Get Updates
Get notified of breaking news, exclusive insights, and must-see stories!

പേഴ്‌സില്‍ പ്രിയപ്പെട്ടവരുടെ ചിത്രമുണ്ടോ..? വേഗം മാറ്റിക്കോ, ദരിദ്രനായി പോകും..!!

വാസ്തു ശാസ്ത്രത്തില്‍ സാമ്പത്തിക ഭദ്രതക്കായി നിരവധി കാര്യങ്ങള്‍ നിര്‍ദേശിക്കുന്നുണ്ട്. ഇതില്‍ പലതും വീടിലെ പല വസ്തുക്കളുടേയും സ്ഥാനവുമായി ബന്ധപ്പെട്ടുള്ളതാണ്. ഇത് പലപ്പോഴും പെട്ടെന്ന് നടപ്പാക്കാന്‍ പ്രയാസമായിരിക്കും. എന്നാല്‍ യാതൊരു ബുദ്ധിമുട്ടുമില്ലാതെ നിങ്ങളുടെ സാമ്പത്തിക പ്രതിസന്ധി മാറ്റാന്‍ സഹായിക്കുന്ന ചില നിര്‍ദേശങ്ങളും വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിട്ടുണ്ട്.

നിങ്ങള്‍ വലിയ തോതിലുള്ള സാമ്പത്തിക പ്രതിസന്ധിയും മറ്റ് ബുദ്ധിമുട്ടുകളും അനുഭവിക്കുന്നവരാണെങ്കില്‍ അതിനുള്ള ചില പരിഹാരങ്ങള്‍ വാസ്തുവിലുണ്ട്. വാസ്തു ശാസ്ത്രത്തില്‍ വിശ്വസിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കില്‍ ഇതിന്റെ ഗുണം അറിയാന്‍ കഴിയുമെന്നാണ് വാസ്തു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. പണം സൂക്ഷിക്കുന്ന പേഴ്‌സുമായി ബന്ധപ്പെട്ട വാസ്തു നിര്‍ദേശങ്ങള്‍ ആണ് ഏറ്റവും എളുപ്പത്തില്‍ എല്ലാവര്‍ക്കും പാലിക്കാന്‍ സാധിക്കുന്ന ഒന്ന്.

PURSE

എല്ലാവരും അവരുടെ പക്കല്‍ ഒരു പേഴ്‌സും വാലറ്റും സൂക്ഷിക്കാറുണ്ട്. എന്നാല്‍ പണത്തിനുപുറമെ മറ്റു വസ്തുക്കളും വാലറ്റിലും പേഴ്‌സിലും സൂക്ഷിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇത് വാസ്തുപ്രകാരം എത്രത്തോളം നിങ്ങളെ സഹായിക്കും എന്നതാണ് പ്രധാനം. കാരണം എല്ലാ വസ്തുക്കളും ഗുണപരവും ദോഷകരവുമായ ഊര്‍ജം പ്രവഹിക്കുന്നുണ്ട് എന്നാണ് വാസ്തുവില്‍ പറഞ്ഞിരിക്കുന്നത്.

ദോഷകരമായ ഊര്‍ജം പ്രദാനം ചെയ്യുന്ന വസ്തുക്കള്‍ പേഴ്‌സില്‍ സൂക്ഷിച്ചാല്‍ നിങ്ങളുടെ ധനാഗമനത്തെ മോശമായി ബാധിക്കും എന്നാണ് വാസ്തു ശാസ്ത്രം വിവക്ഷിച്ചിരിക്കുന്നത്. നിങ്ങള്‍ അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്ക് ഇത് കാരണമായേക്കാം. ഇത് പ്രകാരം ഏതൊക്കെ സാധനങ്ങളാണ് നമ്മുടെ പേഴ്‌സില്‍ സൂക്ഷിക്കാന്‍ പാടില്ലാത്തത് എന്ന് നോക്കാം.

മുതിര്‍ന്നവരുടെ ചിത്രം: പേഴ്‌സില്‍ നമ്മുടെ പ്രിയപ്പെട്ടവരുടെ ചിത്രം സൂക്ഷിക്കുന്ന ശീലം പലര്‍ക്കുമുണ്ടാകും. എന്നാല്‍ ഒരു കാരണവശാലും നമ്മുടെ പൂര്‍വികരുടെ ചിത്രം പേഴ്‌സില്‍ സൂക്ഷിക്കാന്‍ പാടില്ല എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. പേഴ്‌സില്‍ പൂര്‍വ്വികരുടെ ചിത്രം സൂക്ഷിക്കുന്നത് ശുഭകരമല്ല. ഇക്കാരണത്താല്‍, നിങ്ങള്‍ക്ക് പണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം.

താക്കോല്‍: വീടിന്റേയും വാഹനത്തിന്റേയും താക്കോല്‍ പേഴ്‌സിലും വാലറ്റിലും സൂക്ഷിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇങ്ങനെ ചെയ്യുന്നതിനേയും വാസ്തു ശാസ്ത്രം എതിര്‍ക്കുന്നു. താക്കോല്‍ പേഴ്‌സില്‍ സൂക്ഷിക്കുന്നത് നിങ്ങളുടെ ധനാഗമനത്തെ ദോഷകരമായി ബാധിക്കും എന്നാണ് വാസ്തു ശാസ്ത്രത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. അതിനാല്‍ താക്കോല്‍ പേഴ്‌സിലോ വാലറ്റിലോ സൂക്ഷിക്കാന്‍ പാടില്ല എന്നാണ് വാസ്തു വിദഗ്ധര്‍ പറയുന്നത്.

ദൈവങ്ങളുടെ ചിത്രം: പേഴ്‌സില്‍ ദൈവത്തിന്റെ ചിത്രം ഒരിക്കലും സൂക്ഷിക്കരുത് എന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്. കാരണം നമ്മള്‍ പേഴ്‌സ് പലപ്പോഴും എവിടെയെങ്കിലും വെക്കാറുണ്ട്. മാത്രമല്ല ശുദ്ധിയില്ലാത്ത കൈകൊണ്ട് അതില്‍ തൊടുകയും ചെയ്യും. അങ്ങനെ ചെയ്യുന്നതിലൂടെ ദേവതകളെ അപമാനിക്കുകയാണ്. ഇത് വഴി ദൈവകോപം ഉണ്ടാകും എന്നാണ് വിശ്വാസം.

പഴകിയ പേഴ്‌സ്: നിങ്ങള്‍ സ്ഥിരമായി കൊണ്ടുനടക്കുന്ന പേഴ്‌സ് കീറിയതോ പഴകിയതോ അല്ലെന്ന് ഉറപ്പാക്കുക. ഇത് നിങ്ങളുടെ ജീവിതത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായേക്കാം. കൂടാതെ, ഒരു തരത്തിലുള്ള ബില്ലുകളും പലിശ അടയ്ക്കുന്ന രേഖകളും പേഴ്സില്‍ സൂക്ഷിക്കരുത്. ഇങ്ങനെ ചെയ്യുന്നതിലൂടെ പണത്തിന് വലിയ നഷ്ടം സംഭവിക്കുന്നു എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്.

കീറിയ നോട്ട്: കീറിപ്പറിഞ്ഞ നോട്ട് നിങ്ങളുടെ പേഴ്‌സില്‍ സൂക്ഷിക്കുന്നത് ദോഷകരമാണ്. വാസ്തു പ്രകാരം അങ്ങനെ ചെയ്യുന്നത് സാമ്പത്തിക ഭാഗ്യത്തിന് ശുഭകരമല്ല. ഇതുമൂലം ലക്ഷ്മി ദേവിയുടെ കോപത്തിന് പാത്രമാകേണ്ടി വരും. ഇങ്ങനെ ചെയ്യുന്നതിലൂടെ വീട്ടിലുള്ളവരുടെ സമ്പത്തിലും കുറവ് വരും. അതിനാല്‍ കീറിയ നോട്ട് പേഴ്‌സിലോ വാലറ്റിലോ സൂക്ഷിക്കാന്‍ പാടില്ല എന്നാണ് വാസ്തു വിദഗ്ധര്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+