വീട്ടിലെ പണപ്പെട്ടിയും പേഴ്‌സും ഇവിടെ സൂക്ഷിച്ച് നോക്കൂ... പലവഴിക്ക് പണം വരും!!!
വീട് നിര്‍മാണത്തില്‍ വാസ്തു നോക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ വീട് നിര്‍മാണം കഴിഞ്ഞാല്‍ പിന്നെ വാസ്തുവിനെ കാര്യമായൊന്നും ആരും പരിഗണിക്കാറില്ല. എന്നാല്‍ എല്ലാ വ്യക്തികളുടെയും ദൈനംദിന ജീവിതത്തില്‍ വാസ്തുവിന് വലിയ സ്ഥാനമുണ്ട് എന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. ഹൈന്ദവ വിശ്വാസ പ്രകാരം ഒരാളുടെ ജീവിതത്തില്‍ കൈവരിക്കുന്ന നേട്ടങ്ങള്‍ക്കും കോട്ടങ്ങള്‍ക്കും ജ്യോതിഷം പോലെ തന്നെ വാസ്തുവും പരമപ്രധാനമാണ്.
സാമ്പത്തികമായി നിങ്ങള്‍ അല്‍പം മോശം അവസ്ഥയിലാണ് എങ്കില്‍ വാസ്തു പ്രകാരമുള്ള ഇനി പറയുന്ന നിര്‍ദേശങ്ങള്‍ ഒന്ന് പരീക്ഷിച്ച് നോക്കുന്നത് നല്ലതായിരിക്കും. വാസ്തു ശാസ്ത്രമനുസരിച്ച് ഒരാളുടെ സാമ്പത്തിക പുരോഗതി അയാളുടെ വീടിന്റെ കിഴക്കും വടക്ക് കിഴക്കും ദിശകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ദിശകളില്‍ എന്തെങ്കിലും വാസ്തു ദോഷം ഉണ്ടെങ്കില്‍, പണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും

ഈ ദിശകള്‍ ശരിയായി ഉപയോഗിച്ചില്ലെങ്കില്‍ സാമ്പത്തിക പ്രതിസന്ധി സുനിശ്ചിതമാണ്. നിങ്ങളുടെ മാത്രമല്ല കുടുംബാംഗങ്ങളുടെയാകെ സമ്പത്തിനെ ഇത് ബാധിക്കും. അതിനാല്‍ വാസ്തു ശാസ്ത്ര പ്രകാരം സാമ്പത്തിക അഭിവൃദ്ധി കൈവരിക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് ചെയ്യേണ്ടത് എന്ന് നോക്കാം.
വീടിന്റെ വടക്ക് ദിശയില്‍ നീല നിറത്തിലുള്ള പിരമിഡ് സ്ഥാപിക്കുന്നത് ശുഭകരമാണ് എന്നാണ് കണക്കാക്കുന്നത്. വാസ്തു ശാസ്ത്രം അനുസരിച്ച് നീല നിറമുള്ള പിരമിഡ് വടക്ക് ദിശയില്‍ സൂക്ഷിക്കുന്നത് നിക്ഷേപങ്ങൡ കുറവ് വരാന്‍ അനുവദിക്കില്ല. വീടിന്റെ വടക്ക് ദിശയില്‍ ഒരു ഗ്ലാസ് പാത്രം സൂക്ഷിക്കുന്നതും ഏറെ ശുഭകരമാണ്. മാത്രമല്ല ഈ പാത്രത്തില്‍ ഒരു വെള്ളി നാണയവും സൂക്ഷിക്കണം.
ഇങ്ങനെ ചെയ്യുന്നതിലൂടെ ലക്ഷ്മീദേവിയുടെ അനുഗ്രഹം വീട്ടില്‍ സ്ഥിരമായി ഉണ്ടാകും എന്നാണ് വിശ്വാസം. വീടിന്റെ വടക്ക് ദിശയില്‍ തുളസി നടുന്നത് സാമ്പത്തികാഭിവൃദ്ധി നേടാന്‍ സഹായിക്കും. ഇതേ ദിശയില്‍ ഒരു നെല്ലിക്ക മരം ഉണ്ടെങ്കില്‍ വരുമാനത്തിന്റെ ഉറവിടങ്ങള്‍ ഒന്നിലേറെയായിരിക്കും. വീടിന്റെ വടക്ക് കിഴക്ക് ദിശയില്‍ ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും വിഗ്രഹം സ്ഥാപിക്കുന്നത് നല്ലതാണ്.
ഈ വിഗ്രഹങ്ങള്‍ക്ക് മുന്നില്‍ ദിവസവും ഒരു മണ്‍ചിരാത് കത്തിക്കണം. ഇത് വഴി സാമ്പത്തികമായുള്ള ദോഷങ്ങള്‍ അകറ്റാന്‍ സാധിക്കും എന്നാണ് വിശ്വാസം. വടക്ക് ദിശയുടെ അധിപനാണ് കുബേരന്‍ എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. അതിനാല്‍ വീടിന്റെ വടക്ക് ദിശയില്‍ പണപ്പെട്ടിയോ പേഴ്‌സോ സൂക്ഷിക്കുന്നതാണ് ഉത്തമം.












Click it and Unblock the Notifications