മേശപ്പുറത്ത് ഈ സാധനം ഉണ്ടോ? എങ്കിൽ ഉടൻ മാറ്റുക; ബിസിനസ്സിൽ ഉയർച്ചയും കുബേര ദേവന്റെ അനുഗ്രഹവും ഉറപ്പ്
കൃത്യമായ വാസ്തു പിന്തുടർന്നാൽ ഭാഗ്യവും ഐശ്വര്യവും പണവുമൊക്കെ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകും. പല ബിസിനസ്സുകൾ ചെയ്തിട്ടും ജീവിതത്തിൽ രക്ഷപ്പെടാത്ത അവസ്ഥയിലാണ് നിങ്ങൾ എങ്കിൽ നിങ്ങൾ അറിഞ്ഞോ അറിയാതയോ ചെയ്യുന്ന ചില കാര്യങ്ങൾ മൂലമാകാം.
നിങ്ങൾ വാസ്തുവിൽ വിശ്വസിക്കുന്ന ആളാണെങ്കിൽ ഇനി പറയുന്ന കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കൂ..തീർച്ചയായും നിങ്ങളുടെ ബിസിനസ്സ് ലാഭത്തിലേക്ക് കുതിക്കുകയും നിങ്ങളുടെ ജീവിതത്തിൽ ഐശ്വര്യം വന്നുചേരുകയും ചെയ്യും.

പണപ്പെട്ടി വടക്ക് ദിശയിൽ സ്ഥാപിക്കുക: കുബരേ ദേവൻ സമ്പത്തിന്റെ ദേവനാണ്. വടക്ക് കുബേരന്റെ ദിക്കാണ്. നിങ്ങളുടെ വിലപിടിപ്പുള്ള സാധനങ്ങൾ സൂക്ഷിക്കുന്ന പണപ്പെട്ടി എപ്പോഴും വാസ്തുപ്രകാരം വടക്ക് ദിശയിലാണ് വെയ്‌ക്കേണ്ടത്. ഇത് നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമെന്നും നിങ്ങളുടെ സമ്പത്ത് ഇരട്ടിയാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
ഈ പണപ്പെട്ടി വടക്കാണ് സൂക്ഷിക്കേണ്ടത് എങ്കിലും വാതിൽ തെക്കോട്ടായിരിക്കണം, സമ്പത്തിന്റെ ദേവതയായ ലക്ഷ്മി ദേവി തെക്ക് നിന്ന് യാത്ര ചെയ്ത് വടക്കോട്ടാണ് വസിക്കുന്നത്. ഈ വാസ്തു പിന്തുടരുന്നത് ഭാഗ്യം കൊണ്ടുവരുമെന്നാണ് വിശ്വസിക്കെപ്പെടുന്നത്. ഇന്ന് തന്നെ ഇക്കാര്യം പരീക്ഷിച്ചു നോക്കൂക.
നിങ്ങളുടെ അരികിൽ ഒരു ചെടി സ്ഥാപിക്കാം: പച്ചപ്പ് പോസിറ്റീവ് എനർജി നൽകുക മാത്രമല്ല, ഒരാളുടെ മാനസികാവസ്ഥയെ ശാന്തമാക്കുകയും ചെയ്യും. ചെടി വളരുന്നതിനനുസരിച്ച് നിങ്ങളുടെ പണത്തിലും ബിസിനസ്സിലും വളർച്ച ഉണ്ടാവും. വാസ്തു പ്രകാരം വെള്ളം സമ്പത്താണ് ഇരിപ്പിടത്തിന് സമീപം ശുദ്ധവും നിശ്ചലവുമായ വെള്ളം സൂക്ഷിക്കാൻ നിർദ്ദേശിക്കുന്നു. ഒഴുകുന്ന വെള്ളത്തിന്റെ ചിത്രം പോലിം അത്ഭുതമുണ്ടാക്കും.
വർക്ക് ചെയ്യുന്ന മേശയിൽ വെച്ച് ഭക്ഷണം കഴിക്കരുത്: ജോലി ചെയ്യുന്ന മേശയിൽ ഇരുന്ന് ഭക്ഷണം കഴിക്കരുത്. അതുപോലെ തന്നെ വളരെ വൃത്തിയായി മേശ സൂക്ഷിക്കണം. മേശയിൽ വെച്ച് ഭക്ഷണം കഴിക്കുന്നത് ബിസിനസ്സിനെ ബാധിക്കും..അനുഗ്രഹം ലഭിക്കണമെങ്കിൽ നിങ്ങൾ ജോലി ചെയ്യുന്ന സ്ഥലം വൃത്തിയായി സൂക്ഷിക്കണം.
നിങ്ങളുടെ മേശയുടെ നാല് കോണുകളിലോ, ചുവരുകളുടെ അരികുകളിലോ വിലപിടിപ്പുള്ള വസ്തുക്കൾ സ്ഥാപിക്കരുത്: പണം ഒരു കാരണവശാലും മുറിയുടെ നാല് കോണുകളിലേതെങ്കിലും പ്രത്യേകിച്ച് വടക്ക് കിഴക്ക് തെക്കു കിഴക്ക് അല്ലെങ്കിൽ പടിഞ്ഞാറ് കോണുകളിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണം. പണപ്പെട്ടി തെക്ക് ഭാഗത്തേക്ക് തുറക്കരുത്. ഇത് സമ്പത്ത് വളരെ വേഗം ചോർന്നുപോകാൻ കാരണമാകുമെന്നാണ് വിശ്വസിക്കപ്പെട്ടുന്നത്. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ബിസിനസ്സിൽ പുരോഗതി ഉറപ്പാണ്.












Click it and Unblock the Notifications