Vastu Tips: ഇക്കാര്യങ്ങൾ അബദ്ധത്തിൽ പോലും ചെയ്യരുത്; കയ്യിൽ പണം നിൽക്കില്ല; കടത്തിൽ മുങ്ങും
എന്തൊക്കെ ചെയ്തിട്ടും കയ്യിൽ പണം നിൽക്കാത്ത അവസ്ഥയാണോ? വീട്ടിൽ എന്നും ദാരിദ്ര്യമാണോ? ഇതിനൊക്കെ കാരണം നിങ്ങൾ ചെയ്യുന്ന ഈ അഞ്ച് കാര്യങ്ങൾ ആയിരിക്കും. ഈ അഞ്ച് കാര്യങ്ങളിൽ ഏതെങ്കിലും ഒരു കാര്യമാണ് നിങ്ങൾ അറിവില്ലായ്മ കൊണ്ട് ചെയ്യുന്നതെങ്കിൽ പോലും നിങ്ങൾ സാമ്പത്തികമായി പ്രതിസന്ധിയിലാകും.
നമ്മുടെ ജീവിതത്തിൽ വാസ്തു ശാസ്ത്രത്തിന്റെ പ്രാധാന്യം പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ... വീട് വെയ്ക്കുന്നത് മുതൽ വീട്ടിൽ വെയ്ക്കുന്ന വസ്തുക്കളുടെ സ്ഥാനത്തിൽ വരെ വാസ്തു വിന് വളരെയേറെ പ്രാധാന്യമുണ്ട്.

നിങ്ങളുടെ വീട്ടിൽ ഐശ്വര്യവും സമാധാനവും ഉണ്ടാകണമെങ്കിൽ വാസ്തുവിൽ പറയുന്ന കാര്യങ്ങൾ പിന്തുടരേണ്ടതുണ്ട്. എന്നാൽ അത് മാത്രം ശ്രദ്ധിച്ചാൽ പോരാ വാസ്തു പ്രകാരം, നിങ്ങൾ ചെയ്യുന്ന ഈ അഞ്ച് കാര്യങ്ങൾ നിങ്ങളുടെ വീട്ടിൽ ദാരിദ്ര്യം വരാൻ കാരണമാകും. ആ 5 കാര്യങ്ങൾ എന്താണെന്ന് നോക്കാം...
സൂര്യൻ ഉദിച്ച ശേഷം ഉറങ്ങി എഴുന്നേൽക്കുന്നത്: നിങ്ങൾ എപ്പോഴാണ് ഉറങ്ങിഎഴുന്നേൽക്കാറുള്ളത്..വാസ്തു ശാസ്ത്ര പ്രകാരം സൂര്യൻ ഉദിച്ച ശേഷം ഉണരുന്നത് സാമ്പത്തിക നഷ്ടത്തിന് കാരണമാകും. പണനഷ്ടം മാത്രമല്ല ജീവിതത്തിൽ നിന്ന് ഐശ്വര്യം തന്നെ ഇല്ലാതാവും.
ജലം പാഴാക്കുന്നത്: ജലത്തിന് വാസ്തു ശാസ്ത്രത്തിൽ ഏറെ പ്രാധാന്യമുണ്ട്. വെള്ളം പാഴാക്കുന്നത് അശുഭകരമായാണ് കണക്കാക്കുന്നത്. ഐശ്വര്യവും പണവും നഷ്ടപ്പെടുകയും ചെയ്യുന്നു. അതുകൊണ്ട് വെള്ളം പാഴാക്കാതെ സൂക്ഷിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്.
അഴുക്ക് കുമിഞ്ഞുകൂടുന്നത്: ഹൈന്ദവ പുരാണങ്ങൾ അനുസരിച്ച്, സമ്പത്തിന്റെയും സമൃദ്ധിയുടേയും അധിപനായി കണക്കാക്കപ്പെടുന്ന ലക്ഷ്മി ദേവിക്ക് ശുചിത്വം വളരെ പ്രധാനപ്പെട്ടതാണ്. വീട് വൃത്തിയായി സൂക്ഷിക്കുന്നത് ലക്ഷ്മി ദേവിയെ സന്തോഷിപ്പിക്കും.. അഴുക്ക് അടിഞ്ഞുകൂടുകയാണെങ്കിൽ അത് അശുഭകരമായി കണക്കാക്കുകയും ധനം നഷ്ടം വരുത്തുകയും ചെയ്യുമെന്ന് പറയപ്പെടുന്നു.
വ്യാഴാഴ്ച മുടിയും നഖവും വെട്ടരുത്: വാസ്തു പ്രകാരം വ്യാഴാഴ്ച മുടിയും നഖവും വ്യാഴാഴ്ച വെട്ടരുത്. ഇങ്ങനെ ചെയ്താൽ അത് ദേവി കോപം ഉണ്ടാവാൻ കാരണമാവുകയും സാമ്പത്തിക പ്രതിസന്ധി ഉണ്ടാവുകയും ചെയ്യും.
സൂര്യാസ്തമയത്തിന് ശേഷം ചെല കാര്യങ്ങൾ ചെയ്യരുത്: സൂര്യാസ്തമയത്തിന് ശേഷം പാൽ, തൈര്, പണം എന്നിവ കൈമാറുന്നത് ദോഷമായാണ് കണക്കാക്കുന്നത്. മറ്റുള്ളവർക്ക് ഈ സാധനങ്ങൾ നൽകുന്നത് സാമ്പത്തിക നഷ്ടം ഉണ്ടാക്കാൻ കാരണം ആകും.












Click it and Unblock the Notifications