രണ്ട് ഷട്ടറുകളാണ് വേണ്ടത്.
സ്റ്റോർ റൂമിന്റെ ഉയരം മറ്റ് മുറികളേക്കാൾ കൂടുതലായിരിക്കണം എന്ന് മറക്കരുത്. ഈ മുറയുടെ ജനൽ കഴിക്ക് അല്ലെങ്കിൽ പടിഞ്ഞാറ് വശങ്ങളിലാണ് വേണ്ടത്.
സ്റ്റോർ റൂമിൽ നൽകേണ്ടുന്ന നിറം മഞ്ഞ, വെള്ള, നീല എന്നിവയാവുന്നതാണ് നല്ലത്. സ്റ്റോർ റൂമിന്റെ കിഴക്ക് ഭിത്തിയിൽ മാഹാവിഷ്ണുവിന്റെ ചിത്രം വെയ്ക്കണം. അതേസമയം, , അതേസമയം ദൈനംദിന ഉപയോഗത്തിലുള്ള ധാന്യങ്ങൾ വടക്ക് - പടിഞ്ഞാറ് ദിശയിൽ സൂക്ഷിക്കേണം.
സ്റ്റോർ റൂമിൽ വെള്ളം ഉണ്ടെങ്കിൽ അത് കുടങ്ങളിലോ പാത്രങ്ങളിലോ സൂക്ഷിക്കണം. എണ്ണ, നെയ്യ്, ഗ്യാസ് സിലണ്ടർ മുതലായവ സ്റ്റോർ റൂമിന്റെ തെക്ക് കിഴക്ക് മൂലയിൽ സൂക്ഷിക്കണം. സ്റ്റോർ റൂമിൽ ഏതെങ്കിലും തരത്തിലുള്ള ശൂന്യമായ പാത്രങ്ങൾ ഉണ്ടെങ്കിൽ അത് ഒഴിവാക്കേണം.
സ്റ്റോർ റൂമിന്റെ അകത്ത് ഉറങ്ങരുത്. അത് നല്ലതല്ല. അടുക്കളയിലും സ്റ്റോർ റൂമിലും സാധനങ്ങൾ സൂക്ഷിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.












Click it and Unblock the Notifications