Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടിലെ മയില്‍പ്പീലി ഇങ്ങനെ വെച്ച് നോക്കൂ; സമ്പത്ത് കുന്നുകൂടും; മയില്‍പ്പീലിത്തുണ്ട് സൂക്ഷിച്ചാല്‍!?

മയിലിനെ കാണാന്‍ എല്ലാവര്‍ക്കും ഏറെ ഇഷ്ടമാണ്. അതിന്റെ ഭംഗി തന്നെയാണ് അതിന് കാരണം. അതിനാല്‍ തന്നെ മയില്‍പ്പീലി വീട്ടില്‍ സൂക്ഷിക്കുന്നത് പലരുടേയും ശീലമാണ്. മയില്‍പ്പീലി തുണ്ട് പുസ്തകത്താളുകളില്‍ സൂക്ഷിച്ച് വച്ചവരായിരിക്കും നമ്മളില്‍ പലരും. എന്നാല്‍ മയില്‍പ്പീലിയും വാസ്തു ശാസ്ത്രവും തമ്മിലുള്ള ബന്ധം നിങ്ങള്‍ക്കറിയാമോ? വീട്ടില്‍ മയില്‍പ്പീലി സൂക്ഷിക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍ തീര്‍ച്ചയായും ഇതിന്റെ വാസ്തുഗുണങ്ങളെ കുറിച്ചും ബോധവാന്‍മാരായിരിക്കണം.

വീട്ടില്‍ പലപ്പോഴും പൂജാമുറിയിലും സ്വീകരണമുറിയിലും കിടപ്പ് മുറിയിലുമെല്ലാം മയില്‍പ്പീലി സൂക്ഷിക്കുന്നവരായിരിക്കും നമ്മളില്‍ പലരും. എന്നാല്‍ ഏത് ദിശയിലാണ് ഇവ സൂക്ഷിക്കേണ്ടത് എന്ന് പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. ശരിയായ ദിശയില്‍ അല്ല മയില്‍പ്പീലി സൂക്ഷിക്കുന്നത് എങ്കില്‍ ഗുണത്തേക്കാളേറെ ദോഷമായിരിക്കും ഇത് വഴി സംഭവിക്കുക എന്നാണ് പറയുന്നത്.

peacock

വാസ്തു ശാസ്ത്രപ്രകാരം വീടിന്റെ കിഴക്ക് ദിശയില്‍ മയില്‍പ്പീലി സൂക്ഷിക്കുന്നതാണ് ഏറ്റവും ശുഭകരം. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ വടക്ക് - പടിഞ്ഞാറന്‍ ദിശയിലും മയില്‍പ്പീലി സൂക്ഷിക്കാം. ജാതകത്തില്‍ രാഹുദോഷമുള്ളവര്‍ വടക്ക് - പടിഞ്ഞാറ് ദിശയില്‍ മയില്‍പ്പീലി സൂക്ഷിക്കുന്നതാണ് ഏറെ ഉത്തമം. ഇത് രാഹുവിന്റെ ദോഷം കുറക്കാന്‍ നിങ്ങളെ സഹായിക്കുന്നു എന്നാണ് വാസ്തുശാസ്ത്രത്തില്‍ പറയുന്നത്.

വിദ്യാര്‍ത്ഥികള്‍ അവരുടെ പുസ്തകങ്ങളിലോ പഠന മേശയിലോ മയില്‍പ്പീലി സൂക്ഷിക്കുന്നതുമൂലം മനസ് പഠനത്തില്‍ മുഴുകിയിരിക്കും എന്ന് പറയുന്നു. വീടിന്റെ സ്വീകരണമുറിയുടെ കിഴക്കേ ഭിത്തിയില്‍ മയില്‍പ്പീലി കൊണ്ട് അലങ്കരിക്കുന്നത് വീട്ടില്‍ പോസിറ്റിവിറ്റി നിലനിര്‍ത്തുകയും കഷ്ടപ്പാടുകളെ അകറ്റുകയും ചെയ്യും. കിടപ്പുമുറിയില്‍ മയില്‍പ്പീലി സൂക്ഷിക്കുന്നത് ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നു.

എട്ട് ചെറിയ മയില്‍പ്പീലികള്‍ കൂട്ടിക്കെട്ടി വീടിന്റെ വടക്ക് - കിഴക്ക് ദിശയിലുള്ള ഭിത്തിയില്‍ വെക്കുന്നത് വഴി വാസ്തുദോഷത്തെ ഇല്ലാതാക്കുന്നു. ഇത് എല്ലാവര്‍ക്കും കാണാവുന്ന ഒരു സ്ഥലത്തായിരിക്കണം സൂക്ഷിക്കേണ്ടത്. സാമ്പത്തികമായി നിങ്ങള്‍ക്ക് അഭിവൃദ്ധി നേടാനും വീട്ടില്‍ മയില്‍പ്പീലി സൂക്ഷിക്കുന്നത് വഴി സാധിക്കും എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്.

പണപ്പെട്ടിയില്‍ ഏഴ് മയില്‍പ്പീലി തുണ്ടുകള്‍ വെക്കുന്നത് ഉത്തമമാണ്. വീടിന്റെ തെക്കേ മൂലയില്‍ വേണം ഈ പണപ്പെട്ടി സൂക്ഷിക്കാന്‍. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് പുരോഗതി കൈവരിക്കാന്‍ ഇത് വഴി സാധിക്കും എന്നാണ് വിശ്വാസം.

കുട്ടികളുടെ പഠനത്തിലും പെയിന്റിംഗ്, നൃത്തം, സംഗീതം തുടങ്ങിയ സര്‍ഗാത്മകതയിലും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് വര്‍ധിപ്പിക്കുന്നതിന് പഠനമുറിയില്‍ മയില്‍പ്പീലിതുണ്ട് വെക്കാവുന്നതാണ്. പാമ്പ്, പല്ലി തുടങ്ങിയ വിഷമുള്ളതും വൃത്തിഹീനവുമായ ജീവികള്‍ വീട്ടിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ വീടിന്റെ വാതിലില്‍ 2-3 മയില്‍പ്പീലിതുണ്ടുകള്‍ വെക്കാവുന്നതാണ്.

പങ്കാളികള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് കിടപ്പുമുറിയില്‍ രണ്ട് മയില്‍പ്പീലി വെക്കണം എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. നിങ്ങളും പങ്കാളിയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് കിടക്കയ്ക്ക് ലംബമായി ഭിത്തിയില്‍ രണ്ട് മയില്‍പ്പീലികള്‍ ഒരുമിച്ച് സ്ഥാപിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+