Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടില്‍ ഈ ആറ് കാര്യങ്ങള്‍ ചെയ്ത് നോക്കൂ..; പിറ്റേ ദിവസം മുതല്‍ കോടീശ്വരന്‍മാരാകാം

വാസ്തു ശാസ്ത്രപ്രകാരം എല്ലാ വസ്തുക്കള്‍ക്കും അതിന്റേതായ സ്ഥാനം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. സമ്പത്തും സമൃദ്ധിയും ആകര്‍ഷിക്കുന്നതില്‍ വാസ്തു വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. ഏതൊരാളുടേയും ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് പണം. പണം പലര്‍ക്കും മുന്‍ഗണന ആയിരിക്കില്ലെങ്കിലും ഏതൊരാളുടേയും ജീവിതത്തില്‍ നിര്‍ണായക സ്ഥാനമാണ് പണത്തിനുള്ളത്.

വീട് നിര്‍മാണത്തില്‍ പലരും വാസ്തു നോക്കുന്നുണ്ടെങ്കിലും അതിന് ശേഷം ആരും വാസ്തുവില്‍ കാര്യമായ ശ്രദ്ധ പുലര്‍ത്തണം എന്നില്ല. മിക്ക ആളുകളും വാസ്തു ശാസ്ത്രത്തെക്കുറിച്ച് അജ്ഞരാണ്. അത് അവരുടെ വിജയത്തെയും സാമ്പത്തികത്തെയും സാരമായി ബാധിക്കും. വാസ്തു ശാസ്ത്രമനുസരിച്ച് അഗ്‌നി, ജലം, ഭൂമി, വായു, ബഹിരാകാശം എന്നിവ കോസ്മിക് ഊര്‍ജ്ജങ്ങളുടെ സംയോജനമാണ്.

VASTU TIPS

ഈ ഘടകങ്ങളില്‍ ഏതെങ്കിലും സന്തുലിതമല്ലെങ്കില്‍ അത് വീട്ടില്‍ നെഗറ്റീവ് എനര്‍ജിയെ ആകര്‍ഷിക്കും. വാസ്തു ശാസ്ത്രം അനുസരിച്ച് ചില ചിട്ടകള്‍ നിങ്ങളുടെ ജീവിതത്തില്‍ വരുത്താന്‍ തുടങ്ങിയാല്‍ അത് നെഗറ്റീവ് എനര്‍ജി നീക്കം ചെയ്യാന്‍ സഹായിക്കുന്നു. അതുവഴി സന്തോഷവും ഐശ്വര്യവും സമ്പത്തും പോസിറ്റീവ് എനര്‍ജിയും എന്നന്നേക്കും നിലനില്‍ക്കാന്‍ സഹായിക്കുന്നു. വാസ്തു പ്രകാരം സാമ്പത്തികം ആകര്‍ഷിക്കുന്നതിനുള്ള ആറ് മാര്‍ഗങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഹൈന്ദവ വിശ്വസത്തില്‍ കുബേരന്‍ സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവനാണ്. കുബേര ഭഗവാന്‍ ഐശ്വര്യത്തേയും സ്വര്‍ണ്ണത്തെയും പ്രതിനിധീകരിക്കുന്നു. വടക്ക് കിഴക്ക് ദിശ നിയന്ത്രിക്കുന്നത് കുബേരനാണ്. അതിനാല്‍ ടോയ്ലറ്റ്, ഷൂ റാക്ക് തുടങ്ങിയ നെഗറ്റീവ് എനര്‍ജി ഉണ്ടാക്കുന്നവയൊന്നും ഈ ദിശയില്‍ പാടില്ല. വീടിന്റെ വടക്ക് കിഴക്ക് മൂല അലങ്കോലമാക്കാതെ സൂക്ഷിക്കണം.

പടിഞ്ഞാറ്, തെക്ക് കിഴക്ക് ദിശകളില്‍ ചവറ്റുകുട്ടയോ മാലിന്യടാങ്കോ സ്ഥാപിക്കരുത്. ഇത് പണത്തിന്റെ വരവിനെ തടസപ്പെടുത്തും. വീടിന്റെ വടക്ക് കിഴക്ക് ദിശയില്‍ ഒരു ജലധാരയോ ജലവുമായി ബന്ധപ്പെട്ട മറ്റ് വസ്തുക്കളോ സ്ഥാപിക്കണം. നല്ല പണമൊഴുക്കിന് ഇത് സഹായിക്കും. ഈ ദിശകളില്‍ അക്വേറിയം സൂക്ഷിക്കുന്നത് ശുഭകരമായി കണക്കാക്കുന്നു. എന്നാല്‍ ഇവിടെ സൂക്ഷിക്കുന്ന വെള്ളം മലിനമാകുന്നതിന് മുമ്പ് അത് മാറ്റികൊടുക്കണം

എന്നാല്‍ ഈ ദിശയില്‍ വലിയ വാട്ടര്‍ ടാങ്കര്‍ സ്ഥാപിക്കാന്‍ പാടില്ല. അത് വീട്ടുകാരുടെ ആരോഗ്യത്തിന് ദോഷം ചെയ്യും. വീട്ടിലെ ടാപ്പില്‍ നിന്ന് വെള്ളം ചോരുന്നില്ലെന്ന് ഉറരപ്പാക്കുക. ഇത് സാമ്പത്തിക നഷ്ടത്തിന്റെ പ്രതീകമാണ്. എന്തെങ്കിലും ചോര്‍ച്ചയുണ്ടെങ്കില്‍ അത് എത്രയും വേഗം പരിഹരിക്കണം. അല്ലാത്തപക്ഷം കനത്ത വരുമാന നഷ്ടത്തെ നിങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരും.

VASTU TIPS

വടക്ക് പടിഞ്ഞാറ്, വടക്ക് കിഴക്ക് മൂലകളില്‍ കക്കൂസ് സ്ഥാപിക്കുന്നത് ഒഴിവാക്കണം. വടക്ക് കിഴക്ക്, വടക്ക് പടിഞ്ഞാറ്, തെക്ക് കിഴക്ക്, തെക്ക് പടിഞ്ഞാറ് കോണുകളില്‍ കക്കൂസ് സ്ഥാപിക്കുന്നത് നിഷേധാത്മകത കൊണ്ടുവരുന്നു എന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്. ഇത് കനത്ത സാമ്പത്തിക നഷ്ടത്തിനും ആരോഗ്യപരമായ മറ്റ് പ്രതികൂല പ്രത്യാഘാതങ്ങള്‍ക്കും ഇടയാക്കുമത്രേ.

വീട്ടിലെ പൂജാമുറിയില്‍ ക്ഷേത്രമണികള്‍ മുഴക്കുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. വിളക്ക് കൊളുത്തുന്ന സമയങ്ങളില്‍ അല്‍പനേരം ഇങ്ങനെ ചെയ്യുന്നത് സമ്പത്തിന്റെ ദേവനെ പ്രസാദിപ്പിക്കും. അതോടൊപ്പം പണം സൂക്ഷിച്ചിരിക്കുന്നിടത്ത് ചന്ദനത്തിരി കത്തിക്കുന്നത് പോസിറ്റിവിറ്റി കൊണ്ടുവരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+